വിവാഹ തടസം മാറ്റിത്തരാമെന്ന് വിശ്വസിപ്പിച്ച്‌ യുവതിയെ പീഡിപ്പിച്ചു; നഗ്ന ഫോട്ടോകള്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് സ്വര്‍ണം തട്ടിയെടുത്തു; വ്യാജ സിദ്ധന്‍ അറസ്റ്റില്‍

വിവാഹ തടസം മാറ്റിത്തരാമെന്ന് വിശ്വസിപ്പിച്ച്‌ യുവതിയെ പീഡിപ്പിച്ചു; നഗ്ന ഫോട്ടോകള്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് സ്വര്‍ണം തട്ടിയെടുത്തു; വ്യാജ സിദ്ധന്‍ അറസ്റ്റില്‍

സ്വന്തം ലേഖിക

തിരുവനന്തപുരം: വിവാഹത്തിനുള്ള തടസം മാറ്റിത്തരാമെന്ന് വിശ്വസിപ്പിച്ച്‌ യുവതിയെ പീഡിപ്പിക്കുകയും നഗ്ന ഫോട്ടോകള്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് സ്വര്‍ണം തട്ടിയെടുക്കുകയും ചെയ്ത വ്യാജസിദ്ധന്‍ അറസ്റ്റില്‍.

എം.എസ്.കെ നഗര്‍ സ്വദേശി ദിലീപിനെയാണ് (37) ഫോര്‍ട്ട് പൊലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തനിക്ക് മന്ത്രമൂര്‍ത്തിയുടെ അനുഗ്രഹം ഉണ്ടെന്നും വിവാഹ ജീവിതത്തിലെ പ്രശ്നങ്ങളും വിവാഹത്തിനുള്ള തടസങ്ങളും മാറ്റിനല്‍കാമെന്നും വിശ്വസിപ്പിച്ചാണ് ഇയാള്‍ ജനങ്ങളെ കബളിപ്പിച്ചിരുന്നത്. എം.എസ്.കെ നഗറിലെ വീടിനോട് ചേര്‍ന്ന് പ്രത്യേക പൂജാമുറിയുമുണ്ട്.

ഇയാളെക്കുറിച്ചറിഞ്ഞ് വീട്ടിലെത്തിയ കഴക്കൂട്ടം സ്വദേശിനിയായ യുവതിയെ പ്രസാദത്തില്‍ ഉറക്കമരുന്ന് നല്‍കി മയക്കിയ ശേഷം നഗ്ന ചിത്രങ്ങള്‍ ഫോണില്‍ പകര്‍ത്തുകയും ഇത് സാമൂഹ്യ മാദ്ധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തി ലൈംഗികാതിക്രമം നടത്തുകയുമായിരുന്നു.

പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി 30 പവനോളം സ്വര്‍ണവും പണവും ഇയാള്‍ കൈവശപ്പെടുത്തി. പെണ്‍കുട്ടിക്ക് മറ്റൊരു വിവാഹം ഉറപ്പിച്ചപ്പോള്‍ ഇയാള്‍ ദേഹോപദ്രവവും ഏല്‍പ്പിച്ചു.

പരാതിയുടെ അടിസ്ഥാനത്തില്‍ ഫോര്‍ട്ട് എസ്.എച്ച്‌.ഒ രാകേഷ്, എസ്.ഐമാരായ സജു എബ്രഹാം, ദിനേശ്, ഉത്തമന്‍ സി.പി.ഒമാരായ ബിനു, പ്രമോദ് രാജ്, പ്രഭല്‍കുമാര്‍, സാബു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.