play-sharp-fill

ജോലി വാ​ഗ്ദാനം ചെയ്ത വ്യാപാരിക്ക് ഭിക്ഷക്കാരന്റെ കിടിലൻ ഓഫർ

സ്വന്തം ലേഖകൻ തിരുപ്പൂർ:സൈക്കിൾ പാർട്സ് കടയിൽ 400 രൂപ ദിവസവേതന ജോലി വാ​ഗ്ദാനം ചെയ്ത കടയുടമസ്ഥനോട് ഭിക്ഷക്കാരൻ പറഞ്ഞത് കേട്ട് വ്യാപാരിയുടെ കണ്ണുതളളി. തന്നോടൊപ്പം ഭിക്ഷയ്ക്ക് വന്നാൽ രണ്ടായിരം രൂപ നൽകാമെന്നായിരുന്നു ഭിക്ഷക്കാരന്റെ മറുപടി. തന്റെ കടയിൽ ഭിക്ഷയ്ക്ക് എത്തിയ വ്യക്തിയോട് താങ്കൾക്ക് നല്ല ആരോ​ഗ്യം ഉണ്ടല്ലോ,പിന്നെ എന്തിനാണ് ഭിക്ഷ യാചിച്ച് ജീവിക്കുന്നതെന്ന് ചോദിച്ച വ്യാപാരിയോട് ഭിക്ഷക്കാരൻ മറുപടി പറഞ്ഞതിങ്ങനെ; ഭിക്ഷ തരുന്നെങ്കിൽ തരുക,കൂടുതൽ സംസാരിക്കണമെന്നില്ല, ഞാൻ എന്തിന് താങ്കളുടെ കടയിൽ ജോലി ചെയ്യണം? ഞാൻ ഭിക്ഷ തേടി രണ്ടായിരം രൂപ സമ്പാ​ദിക്കുന്നുണ്ട്. നിനക്ക് […]

കല്ലുവാതുക്കല്‍ വ്യാജമദ്യദുരന്ത കേസിലെ പ്രതി മണിച്ചന്റെ ജയില്‍മോചനം; തീരുമാനം വൈകുന്നതിൽ സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

സ്വന്തം ലേഖകൻ ന്യൂഡല്‍ഹി: കല്ലുവാതുക്കല്‍ വ്യാജമദ്യദുരന്ത കേസിലെ പ്രതി മണിച്ചന്റെ ജയില്‍മോചനക്കാര്യത്തില്‍ തീരുമാനം നീളുന്നതില്‍ സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. മണിച്ചന്റെ മോചനം സംബന്ധിച്ച് നാലുമാസമായിട്ടും ജയില്‍ ഉപദേശക സമിതി തീരുമാനം വൈകിപ്പിക്കുന്നത് എന്തുകൊണ്ടെന്ന് കോടതി ചോദിച്ചു. ഇനിയും തീരുമാനം വൈകിയാല്‍ ഇടക്കാല ഉത്തരവ് ഇറക്കുമെന്നും കോടതി വ്യക്തമാക്കി. ജയില്‍ ഉപദേശക സമിതിയോട് ഫയലുകള്‍ ഹാജരാക്കാനും കോടതി നിര്‍ദേശം നല്‍കി. മെയ് 19 നകം ഹാജരാക്കാനാണ് നിര്‍ദേശം. ചില കാരണങ്ങളുണ്ടെന്നും അത് കോടതിയില്‍ പരസ്യമായി പറയാന്‍ കഴിയില്ലെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ പറഞ്ഞു. കേസ് രണ്ടുമാസം കഴിഞ്ഞ് […]

തീവ്രവാദക്കേസിലെ പ്രതി കണ്ണൂരില്‍ പിടിയിലായി; തടിയന്റവിട നസീറിന്റെ കൂട്ടാളി ഫിറോസ് എടപ്പള്ളിയാണ് പിടിയിലായത്

