അയർക്കുന്നത്തെ ക്രൂര കൊലപാതകം അയല്‍ക്കാര്‍ പോലും അറിഞ്ഞില്ല; നാടിനെ നടുക്കിയ സംഭവത്തില്‍ വിറങ്ങലിച്ച്‌ അമയന്നൂർ; ഒരു നമ്പരിൽ നിന്ന് ഭാര്യയുടെ ഫോണിലേക്ക് നിരന്തരം വന്നിരുന്ന  കോളും അതുമായി ബന്ധപ്പെട്ടുണ്ടായ അഭിപ്രായവ്യത്യാസവുമാണ് കൊലപാതകത്തിലേക്ക് നയിച്ചത് ;  അടുത്ത ആഴ്‌ച ഭാര്യയേയും മകനെയും കൂട്ടി വിദേശത്തേക്ക് പോകാനിരിക്കെയാണ് ദാരുണ കൊലപാതകം

അയർക്കുന്നത്തെ ക്രൂര കൊലപാതകം അയല്‍ക്കാര്‍ പോലും അറിഞ്ഞില്ല; നാടിനെ നടുക്കിയ സംഭവത്തില്‍ വിറങ്ങലിച്ച്‌ അമയന്നൂർ; ഒരു നമ്പരിൽ നിന്ന് ഭാര്യയുടെ ഫോണിലേക്ക് നിരന്തരം വന്നിരുന്ന കോളും അതുമായി ബന്ധപ്പെട്ടുണ്ടായ അഭിപ്രായവ്യത്യാസവുമാണ് കൊലപാതകത്തിലേക്ക് നയിച്ചത് ; അടുത്ത ആഴ്‌ച ഭാര്യയേയും മകനെയും കൂട്ടി വിദേശത്തേക്ക് പോകാനിരിക്കെയാണ് ദാരുണ കൊലപാതകം

Spread the love

സ്വന്തം ലേഖകൻ

അയര്‍ക്കുന്നം: സുധീഷിന്റെ വീടിനോട് ചേര്‍ന്ന് നിരവധി വീടുകള്‍ ഉണ്ടായിരുന്നിട്ടും കൊലപാതകമോ ആത്മഹത്യയോ ആരും അറിഞ്ഞിരുന്നില്ല.സംഭവ സമയത്ത് കനത്ത മഴ പെയ്തത് കൊണ്ടാവാം ആരും അറിയാതെ പോയതെന്ന് അയല്‍ക്കാര്‍ തേർഡ് ഐ ന്യൂസിനോട് പറഞ്ഞു.

അമയന്നൂര്‍ ഇല്ലിമൂല പതിക്കല്‍താഴെ സുധീഷ് (36), ഭാര്യ ടിന്റു( 33) എന്നിവരാണു ഇന്നലെ ദാരുണമായി മരിച്ചത്. ഇന്നലെ രാവിലെ സുധീഷിന്റെയും ടിന്റുവിന്റെയും വിവരം ഒന്നും ഇല്ലാത്തതിനെ തുടര്‍‌ന്നാണ് മാതാവ് കു‍ഞ്ഞമ്മണി വീട്ടില്‍ എത്തിയത്. ആദ്യം സുധീഷിന്റെ മരണവിവരമാണ് പുറത്തുവന്നത്. ടിന്റുവിന്റെ മൃതദേഹം ആദ്യം കണ്ടിരുന്നില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊലീസ് എത്തി അകത്തു കയറി പരിശോധന നടത്തുമ്പോഴാണ് കട്ടിലിനു അടിയില്‍ മെത്തകളും തുണികളും കൊണ്ടു മൂടിയ നിലയില്‍ ടിന്റുവിന്റെ മൃതദേഹം കണ്ടത്. മുഖം മറച്ച നിലയിലായിരുന്നു. സുധീഷ് വിദേശത്തായിരുന്നപ്പോള്‍ പിതാവ് പ്രഭാകരനും, മാതാവ് കുഞ്ഞമ്മണിയും ടിന്റുവിനൊപ്പമാണ് താമസിച്ചിരുന്നത്. സുധീഷ് വന്നപ്പോള്‍ ഇവര്‍ മൂത്ത മകന്‍ ഗിരീഷിന്റെ വീട്ടിലേക്ക് മാറി. സൗദിയില്‍ മെക്കാനിക് ആയിരുന്നു സുധീഷ്.

