കൊച്ചിയില്‍ വന്‍ സ്വര്‍ണ്ണവേട്ട; നെടുമ്പാശേരി വിമാനത്താവളത്തില്‍ രണ്ടരക്കോടിയുടെ സ്വര്‍ണവുമായി ഏഴ് പേർ പിടിയില്‍

സ്വന്തം ലേഖിക കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണവേട്ട. രണ്ടരക്കോടി രൂപ വിലമതിക്കുന്ന അഞ്ചരക്കിലോ സ്വര്‍ണവുമായി ഏഴ് പേരാണ് പിടിയിലായത്. കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗം നടത്തിയ പരിശോധനയിലാണ് വിവിധ വിമാനങ്ങളില്‍ എത്തിയവരെ കസ്റ്റഡിയിലെടുത്തത്. സ്വര്‍ണക്കടത്ത് ക്യാരിയര്‍മാരാണ് പിടിയിലായത്. ദുബായ്, അബുദാബി, സൗദി എന്നിവിടങ്ങളില്‍ നിന്നാണ് ഇവര്‍ സ്വര്‍ണം കൊണ്ടുവന്നത്. വടക്കന്‍ ജില്ലകളിലെ ചില ജ്വല്ലറികളിലേക്കാണ് സ്വര്‍ണം കൊണ്ടുവന്നതെന്നാണ് പ്രാഥമിക വിവരം. തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ വന്‍സംഘം തന്നെ പിടിയിലാവുകയും എന്‍ഐഎ, കസ്റ്റംസ് തുടങ്ങിയ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം സജീവമാക്കുകയും ചെയ്തിട്ടും സംസ്ഥാനത്ത് […]

ബിനീഷ് കോടിയേരി വീട്ടിലെത്തി; ഒരു വർഷത്തിന് ശേഷം മകനെ കണ്ടതില്‍ സന്തോഷം; സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ചെത്തുമോ എന്ന ചോദ്യത്തോട് പ്രതികരിച്ച് കോടിയേരി

സ്വന്തം ലേഖിക തിരുവനന്തപുരം: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജാമ്യം ലഭിച്ച ബിനീഷ് കോടിയേരി വീട്ടിലെത്തി. കോടിയേരി ബാലകൃഷ്ണനും കുടുംബാംഗങ്ങളും ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു. ഇന്ന് രാവിലെ പത്തരയോടെയാണ് ബംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തെത്തിയത്. സഹോദരന്‍ ബിനോയ് കോടിയേരിയും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. ഇന്നലെയാണ് ബിനീഷ് കോടിയേരി ജയിലില്‍ നിന്നും പുറത്തിറങ്ങിയത്. ഒരു കൊല്ലത്തിന് ശേഷം മകനെ കണ്ടതിൻ്റെ ആശ്വാസമുണ്ടെന്ന് കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചു. കേസ് കോടതിയിലായതിനാല്‍ പ്രതികരിക്കുന്നില്ല. ജാമ്യം ലഭിച്ചതില്‍ സന്തോഷം’-കോടിയേരി മാദ്ധ്യമങ്ങളോട് പറഞ്ഞു. ബിനീഷ് കോടിയേരിക്ക് ജാമ്യം ലഭിച്ച സാഹചര്യത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് കോടിയേരി […]

മണിമലയാറ്റിൽ ചെക്ക് ഡാമിൽ അജ്ഞാത മൃതദേഹം; പുരുഷൻ്റെ മൃതദേഹമെന്നു സൂചന; മൃതദേഹം കരയ്‌ക്കെടുക്കാൻ ശ്രമം ആരംഭിച്ചു

സ്വന്തം ലേഖിക കോട്ടയം: മണിമലയാറ്റിൽ ചെക്ക് ഡാമിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. മണിമല വള്ളംച്ചിറക്ക് സമീപം മാരൂർ കടവിലെ ചെക്ക്ഡാമിലാണ് ഏകദേശം നാല്പത് വയസ് തോന്നിക്കുന്ന പുരുഷ ൻ്റെ അഞ്ജാത മൃതദേഹം കണ്ടെത്തിയത്. ഇന്നു രാവിലെ എട്ടരയോടെയാണ് ആറ്റിലൂടെ ഒഴുകി വരുന്ന മൃതദേഹം നാട്ടുകാർ കണ്ടത്. തുടർന്നു മണിമല പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. മണിമല എസ്.എച്ച്.ഒയുടെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്ത് എത്തി. തുടർന്നു, മൃതദേഹം കരയ്‌ക്കെടുക്കാൻ ശ്രമം ആരംഭിച്ചിട്ടുണ്ട്. പ്രദേശത്തു നിന്നും കാണാതായവരെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇത്തരത്തിൽ ആരെയെങ്കിലും കാണാതായിട്ടുണ്ടോ, ഇവർ […]

