play-sharp-fill

തിരുവനന്തപുരം ബെവ്കോയുടെ പ്രീമിയം ഔട്ട്ലെറ്റിൽ നിന്നും രണ്ടു തവണ മദ്യം മോഷ്ടിച്ചു; മൂന്നാമത് മോഷണശ്രമത്തിനിടിയിൽ കൈയ്യോടെ പിടികൂടി പൊലീസ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: നഗരത്തിലെ ബെവ്‌കോയുടെ പ്രീമിയം ഔട്ട്‌ലെറ്റില്‍ നിന്നും രണ്ട് തവണ മദ്യം മോഷ്ടിച്ച കള്ളന്‍ മൂന്നാമതെത്തിയപ്പോള്‍ പിടിയില്‍. കരമന സ്വദേശി ബിജുവാണ് പിടിയിലായത്. ഫോര്‍ട്ട് പോലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. പവര്‍ഹൗസ് റോഡിലെ ഔട്ട്‌ലെറ്റില്‍ നിന്ന് രണ്ട് തവണ കുപ്പി അടിച്ച്‌ മാറ്റിയയാളാണ് മൂന്നാമത്തെ ശ്രമത്തിനിടയില്‍ പിടിയിലായത്. രണ്ട് തവണ മദ്യം മോഷ്ടിക്കുന്ന ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിഞ്ഞിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട ജീവനക്കാര്‍ പിറ്റേന്ന് മോഷ്ടിക്കാനെത്തിയ കള്ളനെ പിടികൂടുകയായിരുന്നു. ഹെല്‍മറ്റ് ധരിച്ചാണ് ഇയാള്‍ കുപ്പി മോഷ്ടിച്ചത്. ആദ്യ […]

സൈലന്റ്‌വാലി വനത്തിലെ താമസസ്ഥലത്ത് നിന്നും വാച്ചര്‍ രാജനെ കാണാതായിട്ട്‌ 9 ദിവസം പിന്നിടുന്നു ;കാടറിയുന്ന രാജനെ മാവോവാദികൾ വഴികാട്ടിയായി കൊണ്ടുപോയതാവാമെന്ന് സംശയം പ്രകടിപ്പിച്ച് ബന്ധുക്കൾ

സ്വന്തം ലേഖിക അഗളി : കാണാതായ സൈലന്റ്വാലി വാച്ചര്‍ രാജനായുള്ള തിരച്ചില്‍ ഒമ്ബതുദിവസം പിന്നിട്ടിട്ടും തെളിവൊന്നും ലഭിച്ചില്ല. മെയ് മൂന്നിനാണ് വനത്തിലെ താമസസ്ഥലത്തുനിന്ന് രാജനെ കാണാതായത്. ചെരുപ്പും ടോര്‍ച്ചും ഉടുമുണ്ടും ഈ ഷെഡിന് സമീപത്തുനിന്ന് കിട്ടിയെങ്കിലും രാജന് എന്ത് സംഭവിച്ചു എന്നതിനെപ്പറ്റി യാതൊരറിവുമില്ല. പൊലീസും രാജന്റെ ബന്ധുക്കളും ട്രക്കിങ് വിദഗ്ധരും വനം വകുപ്പിനൊപ്പം തിരച്ചിലില്‍ പങ്കെടുക്കുന്നുണ്ട്. വന്യമൃഗം ആക്രമിച്ചതാകില്ലെന്ന നിഗമനത്തിലാണ് അധികൃതരും ബന്ധുക്കളും. ഇതോടെ വനത്തില്‍ നിലവിലുള്ള നിരീക്ഷണ ക്യാമറകള്‍ക്കു പുറമെ 20 ക്യാമറകൂടി സ്ഥാപിക്കുമെന്ന് വനം വകുപ്പ് അറിയിച്ചിരുന്നു. മകളുടെ വിവാഹത്തിന് ബന്ധുക്കളെയും […]

ഗുരുവായൂരിൽ വൻ കവർച്ച; സ്വർണ്ണവ്യാപാരിയുടെ വീട്ടിൽ നിന്ന് മൂന്നര കിലോ സ്വർണ്ണം കവർന്നു

