സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനു  കോടികള്‍ വിലമതിക്കുന്ന  സ്ഥലം പണയപ്പെടുത്തിയത് ശരിയല്ല;ഏറ്റുമാനൂർ  കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ഡ് വികസനത്തിന് നല്‍കിയ   സ്ഥലം തിരികെ നല്‍കണമെന്ന  ആവ്യശ്യപ്പെട്ട്   നഗരസഭ

സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനു കോടികള്‍ വിലമതിക്കുന്ന സ്ഥലം പണയപ്പെടുത്തിയത് ശരിയല്ല;ഏറ്റുമാനൂർ കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ഡ് വികസനത്തിന് നല്‍കിയ സ്ഥലം തിരികെ നല്‍കണമെന്ന ആവ്യശ്യപ്പെട്ട് നഗരസഭ

സ്വന്തം ലേഖിക

ഏറ്റുമാനൂര്‍: ബസ് സ്റ്റാന്‍ഡ് വികസനത്തിന് വേണ്ടി നല്‍കിയ ഭൂമി അതിന് ഉപയോഗിക്കാത്തതിനാല്‍ കെഎസ്‌ആര്‍ടിസി സ്ഥലം തിരികെ നല്‍കണമെന്നു നഗരസഭ.കോടികള്‍ വിലമതിക്കുന്ന സ്ഥലം നഗരസഭ സൗജന്യമായാണ് കെഎസ്‌ആര്‍ടിസിക്ക് വിട്ടു നല്‍കിയത്. സാമ്ബത്തിക പ്രതിസന്ധി മറികടക്കുന്നതിനു സ്ഥലം പണയപ്പെടുത്തിയത് ശരിയല്ലെന്നും നഗരസഭ അധികൃതര്‍ പറഞ്ഞു. സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫിസ്, ഡിപ്പോ കം ഓപ്പറേറ്റിങ് സ്റ്റേഷനായി ഉയര്‍ത്തുന്നതിനു നഗരസഭ 2.75 ഏക്കര്‍ സ്ഥലമാണ് വിട്ടു കൊടുത്തത്.

എംസി റോഡില്‍ നിന്നു ബസുകള്‍ക്ക് കയറാനും ഇറങ്ങാനും കഴിയുംവിധമുള്ള സ്റ്റാന്‍ഡാണ് ഇവിടെയുള്ളത്. ഏറ്റുമാനൂര്‍ ഗ്രാമപഞ്ചായത്തായിരുന്ന അവസരത്തില്‍ ബസ് ബേ എന്ന നിലയിലാണ് ആദ്യം സ്റ്റാന്‍ഡ് ആരംഭിച്ചത്. ഇതോടൊപ്പം സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫിസും ആരംഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വര്‍ഷങ്ങള്‍ക്കു ശേഷം തിരക്കായതോടെ സ്റ്റാന്‍ഡ് വിപുലീകരിക്കണമെന്ന ആവശ്യം ഉയര്‍ന്നു. ഈ സമയം സ്ഥലത്തിന്റെ രേഖകള്‍ ഒന്നും കെഎസ്‌ആര്‍ടിസിയുടെ പക്കല്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫിസ്, ഡിപ്പോ കം ഓപ്പറേറ്റിങ് സ്റ്റേഷനായി ഉയര്‍ത്താമെങ്കില്‍ സ്ഥലം സൗജന്യമായി വിട്ടുനല്‍കാമെന്നായിരുന്നു പഞ്ചായത്തിന്റെ നിലപാട്. അങ്ങനെയാണ് കെഎസ്‌ആര്‍ടിസിക്ക് സ്ഥലം നല്‍കിയത്. റജിസ്ട്രേഷന് സ്റ്റാമ്പ് ഡ്യൂട്ടിയും റജിസ്ട്രേഷന്‍ ഫീസും ഒഴിവാക്കിയിരുന്നു. ഏകദേശം 35 ലക്ഷം രൂപ ഈ വിധത്തില്‍ കെഎസ്‌ആര്‍ടിസി ലാഭിച്ചു.

പിന്നീട് ഒരു നിര്‍മാണ പ്രവര്‍ത്തനവും കെഎസ്‌ആര്‍ടിസി നടത്തിയില്ല. പഴയ കെട്ടിടം ജീര്‍ണിച്ചപ്പോള്‍ ജോസ് കെ. മാണി എംപിയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ചാണ് പുതിയ കെട്ടിടം പണിതത്. പുതിയ കെട്ടിടത്തിലെ ശുചിമുറികള്‍ ഇനിയും തുറന്നു കൊടുത്തിട്ടില്ല. പൊളിച്ചു മാറ്റാത്ത ജീര്‍ണിച്ച കെട്ടിടം കാടുകയറി യാത്രക്കാര്‍ക്ക് ശല്യമായി . ഇതിനു മുന്‍പില്‍ അനധികൃത വാഹന പാര്‍ക്കിങും ഉണ്ട്. ചുറ്റുമതിലോ സുരക്ഷാ സംവിധാനങ്ങളോ ഇല്ലാത്തതിനാല്‍ സ്വകാര്യ വാഹനങ്ങളും ഇതുവഴി കടന്നു പോകുന്നുണ്ട്. രാത്രിയില്‍ സാമൂഹിക വിരുദ്ധശല്യവും ഏറെയാണ്.