സ്വന്തം ലേഖകൻ കണ്ണൂര്‍: തീവ്രവാദക്കേസിലെ പ്രതി കണ്ണൂരില്‍ പിടിയിലായി. ഫിറോസ് എടപ്പള്ളിയെയാണ് എന്‍ഐഎ സംഘം പിടികൂടിയത്. തടിയന്റവിട നസീറിന്റെ കൂട്ടാളിയായ ഫിറോസിനെ എടക്കാട് പൊതുവാച്ചേരിയില്‍ നിന്നാണ് എന്‍.ഐ.എ കസ്റ്റഡിയിലെടുത്തത്. രാവിലെ 11 മണിയോടെയാണ് ഫിറോസിനെ എന്‍ഐഎ പിടികൂടിയത്. കളമശ്ശേരി ബസ് കത്തിക്കല്‍ കേസില്‍ അടക്കം പ്രതിയാണ് ഫിറോസ് എടപ്പള്ളിയെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞദിവസം ഫിറോസിന്റെ ജാമ്യം ഹൈക്കോടതി റദ്ദ് ചെയ്തിരുന്നു. ജയിലിലേക്ക് തിരികെ പ്രവേശിക്കാത്തതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കണ്ണൂരിലെ വീട്ടില്‍ ഇയാള്‍ ഉള്ളതായി മനസ്സിലാക്കിയത്. തുടര്‍ന്ന് എന്‍.ഐ.എ സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. കസ്റ്റഡിയിലെടുത്ത ഇയാളെ എന്‍.ഐ.എ […]

പത്തനംതിട്ട ആറന്മുളയിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന നാലുവയസ്സുകാരി മരിച്ചു

സ്വന്തം ലേഖിക പത്തനംതിട്ട:ഗുരുതരമായി പൊള്ളലേറ്റ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന നാലുവയസ്സുകാരി മരിച്ചു. ആറന്മുള പടിഞ്ഞാറെ മേലാടത്ത് അരുൺ (35), ഭാര്യ ശ്യാമ (28) എന്നിവരുടെ മകൾ ആദിശ്രീയാണ് (4) മരിച്ചത്. കഴിഞ്ഞ 6ന് 3 മണിയോടെയാണ് അരുൺ, ശ്യാമ, ആദിശ്രീ എന്നിവരെ വീട്ടിലെ മുറിയിൽ പൊള്ളലേറ്റ നിലയിൽ കണ്ടത്. ശ്യാമയും അരുണും സംസാരശേഷിയില്ലാത്തവരാണ്. ഗുരുതരമായി പെള്ളലേറ്റ ശ്യാമയും ആശുപത്രിയിൽ ചികിത്സയിലാണ്. താൽക്കാലികാടിസ്ഥാനത്തിൽ വനംവകുപ്പിൽ ജോലി ചെയ്യുന്ന അരുൺ ഒരു മുറിയിലും ശ്യാമയും മകളും മറ്റൊരു മുറിയിലുമാണ് കിടന്നിരുന്നത്. ശ്യാമയെയും ആദിശ്രീയെയും രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ […]

ബംഗളൂരുവില്‍ നിന്ന് നാട്ടിലേക്ക് മടങ്ങിയ യുവാവിന്റെ മൃതദേഹം കൊക്കയില്‍ പുഴുവരിച്ച നിലയില്‍; മൃതദേഹത്തിന് ഒരാഴ്ചയ്ക്ക് മേല്‍ പഴക്കം; മരിച്ചത് ചെങ്ങന്നൂർ സ്വദേശിയായ യുവാവ്

സ്വന്തം ലേഖകൻ ചെങ്ങന്നൂര്‍: ബംഗളൂരുവില്‍ നിന്ന് നാട്ടിലേക്ക് മടങ്ങിയ യുവാവിന്റെ മൃതദേഹം കൊക്കയില്‍ പുഴുവരിച്ച നിലയില്‍. കുളനട പുന്തല കോളശേരില്‍ അനീഷ് കുമാറി(സജി-40)ന്റെ മൃതദേഹമാണ് വെട്ടിപ്പീടിക-കൊഴുവല്ലൂര്‍ റോഡില്‍ 14 അടി താഴ്ചയുള്ള കൊക്കയില്‍ നിന്നും കണ്ടെത്തിയത്. മൃതദേഹം ജീര്‍ണിച്ച്‌ തുടങ്ങിയതിനാല്‍ ആദ്യം മരിച്ചയാളെ തിരിച്ചറിഞ്ഞിരുന്നില്ല. മൃതദേഹത്തിന് സമീപമുണ്ടായിരുന്ന ബാഗാണ് ആളെ തിരിച്ചറിയാന്‍ ഇടയാക്കിയത്. ഒരു മാസം മുന്‍പ് ബാംഗ്ലൂരില്‍ ഉള്ള സുഹൃത്തിന്റെ അടുത്ത് പോയിരുന്നു. ഒരാഴ്ച മുന്‍പ് അവിടെ നിന്ന് നാട്ടിലേക്ക് തിരിച്ചുവെന്ന് വിവരം ലഭിച്ചു. പിന്നീട് വിളിച്ചപ്പോള്‍ ഇയാളുടെ മൊബൈല്‍ ഫോണ്‍ ലഭിച്ചില്ല. […]