സ്വന്തം ലേഖകൻ ​ഗുരുവായൂരിൽ സ്വർണ്ണവ്യാപാരിയുടെ വീട്ടിൽ നിന്ന് മൂന്നര കിലോ സ്വർണ്ണം കവർന്നു. സ്വർണ്ണവ്യാപാരി കുരഞ്ഞിയൂർ ബാലന്റെ വീട്ടിൽ നിന്നാണ് സ്വർണ്ണം കവർന്നത്. ഇന്നലെ രാത്രിയിലാണ് മോഷണം നടന്നത്. ഒന്നരക്കോടി രൂപയോളം വിലവരുന്ന സ്വർണ്ണമാണ് കവർച്ച ചെയ്യപ്പെട്ടത്. വീട്ടിൽ നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങളിൽ ബനിയനും പാന്റസും ധരിച്ച ഒരു യുവാവ് നടക്കുന്ന ദൃശ്യങ്ങളാണ് ഉളളത്. ​ഗുരുവായൂർ എസിപിയുടെ നേതൃത്വത്തിൽ ആണ് അന്വേഷണം. പ്രവാസി സ്വർണ്ണവ്യാപാരിയാണ് കുരഞ്ഞിയൂർ ബാലൻ.വിദേശത്തെ ബിസിനസ്സ് പൂർണ്ണമായും അവസാനിപ്പിച്ച് നാട്ടിൽ പുതിയ […]

യുവതി ദുരൂഹ സാഹചര്യത്തിൽ മരിച്ചു; മരിച്ചത് നടിയും മോഡലുമായ ഷഹാന; ഭർത്താവ് അറസ്റ്റിൽ

സ്വന്തം ലേഖകൻ കോഴിക്കോട്: കോഴിക്കോട് ചേവായൂരിൽ യുവതി ​ദുരൂഹ സാഹചര്യത്തിൽ മരിച്ചു. മരിച്ചത് കാസർ​ഗോഡ് സ്വദേശിയായ മോ‍ഡലും നടിയുമായ ഷഹാന(20). ഭർതൃവീട്ടിലെ ജനലഴിയിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടത്. യുവതിയുടെ മരണത്തിൽ ഭർത്താവ് സജാദിനെ അറസ്റ്റ് ചെയ്തു. മകളുടെ മരണത്തിന് ഉത്തരവാദി ഭർത്താവ് സജാദെന്ന് ഷഹാനയുടെ അമ്മ. മകൾ ആത്മഹത്യ ചെയ്യേണ്ട ഒരു സാഹചര്യവുമില്ല എന്നും ഷഹാനയുടെ അമ്മ. ഷഹാനയുടെ മരണവുമായി ബന്ധപ്പെട്ട് ഭർത്താവ് സജാദിനെ ചോദ്യം ചെയ്യാൻ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയിട്ടുണ്ട്. ഷഹാനയുടെ മരണം കൊലപാതകമെന്ന് ബന്ധുക്കളും പൊലീസിനോട് പറഞ്ഞു. കഴിഞ്ഞ ദിവസം ഷഹാന […]