താമരശ്ശേരി ചുരത്തില്‍ സ്കൂട്ടര്‍ നിയന്ത്രണം വിട്ട് കൊക്കയിലേക്കു മറിഞ്ഞു; കൊക്കയിലേക്കു തെറിച്ചു വീണ യുവതി വള്ളി പടര്‍പ്പുകളില്‍ പിടിച്ചു കയറി അത്ഭുതകരമായി രക്ഷപ്പെട്ടു

സ്വന്തം ലേഖിക കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ സ്കൂട്ടര്‍ നിയന്ത്രണം വിട്ട് കൊക്കയിലേക്കു തെറിച്ചു വീണ യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു. അപകടത്തില്‍പ്പെട്ട സ്കൂട്ടര്‍ ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ ക്രെയിന്‍ ഉപയോഗിച്ച്‌ മുകളില്‍ എത്തിച്ചു. വെള്ളിയാഴ്ച വൈകീട്ട് ഏഴിനാണ് സംഭവം. മാനന്തവാടി കോടതിയില്‍ ജോലി കഴിഞ്ഞു ചെമ്പുകടവിലേക്കു വരികയായിരുന്നു യുവതി. ഒന്നാം വളവിനു താഴെ സ്കൂട്ടറുമായി 30 അടിയിലേറെ താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഇരുട്ടായതിനാല്‍ അപകടം ആരും അറിഞ്ഞില്ല. റബര്‍ തോട്ടത്തിലെ കൊക്കയില്‍ നിന്നു കല്ലുകള്‍ പെറുക്കി റോഡിലേക്ക് എറിഞ്ഞ് യാത്രക്കാരുടെ ശ്രദ്ധ നേടാന്‍ യുവതി ശ്രമിച്ചെങ്കിലും […]

വിവാഹ തടസം മാറ്റിത്തരാമെന്ന് വിശ്വസിപ്പിച്ച്‌ യുവതിയെ പീഡിപ്പിച്ചു; നഗ്ന ഫോട്ടോകള്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് സ്വര്‍ണം തട്ടിയെടുത്തു; വ്യാജ സിദ്ധന്‍ അറസ്റ്റില്‍

സ്വന്തം ലേഖിക തിരുവനന്തപുരം: വിവാഹത്തിനുള്ള തടസം മാറ്റിത്തരാമെന്ന് വിശ്വസിപ്പിച്ച്‌ യുവതിയെ പീഡിപ്പിക്കുകയും നഗ്ന ഫോട്ടോകള്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് സ്വര്‍ണം തട്ടിയെടുക്കുകയും ചെയ്ത വ്യാജസിദ്ധന്‍ അറസ്റ്റില്‍. എം.എസ്.കെ നഗര്‍ സ്വദേശി ദിലീപിനെയാണ് (37) ഫോര്‍ട്ട് പൊലീസ് അറസ്റ്റ് ചെയ്തത്. തനിക്ക് മന്ത്രമൂര്‍ത്തിയുടെ അനുഗ്രഹം ഉണ്ടെന്നും വിവാഹ ജീവിതത്തിലെ പ്രശ്നങ്ങളും വിവാഹത്തിനുള്ള തടസങ്ങളും മാറ്റിനല്‍കാമെന്നും വിശ്വസിപ്പിച്ചാണ് ഇയാള്‍ ജനങ്ങളെ കബളിപ്പിച്ചിരുന്നത്. എം.എസ്.കെ നഗറിലെ വീടിനോട് ചേര്‍ന്ന് പ്രത്യേക പൂജാമുറിയുമുണ്ട്. ഇയാളെക്കുറിച്ചറിഞ്ഞ് വീട്ടിലെത്തിയ കഴക്കൂട്ടം സ്വദേശിനിയായ യുവതിയെ പ്രസാദത്തില്‍ ഉറക്കമരുന്ന് നല്‍കി മയക്കിയ ശേഷം നഗ്ന ചിത്രങ്ങള്‍ […]

ഓണ്‍ലൈന്‍ തട്ടിപ്പ് തുടര്‍ക്കഥയാകുന്നു; വെല്‍ഡിംഗ് തൊഴിലാളിക്ക് നഷ്ടമായത് അര ലക്ഷം രൂപ

സ്വന്തം ലേഖിക ആലുവ: ആലുവയില്‍ ഓണ്‍ലൈന്‍ തട്ടിപ്പ് തുടര്‍ക്കഥയാകുന്നു. കീഴ്മാട് മലയന്‍കാട് കണ്ണാട്ടുപറമ്ബില്‍ ഷെമീറാണ് ഒടുവില്‍ കബളിപ്പിക്കപ്പെട്ടത്. എച്ച്‌.ഡി.എഫ്.സി ബാങ്കിലെ സ്റ്റാഫ് ആണെന്നും ക്രെഡിറ്റ് കാര്‍ഡ് തയ്യാറായിട്ടുണ്ടെന്നും പറഞ്ഞ് വിളിച്ചയാള്‍ നിമിഷങ്ങള്‍ക്കകം ഷെമീറിന്റെ അക്കൗണ്ടില്‍ നിന്ന് അര ലക്ഷം രൂപ തട്ടിയെടുത്തു. ഒക്ടോബര്‍ 20ന് ഫോണില്‍ ബന്ധപ്പെട്ട വ്യക്തി എച്ച്‌.ഡി.എഫ്.സി ഉദ്യോഗസ്ഥന്‍ ഹരിയോം കേശ്രീയാണെന്ന് അവകാശപ്പെട്ടു. വിശ്വസിപ്പിക്കുന്നതിനായി എച്ച്‌.ഡി.എഫ്.സിയിലെ ഐ.ഡി കാര്‍ഡ് വാട്ട്‌സ് ആപ്പില്‍ ഷെമീറിന് അയച്ചുകൊടുത്തു. പിന്നാലെ ക്രെഡിറ്റ് കാര്‍ഡിന്റെ ആവശ്യത്തിനെന്ന പേരില്‍ ഷെമീറിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. തൊട്ടുപിന്നാലെ എച്ച്‌.ഡി.എഫ്.സി […]

എല്‍പിജി വില മുതല്‍ റെയില്‍വേ ടൈംടേബിളിൽ വരെ പരിഷ്കാരങ്ങൾ; നവംബര്‍ ഒന്ന്​ മുതലുള്ള മാറ്റങ്ങള്‍ അറിയാം

സ്വന്തം ലേഖിക ന്യൂഡല്‍ഹി: എല്‍‌.പി.‌ജി സിലിണ്ടര്‍ ഡെലിവറി മുതല്‍ പുതിയ റെയില്‍വേ ടൈംടേബിള്‍ അടക്കമുള്ള നിരവധി നിയമങ്ങളില്‍ നവംബര്‍ ഒന്ന്​ മുതല്‍ മാറ്റം വരികയാണ്. എല്‍പിജി സിലിണ്ടര്‍ വീടുകളില്‍ ലഭിച്ചുകൊണ്ടിരിക്കുന്ന ഉപഭോക്താക്കള്‍ അടുത്ത മാസം മുതല്‍ പുതിയ നിയമം പാലിക്കണം. എല്‍പിജി സിലിണ്ടറുകള്‍ വീടുകളില്‍ എത്തിക്കുന്നതിന് ഉപഭോക്താക്കള്‍ വിതരണക്കാരന്​ ഒറ്റത്തവണ പാസ്‌വേഡ് നല്‍കേണ്ടതുണ്ട്. പുതിയ ഡെലിവറി ഓതന്റിക്കേഷന്‍ കോഡിന്റെ ഭാഗമായാണ് മാറ്റം. ആഗോള വിപണിയിലെ ക്രൂഡ് ഒായിലി​െന്‍റ വിലയുടെ അടിസ്ഥാനത്തില്‍, എണ്ണ വിപണന കമ്ബനികള്‍ എല്ലാ മാസത്തി​െന്‍റയും ആദ്യ ദിവസം എല്‍പിജി വില പരിഷ്കരിക്കുനാല്‍ […]

10000 രൂപയ്ക്ക് പര്‍ച്ചേസ് ചെയ്യുമ്പോള്‍ 1000 രൂപയുടെ ഉറപ്പായ സമ്മാനങ്ങളുമായി അജ്മല്‍ബിസ്മിയില്‍ ദീവാലി മെഗാ സെയില്‍

സ്വന്തം ലേഖകൻ എറണാകുളം: സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയില്‍ ഗ്രൂപ്പായ അജ്മല്‍ ബിസ്മിയില്‍ 65% ഡിസ്‌കൗണ്ടുമായി ദീവാലി മെഗാ സെയില്‍. 10000 രൂപയ്ക്ക് പര്‍ച്ചേസ് ചെയ്യുമ്പോള്‍ 1000 രൂപയുടെ ഉറപ്പായ സമ്മാനങ്ങള്‍ സ്വന്തമാക്കാനുളള സുവര്‍ണ്ണാവസരമാണ് ദീവാലി മെഗാ സെയിലില്‍ ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. എല്‍ജി ഉത്പ്പന്നങ്ങള്‍ പര്‍ച്ചേസ് ചെയ്യുന്നവര്‍ക്ക് നറുക്കെടുപ്പിലൂടെ 8 കോടിയുടെ സമ്മാനങ്ങള്‍ സ്വന്തമാക്കാനുളള അവസരവും ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നു. ഇലക്ട്രോണിക്‌സ് വിഭാഗത്തില്‍ മികച്ച വില്‍പ്പന – വില്‍പ്പനാനന്തര സേവനങ്ങളോടെ പ്രമുഖ ബ്രാന്റുകളുടെ സ്മാര്‍ട്ട്‌ഫോണുകള്‍, ലാപ്‌ടോപ്പുകള്‍, ടാബ്‌ലെറ്റുകള്‍, ആക്‌സസറികള്‍, സ്മാര്‍ട്ട് ടിവികള്‍, എസികള്‍, വാഷിങ്ങ് […]

പഠനത്തോടൊപ്പം പാര്‍ട്ട് ടൈം ജോലിയും; വ്യാജ സര്‍ട്ടിഫക്കറ്റുകള്‍ നിര്‍മ്മിച്ചു യുകെയില്‍ലേക്ക് വിദ്യാര്‍ത്ഥികളെ കയറ്റി വിടുന്ന കേസില്‍ മൂന്ന് പേര്‍ കൂടി അറസ്റ്റില്‍; പിന്നില്‍ വമ്പന്‍ മാഫിയയെന്ന് നിഗമനം

സ്വന്തം ലേഖിക കൊച്ചി: വിദ്യാര്‍ത്ഥികള്‍ക്ക് വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ച്‌ നല്‍കിയ കേസില്‍ മൂന്ന് പേർ കൂടി പിടിയില്‍. പാലക്കാട് വല്ലപ്പുഴ കുന്നിശ്ശേരി വീട്ടില്‍ അബ്ദുള്‍ സലാം (35), വൈക്കം ഇടത്തി പറമ്ബില്‍ മുഹമ്മദ് നിയാസ് (27) എന്നിവരെയാണ് ജില്ലാ പൊലീസ് മേധാവി കെ. കാര്‍ത്തിക്കിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഈ സംഘത്തിന് യുകെയിലും വേരുകളുണ്ടെന്നാണ് സംശയം. വ്യാജ സര്‍ട്ടിഫക്കറ്റുകള്‍ നിര്‍മ്മിച്ചു യുകെയിലേക്കാണ് പ്രധാനമായും വിദ്യാര്‍ത്ഥികളെ കയറ്റി വിടുന്നത്. ഇവിടെ പഠനത്തോടൊപ്പം പാര്‍ട്ട് ടൈം ജോലിയും ചെയ്യാനാകും. നിശ്ചിത മാര്‍ക്ക് നേടി […]

നാടിനെ നടുക്കിയ വൃദ്ധ ദമ്പതികളുടെ മരണത്തിലെ ചുരുൾ ക്രൈം ബ്രാഞ്ച് അഴിച്ചത് അഞ്ച് വർഷം നീണ്ട അന്വേഷണത്തിലൂടെ;വൈദ്യുതി വിച്ഛേദിച്ച ശേഷം വീടിന്‍റെ ഓടുമാറ്റി അകത്ത് കയറി കൊലപാതകം; രാജേന്ദ്രനെ കുടുക്കിയത് ഇടവേളകളിലെടുത്ത മൊഴിയിലെ വൈരുധ്യം

സ്വന്തം ലേഖകൻ പാലക്കാട്: കടമ്പഴിപ്പുറത്ത് വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തിയ കേസിൽ പ്രതിയെ വർഷങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. കടമ്പഴിപ്പുറം കണ്ണുകുറിശ്ശി സ്വദേശികളായ ഗോപാലകൃഷ്ണൻ ഭാര്യ തങ്കമ്മയും കൊല്ലപ്പെട്ട കേസിലാണ് അയല്‍വാസിയായ രാജേന്ദ്രനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ദൃശ്യം മോഡലിലാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. 2016 നവംബർ 14 നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പ്രതിയായ രാജേന്ദ്രൻ 14ന് രാവിലെ ചെന്നൈയിലേക്ക് പോവാൻ ട്രെയിൻ ടിക്കറ്റെടുത്തിരുന്നു. പാലക്കാട് വരെ പോയ രാജേന്ദ്രൻ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് വീട്ടിലേക്ക് മടങ്ങിയെത്തി. […]