കോഴിക്കോട്ട് പോക്സോ കേസിൽ അധ്യാപകൻ അറസ്റ്റിൽ;പ്രായ പൂർത്തിയാവാത്ത വിദ്യാർത്ഥിനികളെ പീഡിപ്പിച്ച കേസിൽ മൂന്നു പരാതികളാണ് ഇയാൾക്കെതിരെയുള്ളത്

സ്വന്തം ലേഖിക കോഴിക്കോട്: പോക്സോ കേസിൽ അധ്യാപകൻ അറസ്റ്റിൽ. വയനാട് കൽപ്പറ്റ സ്വദേശിയും കോഴിക്കോട് സ്കൂൾ അധ്യാപകനുമാണ് പ്രതി. പന്തീരാങ്കാവ് പൊലീസ് അറസ്റ്റ് ചെയ്ത ഇയാളെ കോടതി റിമാന്റ് ചെയ്തു. ബാലാവകാശ കമ്മീഷന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. വുഷു പരിശീലകനായ ഇയാൾ പ്രായ പൂർത്തിയാവാത്ത വിദ്യാർത്ഥിനികളെ പീഡിപ്പിച്ചെന്നാണ് കേസ്. ഇയാൾക്കെതിരെ മൂന്ന് പരാതികളാണ് കിട്ടിയത്.

ജന്മദിനത്തിൽ ദാരുണാന്ത്യം;റിഫയ്ക്ക് ശേഷം ഷഹാനയോ?

സ്വന്തം ലേഖകൻ കോഴിക്കോട്:മോഡലും നടിയുമായ കാസർ​ഗോഡ് സ്വദേശിനി ഷഹാന മരിച്ച സംഭവത്തിൽ കൊലപാതകമെന്ന് ബന്ധുക്കൾ. ഇന്ന് ഷഹാനയുടെ ജന്മ​ദിനമായിരുന്നു. എല്ലാവരേയും ജന്മദിനം ആഘോഷിക്കുവാനും,വിരുന്നു നൽകുവാനും ഷഹാന ക്ഷണിച്ചിരുന്നുവെന്ന് ഷഹാനയുടെ അമ്മയും ബന്ധുക്കളും പൊലീസിനോട് പറഞ്ഞു. ഈ സാഹചര്യത്തിൽ മകൾ ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ല എന്ന് ഷഹാനയുടെ അമ്മ. ഭർത്താവ് സജാദ് മകളെ നിരന്തരം ഉപദ്രവിക്കുമായിരുന്നുവെന്നും,മകളെ കൊല്ലുമെന്ന് പറഞ്ഞതായും അമ്മ പറഞ്ഞു. സിനിമയിൽ അഭിനയിച്ച പ്രതിഫലത്തെ ചൊല്ലി ഷഹാനയും ഭർത്താവും വാക്കുതർക്കം ഉണ്ടായെന്ന് പൊലീസ്.ഇവരുടെ മുറിയിൽ നിന്ന് ലഹരിമരുന്ന് കണ്ടെത്തി.ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചതിന് ശേഷമേ കൂടുതൽ […]

അയർക്കുന്നത്തെ ക്രൂര കൊലപാതകം അയല്‍ക്കാര്‍ പോലും അറിഞ്ഞില്ല; നാടിനെ നടുക്കിയ സംഭവത്തില്‍ വിറങ്ങലിച്ച്‌ അമയന്നൂർ; ഒരു നമ്പരിൽ നിന്ന് ഭാര്യയുടെ ഫോണിലേക്ക് നിരന്തരം വന്നിരുന്ന കോളും അതുമായി ബന്ധപ്പെട്ടുണ്ടായ അഭിപ്രായവ്യത്യാസവുമാണ് കൊലപാതകത്തിലേക്ക് നയിച്ചത് ; അടുത്ത ആഴ്‌ച ഭാര്യയേയും മകനെയും കൂട്ടി വിദേശത്തേക്ക് പോകാനിരിക്കെയാണ് ദാരുണ കൊലപാതകം