വ്‌ളോഗര്‍ റിഫയുടെ മരണം: ഭര്‍ത്താവ് മെഹ്നാസിന്‌ ലുക്കൗട്ട്‌ നോട്ടീസ്‌

സ്വന്തം ലേഖിക കൊച്ചി :മലയാളി വ്ലോഗറും ആല്‍ബം താരവുമായ റിഫയുടെ മരണത്തില്‍ ഭര്‍ത്താവ് മെഹ്നാസിനെതിരെ ലുക്കൗട്ട് നോട്ടീസ്. നേരത്തെ കുടുംബത്തിന്റെ മൊഴിയെടുക്കാന്‍ പൊലീസ് കാസര്‍കോട്ടേക്ക് പോയെങ്കിലും മെഹ്നാസിനെ കണ്ടിരുന്നില്ല. പെരുന്നാളിനുശേഷം മെഹ്നാസ് യാത്രയില്‍ ആണെന്നായിരുന്നു വീട്ടുകാര്‍ നല്‍കിയ വിവരം. തുടര്‍ന്ന് മെഹ്നാസിന്റെ മാതാപിതാക്കളുടെയും സുഹൃത്തുക്കളുടെയും മൊഴിയെടുത്ത് പൊലീസ് മടങ്ങി. അതിനിടെ റിഫയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഇനിയും പൊലീസിന് ലഭ്യമായിട്ടില്ല. മെഡിക്കല്‍ കോളേജ് ആശുപത്രി വകുപ്പ് മേധാവി അവധിയിലായതാണ് കാരണം. മരണത്തിലെ ദുരൂഹത നീക്കാന്‍ ആന്തരികാവയവങ്ങളുടെ രാസപരിശോധന വ്യാഴാഴ്ച നടക്കും. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടുകൂടി ലഭിച്ചശേഷമാകും തുടര്‍ […]

കുമളിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് കാട്ടുപോത്ത് ചാടി;വാഹനത്തിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു; അത്ഭുതകരമായി രക്ഷപെട്ട് കുടുംബം ; കറുകച്ചാൽ സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപെട്ടത്

സ്വന്തം ലേഖിക കുമളി: കുമളിയില്‍ ഓടിക്കൊണ്ടിരിക്കുന്ന കാറിന് മുകളിലേക്ക് കാട്ടുപോത്ത് ചാടി. വാഹനത്തിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. വാഹനത്തിന്റെ ഉള്ളില്‍ ഉണ്ടായിരുന്ന യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപെട്ടു. ഇന്ന് രാവിലെ ആറു മണിയോടെ കുമളിക്ക് സമീപം ചെളിമടയില്‍ ആയിരുന്നു സംഭവം. കറുകച്ചാലില്‍ നിന്നും ബാംഗ്ലൂരിലേക്ക് പോകാനായി ഇതുവഴി എത്തിയ ജോജി ചെറിയാനും കുടുംബവും സഞ്ചരിച്ച കാറിനു മുകളിലേക്കാണ് കാട്ടുപോത്ത് എടുത്ത് ചാടിയത്. പെരിയാര്‍ കടുവാ സങ്കേതത്തോട് ചേര്‍ന്ന് കിടക്കുന്ന ദേശീയ പാതയില്‍ നിന്നും പത്തടിയോളം ഉയരമുള്ള കാപ്പിത്തോട്ടത്തില്‍ നിന്നാണ് ഓടികൊണ്ടിരിക്കുന്ന വാഹനത്തിന് മുകളിലേക്ക് കാട്ടുപോത്ത് എടുത്ത് […]

മുഹമ്മദ്‌ ബഷീർ നിര്യാതനായി

കോട്ടയം :കുമ്മനം കൊച്ചു പാഴൂർ മർഹും കൊച്ചുമുഹമ്മദിന്റെ മകൻ മുഹമ്മദ്‌ ബഷീർ (69)ചെന്നൈയിൽ നിര്യാതനായി. ഭാര്യ: സഫാന, കോട്ടയം (പുതുപ്പറമ്പിൽ കുടുംബാഗം )മക്കൾ:സഫിയ, ബേനസീർ .മരുമകൻ: നിഹാൽ(ഊട്ടി) . ഖബറടക്കം ഇന്ന് (13-05-2022)വെള്ളിയാഴ്ച ജുമുഅ നമസ്കാരാനന്തരം ചെന്നൈ അമീറുന്നീസ ബീഗം മസ്ജിദ് ഖബർ സ്ഥാനിൽ

സംസ്ഥാനത്ത് ഇന്നത്തെ (13-05-2022) സ്വര്‍ണ വിലയിൽ ഇടിവ് ;പവന് 600 രൂപ കുറഞ്ഞ് 37,160 രൂപയിലെത്തി

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില ഇടിഞ്ഞു. പവന് 600 രൂപ കുറഞ്ഞ് 37,160 രൂപയിലെത്തി . ഗ്രാമിന് 75 രൂപ കുറഞ്ഞ് 4645 രൂപയിലെത്തി . അരുൺസ് മരിയ ഗോൾഡ് പവന് – 37,160 ഗ്രാമിന്-4645

സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനു കോടികള്‍ വിലമതിക്കുന്ന സ്ഥലം പണയപ്പെടുത്തിയത് ശരിയല്ല;ഏറ്റുമാനൂർ കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ഡ് വികസനത്തിന് നല്‍കിയ സ്ഥലം തിരികെ നല്‍കണമെന്ന ആവ്യശ്യപ്പെട്ട് നഗരസഭ

സ്വന്തം ലേഖിക ഏറ്റുമാനൂര്‍: ബസ് സ്റ്റാന്‍ഡ് വികസനത്തിന് വേണ്ടി നല്‍കിയ ഭൂമി അതിന് ഉപയോഗിക്കാത്തതിനാല്‍ കെഎസ്‌ആര്‍ടിസി സ്ഥലം തിരികെ നല്‍കണമെന്നു നഗരസഭ.കോടികള്‍ വിലമതിക്കുന്ന സ്ഥലം നഗരസഭ സൗജന്യമായാണ് കെഎസ്‌ആര്‍ടിസിക്ക് വിട്ടു നല്‍കിയത്. സാമ്ബത്തിക പ്രതിസന്ധി മറികടക്കുന്നതിനു സ്ഥലം പണയപ്പെടുത്തിയത് ശരിയല്ലെന്നും നഗരസഭ അധികൃതര്‍ പറഞ്ഞു. സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫിസ്, ഡിപ്പോ കം ഓപ്പറേറ്റിങ് സ്റ്റേഷനായി ഉയര്‍ത്തുന്നതിനു നഗരസഭ 2.75 ഏക്കര്‍ സ്ഥലമാണ് വിട്ടു കൊടുത്തത്. എംസി റോഡില്‍ നിന്നു ബസുകള്‍ക്ക് കയറാനും ഇറങ്ങാനും കഴിയുംവിധമുള്ള സ്റ്റാന്‍ഡാണ് ഇവിടെയുള്ളത്. ഏറ്റുമാനൂര്‍ ഗ്രാമപഞ്ചായത്തായിരുന്ന അവസരത്തില്‍ ബസ് ബേ […]

കോട്ടയം മറിയപ്പള്ളിയിൽ ആളൊഴിഞ്ഞ സ്ഥലത്ത് അജ്ഞാത മൃതദേഹം ;എഴുപത് വയസ് പ്രായം തോന്നിക്കുന്ന പുരുഷൻ്റെ മൃതദേഹത്തിന് മൂന്നു ദിവസത്തോളം പഴക്കം; ദുർഗന്ധത്തെ തുടർന്ന് നാട്ടുകാർ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്

സ്വന്തം ലേഖിക കോട്ടയം: മറിയപ്പള്ളിയിൽ എം.സി റോഡിനു സമീപം ആളൊഴിഞ്ഞ പറമ്പിൽ അജ്ഞാത മൃതദേഹം കണ്ടെത്തി . മൂന്നു ദിവസത്തോളം പഴക്കമുള്ള മൃതദേഹമാണ് കണ്ടെത്തിയത്. പ്രദേശത്തു നിന്നും അതിരൂക്ഷമായ ദുർഗന്ധമുണ്ടായതിനെ തുടർന്നു നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് ഇവർ വിവരം ചിങ്ങവനം പൊലീസിൽ അറിയിക്കുകയായിരുന്നു. പൊലീസ് സംഘം സ്ഥലത്ത് എത്തി. കാടിനുള്ളിലെ മരത്തിൽ തൂങ്ങിയ നിലയിലാണ് 70 വയസ് പ്രായം തോന്നിക്കുന്ന പുരുഷൻ്റെ മൃതദേഹം കണ്ടെത്തിയത്.പൂർണമായും അഴുകിയ നിലയിൽ കണ്ടെത്തിയ മൃതദേഹം ആരുടേതാണ് എന്ന് തിരിച്ചറിയാൻ സാധിച്ചിട്ടില്ല.