രണ്ട് വര്‍ഷത്തിനു ശേഷമാണ് നാട്ടില്‍ തിരിച്ചെത്തിയത്. വിദേശത്ത് നേരത്തെ നേഴ്സായിരുന്ന ടിന്റു കോവിഡ് കാലത്ത് നാട്ടില്‍ വന്ന ശേഷം തിരിച്ചു പോയില്ല. അടുത്ത ആഴ്‌ച വീണ്ടും മകനെയും കൂട്ടി പോകാനിരിക്കെയാണ് ദാരുണ കൊലപാതകം ഉണ്ടായത്.

വിദേശത്തു നിന്നു 2 മാസം മുന്‍പ് അവധിക്കെത്തിയതാണ് സുധീഷ്. ഭാര്യ ടിന്റുവിനെയും മകന്‍ സിദ്ധാര്‍ഥിനെയും വിദേശത്ത് കൊണ്ടുപോകാനുള്ള ഒരുക്കത്തിലായിരുന്നു. ഇതിന്റെ ആവശ്യത്തിനായി സുധീഷും ടിന്റുവും കഴിഞ്ഞ ചൊവ്വാ‌ഴ്‌ച തിരുവനന്തപുരത്തേക്കു പോയിരുന്നു. മകനെ സുധീഷിന്റെ ചേട്ടന്‍ ഗീരിഷിന്റെ വീട്ടില്‍ ആക്കിയ ശേഷമാണ് ഇവര്‍ പോയത്. ഇന്നലെ രാവിലെ തിരിച്ചെത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും വീട്ടുകാര്‍ വിളിച്ചിട്ട് ഫോണില്‍ കിട്ടിയില്ല. ഇരുവരും രാത്രിയോടെ തിരിച്ച്‌ വീട്ടില്‍ എത്തിയെന്നു കരുതുന്നു.

സുധീഷിന്റെ മാതാവ് കുഞ്ഞമ്മണി ഇന്നലെ രാവിലെ അയല്‍വീട്ടില്‍ വിളിച്ച്‌ വിവരം തിരക്കിയപ്പോള്‍ സുധീഷിന്റെ സ്കൂട്ടര്‍ വീട്ടുമുറ്റത്തുണ്ടെന്ന് അറിഞ്ഞു. കുഞ്ഞമ്മിണി വീട്ടിലെത്തി വിളിച്ചിട്ടും കതകു തുറന്നില്ല. തുടര്‍ന്ന് നാട്ടുകാര്‍ ജനല്‍ച്ചില്ല് പൊട്ടിച്ചു നോക്കിയപ്പോഴാണ് സുധീഷിന്റെ മൃതദേഹം കണ്ടത്. തുടര്‍ന്ന് പൊലീസ് എത്തി വീടു തുറന്നു. ടിന്റുവിന്റെ മൃതദേഹവും കണ്ടെത്തി.

കൊലപ്പെടുത്തിയ ശേഷം കട്ടിലിനടിയിലേക്കു തള്ളി കിടക്കയും തുണികളും കൊണ്ട് മൂടിയ നിലയിലായിരുന്നു ടിന്റുവിന്റെ മൃതദേഹം. മുറിക്കുള്ളില്‍ ബലപ്രയോഗം നടന്നതിന്റെ ലക്ഷണമുണ്ട്. വീടിന്റെ സീലിങ്ങിന്റെ ഭാഗം അടര്‍ത്തിയ ശേഷം കയറില്‍ തൂങ്ങിയ നിലയിലായിരുന്നു സുധീഷ്.

സുധീഷിന്റെ ആത്മഹത്യക്കുറിപ്പു കണ്ടെത്തിയിട്ടുണ്ട്. ഒരു ഫോണ്‍ നമ്പറില്‍ നിന്നുള്ള കോളുകള്‍ സംബന്ധിച്ച സംശയമാണ് കൊലപാതകത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ചതെന്നു കരുതുന്നതായി പൊലീസ് പറയുന്നു.