സ്വന്തം ലേഖകൻ അയര്‍ക്കുന്നം: സുധീഷിന്റെ വീടിനോട് ചേര്‍ന്ന് നിരവധി വീടുകള്‍ ഉണ്ടായിരുന്നിട്ടും കൊലപാതകമോ ആത്മഹത്യയോ ആരും അറിഞ്ഞിരുന്നില്ല.സംഭവ സമയത്ത് കനത്ത മഴ പെയ്തത് കൊണ്ടാവാം ആരും അറിയാതെ പോയതെന്ന് അയല്‍ക്കാര്‍ തേർഡ് ഐ ന്യൂസിനോട് പറഞ്ഞു. അമയന്നൂര്‍ ഇല്ലിമൂല പതിക്കല്‍താഴെ സുധീഷ് (36), ഭാര്യ ടിന്റു( 33) എന്നിവരാണു ഇന്നലെ ദാരുണമായി മരിച്ചത്. ഇന്നലെ രാവിലെ സുധീഷിന്റെയും ടിന്റുവിന്റെയും വിവരം ഒന്നും ഇല്ലാത്തതിനെ തുടര്‍‌ന്നാണ് മാതാവ് കു‍ഞ്ഞമ്മണി വീട്ടില്‍ എത്തിയത്. ആദ്യം സുധീഷിന്റെ മരണവിവരമാണ് പുറത്തുവന്നത്. ടിന്റുവിന്റെ മൃതദേഹം ആദ്യം കണ്ടിരുന്നില്ല. പൊലീസ് എത്തി […]

പ്രശസ്ത സ്പോർട്സ് ലേഖകൻ യു എച്ച് സിദ്ധിഖ് അന്തരിച്ചു

സ്വന്തം ലേഖകൻ ഇടുക്കി: തേജസ് മുന്‍ ലേഖകനും, സുപ്രഭാതം ദിനപത്രം സ്‌പോര്‍ട്സ് ലേഖകനുമായ യു എച്ച് സിദ്ദീഖ് (37) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കാഞ്ഞങ്ങാട് വച്ചായിരുന്നു അന്ത്യം. കേരള പത്ര പ്രവർത്തക യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗമാണ്‌. സ്പോർട്സ് ലേഖകൻ എന്ന നിലയിൽ നിരവധി പുരസ്കാരം നേടിയിട്ടുണ്ട്. ഇടുക്കി വണ്ടിപ്പെരിയാർ സ്വദേശിയാണ് സിദ്ധിക്ക്

പഴയ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ ഫീസ് കേന്ദ്രം കുത്തനെ ഉയര്‍ത്തിയത് സ്‌റ്റേ ചെയ്ത് ഹൈക്കോടതി

സ്വന്തം ലേഖിക ബംഗളൂരു: പതിനഞ്ചു വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ ഫീസ് കുത്തനെ ഉയര്‍ത്തിയ കേന്ദ്ര വിജ്ഞാപനം കര്‍ണാടക ഹൈക്കോടതി സ്‌റ്റേ ചെയ്തു.വിജ്ഞാപനം ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയത്തിനു നോട്ടീസ് അയക്കാന്‍ കോടതി നിര്‍ദേശിച്ചു. കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഇറക്കിയ വിജ്ഞാപനത്തെ ചോദ്യം ചെയ്ത് കര്‍ണാടക ലോറി ഡ്രൈവേഴ്‌സ് അസോസിയേഷന്‍ ആണ് കോടതിയെ സമീപിച്ചത്. നേരത്തെ കേന്ദ്രം സമാനമായ വിജ്ഞാപനം ഇറക്കിയെങ്കിലും 2017ല്‍ ഹൈക്കോടതി അത് റദ്ദാക്കിയതാണെന്ന് ഹര്‍ജിയില്‍ പറയുന്നു. പതിനഞ്ചു വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള […]