സൈലന്റ്‌വാലി  വനത്തിലെ താമസസ്ഥലത്ത്  നിന്നും  വാച്ചര്‍ രാജനെ  കാണാതായിട്ട്‌ 9 ദിവസം പിന്നിടുന്നു ;കാടറിയുന്ന രാജനെ മാവോവാദികൾ  വഴികാട്ടിയായി കൊണ്ടുപോയതാവാമെന്ന്  സംശയം പ്രകടിപ്പിച്ച് ബന്ധുക്കൾ

സൈലന്റ്‌വാലി വനത്തിലെ താമസസ്ഥലത്ത് നിന്നും വാച്ചര്‍ രാജനെ കാണാതായിട്ട്‌ 9 ദിവസം പിന്നിടുന്നു ;കാടറിയുന്ന രാജനെ മാവോവാദികൾ വഴികാട്ടിയായി കൊണ്ടുപോയതാവാമെന്ന് സംശയം പ്രകടിപ്പിച്ച് ബന്ധുക്കൾ

സ്വന്തം ലേഖിക

അഗളി : കാണാതായ സൈലന്റ്വാലി വാച്ചര്‍ രാജനായുള്ള തിരച്ചില്‍ ഒമ്ബതുദിവസം പിന്നിട്ടിട്ടും തെളിവൊന്നും ലഭിച്ചില്ല.

മെയ് മൂന്നിനാണ് വനത്തിലെ താമസസ്ഥലത്തുനിന്ന് രാജനെ കാണാതായത്. ചെരുപ്പും ടോര്‍ച്ചും ഉടുമുണ്ടും ഈ ഷെഡിന് സമീപത്തുനിന്ന് കിട്ടിയെങ്കിലും രാജന് എന്ത് സംഭവിച്ചു എന്നതിനെപ്പറ്റി യാതൊരറിവുമില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊലീസും രാജന്റെ ബന്ധുക്കളും ട്രക്കിങ് വിദഗ്ധരും വനം വകുപ്പിനൊപ്പം തിരച്ചിലില്‍ പങ്കെടുക്കുന്നുണ്ട്. വന്യമൃഗം ആക്രമിച്ചതാകില്ലെന്ന നിഗമനത്തിലാണ് അധികൃതരും ബന്ധുക്കളും. ഇതോടെ വനത്തില്‍ നിലവിലുള്ള നിരീക്ഷണ ക്യാമറകള്‍ക്കു പുറമെ 20 ക്യാമറകൂടി സ്ഥാപിക്കുമെന്ന് വനം വകുപ്പ് അറിയിച്ചിരുന്നു.

മകളുടെ വിവാഹത്തിന് ബന്ധുക്കളെയും അയല്‍ക്കാരെയും ക്ഷണിക്കാന്‍ 20ന് തിരികെ എത്താമെന്ന് ബന്ധുക്കളോട് പറഞ്ഞാണ് രാജന്‍ സൈരന്ധ്രിയിലേക്ക് ജോലിക്ക് പോയത്.

മാവോവാദി സാന്നിധ്യമുള്ള മേഖലയായതിനാല്‍ കാടറിയുന്ന രാജനെ ഇവര്‍ വഴി കാട്ടിയായി കൊണ്ടുപോയിട്ടുണ്ടോ എന്ന് ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചു. ഇത് അന്വേഷിക്കണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു.