ഓണ്‍ലൈന്‍ തട്ടിപ്പ് തുടര്‍ക്കഥയാകുന്നു; വെല്‍ഡിംഗ് തൊഴിലാളിക്ക് നഷ്ടമായത് അര ലക്ഷം രൂപ

ഓണ്‍ലൈന്‍ തട്ടിപ്പ് തുടര്‍ക്കഥയാകുന്നു; വെല്‍ഡിംഗ് തൊഴിലാളിക്ക് നഷ്ടമായത് അര ലക്ഷം രൂപ

സ്വന്തം ലേഖിക

ആലുവ: ആലുവയില്‍ ഓണ്‍ലൈന്‍ തട്ടിപ്പ് തുടര്‍ക്കഥയാകുന്നു.

കീഴ്മാട് മലയന്‍കാട് കണ്ണാട്ടുപറമ്ബില്‍ ഷെമീറാണ് ഒടുവില്‍ കബളിപ്പിക്കപ്പെട്ടത്. എച്ച്‌.ഡി.എഫ്.സി ബാങ്കിലെ സ്റ്റാഫ് ആണെന്നും ക്രെഡിറ്റ് കാര്‍ഡ് തയ്യാറായിട്ടുണ്ടെന്നും പറഞ്ഞ് വിളിച്ചയാള്‍ നിമിഷങ്ങള്‍ക്കകം ഷെമീറിന്റെ അക്കൗണ്ടില്‍ നിന്ന് അര ലക്ഷം രൂപ തട്ടിയെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒക്ടോബര്‍ 20ന് ഫോണില്‍ ബന്ധപ്പെട്ട വ്യക്തി എച്ച്‌.ഡി.എഫ്.സി ഉദ്യോഗസ്ഥന്‍ ഹരിയോം കേശ്രീയാണെന്ന് അവകാശപ്പെട്ടു. വിശ്വസിപ്പിക്കുന്നതിനായി എച്ച്‌.ഡി.എഫ്.സിയിലെ ഐ.ഡി കാര്‍ഡ് വാട്ട്‌സ് ആപ്പില്‍ ഷെമീറിന് അയച്ചുകൊടുത്തു.

പിന്നാലെ ക്രെഡിറ്റ് കാര്‍ഡിന്റെ ആവശ്യത്തിനെന്ന പേരില്‍ ഷെമീറിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. തൊട്ടുപിന്നാലെ എച്ച്‌.ഡി.എഫ്.സി ആലുവ ശാഖയില്‍ ഷെമീറിന്റെ സേവിംഗ് അക്കൗണ്ടില്‍ നിന്ന് 50,000 രൂപ നഷ്ടമായതായി എസ്.എം.എസ് ലഭിച്ചു.

വെല്‍ഡിംഗ് തൊഴിലാളിയായ ഷെമീര്‍ ബാങ്കുമായി ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പിനിരയായെന്നറിഞ്ഞത്. ബാങ്കില്‍ ഹരിയോം കേശ്രീയെന്ന ഉദ്യോഗസ്ഥന്‍ ഇല്ലെന്നും ബോദ്ധ്യമായി.

ബാങ്കിലും ആലുവ ഈസ്റ്റ് സൈബര്‍ പൊലീസിനും പരാതി നല്‍കിയിട്ടുണ്ട്. 10 ദിവസം പിന്നിട്ടിട്ടും അന്വേഷണത്തില്‍ പുരോഗതിയില്ലെന്നാരോപിച്ച്‌ അന്‍വര്‍ സാദത്ത് എം.എല്‍.എക്കും ഷെമീര്‍ പരാതി നല്‍കി.