റോഡ് നന്നാക്കൽ മന്ത്രിയുടെ ലൈവിൽ മാത്രം; ഒ​ന്ന​ര​യ​ടി താ​ഴ്ച​യു​ള്ള കു​ഴി​യിൽ സ്കൂട്ടര്‍ വീണ് യാത്രക്കാരിയായ അധ്യാ​പി​ക​യ്ക്ക് ഗുരുതര പരിക്ക്; പല്ലുകള്‍ തെറിച്ചു പോയി; ഗുരുതരമായി പരിക്കേറ്റ അ​ധ്യാ​പി​ക​യെ ശ​സ്​​ത്ര​ക്രി​യ​ക്ക്​ വി​ധേ​യ​മാ​ക്കി

സ്വന്തം ലേഖകൻ മ​ണ്ണു​ത്തി: റോഡ് അപകടങ്ങൾ തുടർകഥയാകുന്ന നാട്ടിൽ ജനങ്ങളെ വീണ്ടും ദുരിതത്തിലാക്കി പൊതുമരാമത്ത് വകുപ്പ്. റോഡ് നന്നാക്കൽ മന്ത്രിയുടെ ലൈവിൽ മാത്രമായി മാറി റോ​ഡി​ലെ കു​ഴി​യി​ല്‍ വീണ് സ്കൂട്ടര്‍ യാത്രക്കാരിയായ മൂ​ര്‍​ക്ക​നി​ക്ക​ര ഗ​വ. യു.​പി സ്കൂ​ളി​ലെ പ്ര​ധാ​നാ​ധ്യാ​പി​ക​യു​ടെ ചു​മ​ത​ല വ​ഹി​ക്കു​ന്ന വി​ന്‍​സി​(42)യുടെ പല്ലുകള്‍ തെറിച്ചു പോയി.ഗുരുതരമായി പരിക്കേറ്റ ഇവരെ ശ​സ്​​ത്ര​ക്രി​യ​ക്ക്​ വി​ധേ​യ​മാ​ക്കി. നെ​ല്ലി​ക്കു​ന്ന് – ന​ട​ത്ത​റ റോ​ഡി​ല്‍ വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് 6.30നാ​ണ് സം​ഭ​വം. ഇ​വി​ടെ​യു​ണ്ടാ​കു​ന്ന നാ​ലാ​മ​ത്തെ അ​പ​ക​ട​മാ​ണ് ഇത്. ഒ​ന്ന​ര​യ​ടി താ​ഴ്ച​യു​ള്ള കു​ഴി​യി​ലാ​ണ്​ വിന്‍സിയുടെ സ്​​കൂ​ട്ട​ര്‍ വീ​ണ​ത്. അപകടത്തില്‍ വിന്‍സിയുടെ മുഖത്തെ എല്ലുകള്‍ […]

സമയത്തെ ചൊല്ലി തര്‍ക്കം; യാത്രക്കാരെ മുള്‍ മുനയില്‍ നിര്‍ത്തി കോട്ടയം കുറുപ്പന്തറയില്‍ സ്വകാര്യ ബസ് ജീവനക്കാരുടെ അഴിഞ്ഞാട്ടം; പരാതിയുമായി യാത്രക്കാർ

സ്വന്തം ലേഖിക കോട്ടയം: കോട്ടയം – എറണാകുളം റൂട്ടില്‍ യാത്രക്കാരെ മുള്‍ മുനയില്‍ നിര്‍ത്തി സ്വകാര്യ ബസ് ജീവനക്കാരുടെ ഗുണ്ടായിസം. കോട്ടയം എറണാകുളം റൂട്ടില്‍ സര്‍വീസ് നടത്തുന്ന എം.ആൻ്റ് എം ബസ് ജീവനക്കാരാണ് മറ്റൊരു ബസിനു മുന്നില്‍ ബസിട്ട് ഭീഷണി മുഴക്കിയത്. ബസിനുള്ളിലിരുന്ന യാത്രക്കാരാണ് ഈ വീഡിയോ എടുത്ത് പുറത്തു വിട്ടത്. എറണാകുളം – കോട്ടയം റൂട്ടില്‍ കുറുപ്പന്തറയില്‍ വച്ചായിരുന്നു അക്രമം. സമയത്തെ ചൊല്ലി ബസുകള്‍ തമ്മില്‍ നേരത്തെ തര്‍ക്കം നിലനിന്നിരുന്നു. ഈ വിഷയം കഴിഞ്ഞ ദിവസം രാവിലെ ഏറ്റുമാനൂര്‍ പൊലീസ് സ്റ്റേഷനില്‍ വച്ച്‌ […]

പാലാ നഗരസഭയിലെ എല്ലാ സ്കൂള്‍ പ്രവേശനകവാടങ്ങളിലും മാഞ്ഞുപോയ സീബ്രാലൈന്‍ തെളിയിക്കും; പോലീസ് കാവല്‍ ശക്തമാക്കാൻ നിർദേശം

സ്വന്തം ലേഖിക പാലാ: നവംബര്‍ ഒന്നിന് സ്കൂള്‍ തുറക്കുന്നതിൻ്റെ ഭാഗമായി നഗരസഭാ പരിധിയില്‍ ഉള്ള എല്ലാ സ്കൂള്‍ പ്രവേശന കവാടങ്ങളും നഗരസഭാ ചെയര്‍മാന്‍ ആൻ്റോ ജോസ് പടിഞ്ഞാറെക്കരയും, വൈസ് ചെയര്‍ പേഴ്സണ്‍ സിജി പ്രസാദും, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ ബൈജു കൊല്ലംപറമ്പിലും, നീനാ ചെറുവള്ളിലും നേരില്‍ സന്ദര്‍ശിച്ചു. കാര്യങ്ങള്‍ വിലയിരുത്തിയതിന് ശേഷം മാഞ്ഞുപോയ സീബ്രാലൈന്‍ അടിയന്തരമായി പുനസ്ഥാപിക്കുന്നതിനും, പ്രവേശന കവാടത്തില്‍ ഉള്ള പോലീസ് കാവല്‍ ശക്തമാക്കുന്നതിനും ചെയര്‍മാന്‍ ബന്ധപ്പെട്ട പി.ഡബ്ലിയു.ഡി, പോലീസ് അധികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

യോഗി ആദിത്യനാഥിനെ ക്യാംപസ് ഫ്രണ്ട് അപമാനിച്ച സംഭവം: കേസെടുത്ത് യുപി പോലീസ്; ഒന്നും മിണ്ടാതെ കേരള പോലീസ്; രൂക്ഷ വിമര്‍ശനവുമായി സന്ദീപ് വാചസ്പതി

സ്വന്തം ലേഖിക തിരുവനന്തപുരം: യോഗി ആദിത്യനാഥിനെ ക്യാംപസ് ഫ്രണ്ട് അവഹേളിച്ച സംഭവത്തില്‍ കേസെടുത്ത് യുപി പോലീസ്. 2021 ഒക്ടോബര്‍ 23നു ‘ക്യാംപസ് ഫ്രണ്ട്,’ തിരുവനന്തപുരത്ത് നടത്തിയ രാജ്ഭവന്‍ മാര്‍ച്ചില്‍, യോഗി ആദിത്യനാഥിൻ്റെ വേഷവും മുഖംമൂടിയും ധരിച്ച ആളെ കയറിട്ടു കെട്ടി വലിച്ചു മര്‍ദ്ദിക്കുന്നതായി അവതരിപ്പിക്കുകയും അതിൻ്റെ വീഡിയോ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. പോപ്പുലര്‍ ഫ്രണ്ട് നേതാവും മാധ്യമ പ്രവര്‍ത്തകനുമായ സിദ്ധിഖ് കാപ്പൻ്റെ മോചനം ആവശ്യപ്പെട്ട് ക്യാംപസ് ഫ്രണ്ട് നടത്തിയ ‘സമര മുറ’യായിരുന്നു ഈ പ്രകടനം. ഇതില്‍ വീഡിയോ പ്രചരിപ്പിച്ചവര്‍ക്കെതിരെയും സംഭവത്തില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെയും ലക്നൗ സൈബര്‍ പൊലീസ് […]

വിവാഹം സ്ഥിരമായി മുടങ്ങുന്നു; അന്വേഷണം ചെന്നെത്തിയത് സഹപാഠിയില്‍; ഒടുവില്‍ അറസ്റ്റ്; വിവാഹത്തിന് ശ്രമിക്കരുതെന്ന് ഭീഷണി

സ്വന്തം ലേഖിക കൊല്ലം: സഹപാഠിയുടെ വിവാഹാലോചനകള്‍ സ്ഥിരമായി മുടക്കിയ യുവാവ് അറസ്റ്റില്‍. ഓടനാവട്ടം വാപ്പാലപുരമ്ബില്‍ അരുണ്‍ ആണ് അറസ്റ്റിലായത്. അരുണിനൊപ്പം പഠിച്ചിരുന്ന യുവതിയുടെ രണ്ട് വിവാഹാലോചനകള്‍ മുടക്കിയ കേസിലാണ് അറസ്റ്റ്. വിവാഹം ഒരേ കാരണത്താല്‍ മുടങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ട യുവതിയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുട‌ര്‍ന്നുള്ള അന്വേഷണത്തിലാണ് അരുണ്‍ അറസ്റ്റിലായത്. വിവാഹാലോചനയുമായി എത്തുന്ന യുവാക്കളുടെ വീട് കണ്ടെത്തിയാണ് അരുണ്‍ ആലോചനകള്‍ മുടക്കിയിരുന്നത്. യുവതിയുമായി ഏറെ നാളായി പ്രണയത്തിലാണെന്നും ഫോട്ടോകള്‍ കൈവശമുണ്ടെന്നും വിവാഹത്തില്‍നിന്ന് പിന്‍മാറണമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയായിരുന്നു ഇയാള്‍ കല്യാണാലോചനകള്‍ മുടക്കിയിരുന്നത്. എന്നാല്‍ ഒന്നിച്ച്‌ പഠിച്ചതുകൊണ്ട് […]

പുനീത് രാജ് കുമാറിൻ്റെ വിയോഗത്തിലും ചര്‍ച്ചയായി രാജ്കുമാറിൻ്റെ തട്ടിക്കൊണ്ടുപോകല്‍; വീരപ്പൻ്റെ കടുംകൈയില്‍ വിമര്‍ശന ശരമേറ്റ കരുണാനിധി സര്‍ക്കാര്‍; മോചനം 108 ദിവസത്തെ ‘വനവാസത്തിനൊടുവില്‍’; മോചനദ്രവ്യം ഇന്നും അജ്ഞാതം; ഒരിക്കലും സാക്ഷി പറയാതെ പുനീത് രാജ്കുമാറും കുടുംബവും

സ്വന്തം ലേഖിക ബംഗളുരു: അപ്രതീക്ഷിതമായി പുനീത് രാജ് കുമാറിൻ്റെ വിയോഗ വാര്‍ത്ത നാടിനെ ഒന്നാകെ കണ്ണീരിലാഴ്‌ത്തുമ്പോള്‍ രാജ്യത്തെയാകെ ഞെട്ടിച്ച കന്നഡ സൂപ്പര്‍ സ്റ്റാര്‍ രാജ്കുമാറിൻ്റെ തട്ടിക്കൊണ്ടുപോകല്‍ വീണ്ടും ചര്‍ച്ചയാകുന്നു. 2000, ജൂലായ് 30-ാം തീയതിയാണ് നടന്‍ രാജ്കുമാര്‍, മരുമകന്‍ ഗോവിന്ദ് രാജ്, ബന്ധുവായ നാഗേഷ്, സഹസംവിധായകനായ നാഗപ്പ എന്നിവരെ വീരപ്പനും സംഘവും തട്ടിക്കൊണ്ടുപോയത്. തമിഴ്‌നാട്ടിലെ ഈറോഡ് ഗജനൂരില്‍ നിന്നാണ് വീരപ്പനും സംഘവും രാജ്കുമാറിനെ ഉള്‍വനത്തിലേക്ക് കടത്തിക്കൊണ്ടുപോയത്. വീരപ്പന്‍ തട്ടിക്കൊണ്ടുപോയതിന് പിന്നാലെ മകന്‍ പുനീത് രാജ്കുമാറും കുടുംബവും കടന്നുപോയത് ആശങ്കയും ദുഃഖവും നിറഞ്ഞ ദിവസങ്ങളിലൂടെയാണ്. അശ്വിനി […]

ഓടിക്കൊണ്ടിരുന്ന ബൈക്കില്‍ നിന്ന് തീ പടര്‍ന്നു; യുവാവ് ഗുരുതരാവസ്ഥയില്‍

സ്വന്തം ലേഖിക വള്ളികുന്നം: ഓടിക്കൊണ്ടിരുന്ന ബൈക്കില്‍ നിന്ന് തീ പടര്‍ന്ന് യുവാവിന് ഗുരുതരമായ പരിക്ക്. പാവുമ്പ കൊപ്പാറയില്‍ മുകേഷി (30) നാണ് അപകടം സംഭവിച്ചത്. ജോലി കഴിഞ്ഞ് ബൈക്കില്‍ മടങ്ങവേ വള്ളികുന്നം കടുവുങ്കല്‍ കെഎസ്‌ഇബി സബ്സ്റ്റേഷന് സമീപത്ത് വച്ചാണ് സംഭവം ഉണ്ടായത്. കറ്റാനം മൂന്നാം കുറ്റിയിലെ സ്വകാര്യ സൂപ്പര്‍ മാര്‍ക്കറ്റിലെ പച്ചക്കറി വാഹനത്തിലെ ഡ്രൈവറാണ് മുകേഷ്. കോയിക്കല്‍ ചന്തയ്ക്ക് സമീപമുള്ള പമ്പില്‍ നിന്ന് കുപ്പിയില്‍ പെട്രോള്‍ വാങ്ങി ബൈക്കിന് മുന്നില്‍ കരുതിയിരുന്നു. കുപ്പിയില്‍ നിന്ന് പെട്രോള്‍ ചോര്‍ന്ന് ബൈക്കിൻ്റെ എന്‍ജിന്‍ ഭാഗത്തുള്ള പ്ലഗ്ഗില്‍ വീണ് […]

കാല്‍തെറ്റി കായലിലേക്ക് വീഴാന്‍ പോയി; പൊട്ടിവീണ വൈദ്യുത കമ്പിയില്‍ പിടിച്ചു; ഷോക്കേറ്റ് രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം

സ്വന്തം ലേഖിക കൊല്ലം: പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്നു ഷോക്കേറ്റ് രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു. കൊല്ലം വാക്കനാട് കല്‍ച്ചിറ പള്ളിക്ക് സമീപം ശനിയാഴ്ച വൈകീട്ട് നാലരയോടെയാണ് അപകടം. കരിക്കോട് ടികെഎം എന്‍ജിനിയറിങ് കോളജിലെ വിദ്യാര്‍ത്ഥികളായ അര്‍ജുന്‍, റിസ്വാന്‍ എന്നിവരാണ് മരിച്ചത്. അഞ്ച് വിദ്യാര്‍ത്ഥികള്‍ ഒന്നിച്ചാണ് ഇവിടെയുള്ള കായലിന് സമീപത്ത് എത്തിയത്. അതിനിടെയാണ് ദുരന്തം. അര്‍ജുനും റിസ്വാനുമാണ് ആദ്യം കല്‍പ്പടവിലേക്ക് ഇറങ്ങിയത്. കാല്‍തെറ്റി കായലിലേക്ക് വീഴാന്‍ പോയപ്പോള്‍ സമീപത്തെ പൊട്ടിവീണ വൈദ്യുത കമ്പിയില്‍ പിടിക്കുകയായിരുന്നു. ഇവിടെ വെെദ്യുതി ലെെൻ പാെട്ടി കിടക്കുന്നത് വിദ്യാർഥികളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. ബാക്കി […]

നഗരത്തിൽ വൻ കവർച്ചക്കെത്തിയ അഞ്ചംഗ സംഘത്തെ പൊലീസ് പിടികൂടി; കസ്റ്റഡിയിലായത് വൻ കൊള്ളയ്ക്ക് തയ്യാറെടുക്കവേ

സ്വന്തം ലേഖകൻ പാലക്കാട്: അർധരാത്രി കവർച്ചയ്‌ക്കെത്തിയ അഞ്ചംഗ സംഘത്തെ ടൗൺ സൗത്ത് പൊലീസ് പിടികൂടി. പത്തനംതിട്ട സ്വദേശി സുമേഷ് (40), മലപ്പുറം സ്വദേശി സജിത്ത് (40) ചടനാംകുറിശ്ശി നൗഷീർ (40), വടശ്ശേരി സ്വദേശി സുരേഷ് (51), മേപ്പറമ്പ് സ്വദേശി നിസാർ (37) എന്നിവരെയാണ് ആയുധങ്ങളോടെ അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാത്രി ഒരുമണിയോടെ പൊലീസ് പട്രോളിംഗിനിടെ റോബിൻസൺ റോഡിലുള്ള എസ്ബിഐ ബാങ്കിന് സമീപം ഇവരെ സംശയാസ്പദമായ സാഹചര്യത്തിൽ കാണുകയായിരുന്നു കാര്യം തിരക്കിയപ്പോൾ പരസ്പരവിരുദ്ധമായ മറുപടിയാണ് പൊലീസിന് ലഭിച്ചത്. ഇതേ തുടർന്ന് നടത്തിയ പരിശോധനയിൽ സുമേഷിന്റെ ഇടുപ്പിലായി […]

ദത്ത് വിവാദം: ആരുടെ കൂടെ ജീവിക്കണമെന്നത് തന്‍റെ അവകാശം; അജിത്തിനെ അധിക്ഷേപിച്ച മന്ത്രി സജി ചെറിയാനെതിരെ പരാതിയുമായി അനുപമ

സ്വന്തം ലേഖിക തിരുവനന്തപുരം: ദത്ത് വിവാദത്തില്‍ മന്ത്രി സജി ചെറിയാന്റെ പ്രസംഗത്തിനെതിരെ അനുപമയും അജിത്തും പൊലീസില്‍ പരാതി നല്‍കി. സ്ത്രീ മുന്നേറ്റം ലക്ഷ്യമാക്കി സാംസ്കാരിക വകുപ്പ് നടപ്പാക്കുന്ന ‘സമം’ പദ്ധതിയുടെ ഭാഗമായി ആരംഭിച്ച സ്ത്രീകളുടെ നാടകക്കളരി കാര്യവട്ടം ക്യാംപസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കേരളത്തില്‍ നിലവില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യുന്ന വിഷയമെന്ന് പറഞ്ഞാണ് അപകീര്‍ത്തികരമായ പരാമര്‍ശം സജി ചെറിയാന്‍ നടത്തിയത്. അനുപമയുടെയും അജിത്തിന്‍റെയും പേര് പറയാതെയാണ് മന്ത്രിയുടെ ആക്ഷേപം. ഇല്ലാക്കഥകള്‍ പറഞ്ഞ് മന്ത്രി അപമാനിച്ചെന്നും ആരുടെ കൂടെ ജീവിക്കണമെന്നത് തന്‍റെ അവകാശമാണെന്ന് അനുപമ […]