ടോക്കിയോ ഒളിമ്പിക്‌സ്: ബാഡ്മിന്റൺ സെമിയിൽ സിന്ധുവിന്റെ എതിരാളി ലോക ഒന്നാം നമ്പർ താരം; മെഡൽ പ്രതീക്ഷയുമായി സിന്ധു ഇറങ്ങുന്നു

സ്‌പോട്‌സ് ഡെസ്‌ക് ടോക്കിയോ: ഒളിമ്പിക്‌സ് വനിതകളുടെ വ്യക്തിഗത ാഡ്മിന്റൺ സെമിഫൈനലിൽ സിന്ധുവിന്റെ എതിരാളി ലോക ഒന്നാം നമ്പർ താരമായ തായ് സു-യിങ്. ചൈനീസ് തായ്‌പേയിയുടെ താരമായ സു-യിങ് തായ്‌ലൻഡിന്റെ ഇന്റനോൺ രത്ചനോകിനെയാണ് ക്വാർട്ടർ ഫൈനലിൽ കീഴടക്കിയത്. സ്‌കോർ 14-21, 21-18, 21-18. 67 മിനിട്ട് നീണ്ടുനിന്ന പോരാട്ടത്തിൽ ലോക ആറാം നമ്പർ താരത്തിന്റെ കനത്ത വെല്ലുവിളി അതിജീവിച്ചായിരുന്നു സു-യിങ്ങിന്റെ വിജയം. ആദ്യ സെറ്റ് നഷ്ടമായെങ്കിലും അടുത്ത രണ്ട് സെറ്റുകളിൽ തിരിച്ചടിച്ച താരം സെമി പ്രവേശനം നേടുകയായിരുന്നു. 2012, 2016 ഒളിമ്പിക്‌സുകളിൽ പങ്കെടുത്തിട്ടുള്ള താരം ഇതുവരെ […]

ആലപ്പുഴ – ചങ്ങനാശേരി എ.സി റോഡ് നവീകരണം: കൂടുതൽ ബോട്ട് സർവീസ് ഏർപ്പെടുത്തി; ജലഗതാഗത വകുപ്പിന്റെ ക്രമീകരണം ഇങ്ങനെ

തേർഡ് ഐ ബ്യൂറോ കോട്ടയം: ആലപ്പുഴ – ചങ്ങനാശേരി എസി കനാൽ റോഡിന്റെ നവീകരണവുമായി ബന്ധപ്പെട്ട് കൂടുതൽ സർവീസുകൾ ഏർപ്പെടുത്തി. ഇതിന്റെ ഭാഗമായി ഈ റൂട്ടിൽ കൂടുതൽ ബോട്ട് സർവീസുകൾ നടത്തും. ആലപ്പുഴ-ചങ്ങനാശ്ശേരി റോഡ് നവീകരണവുമായി ബന്ധപ്പെട്ട് എ-സി റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നതിനാൽ ഓഗസ്റ്റ് മൂന്നിന് മദ്ധ്യാഹ്നം മുതൽ ആലപ്പുഴയിൽ നിന്നും ചങ്ങനാശ്ശേരിയിലേക്കും തിരിച്ചും നെടുമുടി പുളിങ്കുന്ന് കിടങ്ങറ വഴി ജലഗതാഗതവകുപ്പ് കൂടുതൽ ബോട്ട് സർവീസുകൾ നടത്തും. കൂടാതെ രാവിലെ 7 മണി മുതൽ വൈകുന്നേരം 7 മണി വരെയുള്ള സമയത്ത് കുറഞ്ഞത് […]

സംസ്ഥാനത്ത് റെക്കോർഡ് വാക്‌സിനേഷൻ: മറ്റൊരു റെക്കോർഡ് കൂടി; ഒറ്റ ദിവസം കൊണ്ട് 4.96 ലക്ഷം പേർക്ക് വാക്സിൻ നൽകി കേരളം. തിരുവനന്തപുരത്ത് 97,000 ലധികം പേർക്ക് വാക്സിൻ നൽകി

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4,96,619 പേർക്ക് വാക്സിൻ നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. ഏറ്റവും അധികം പേർക്ക് പ്രതിദിനം വാക്സിൻ നൽകിയ ദിവസമായി ഇന്ന് മാറി. ഈ മാസം 24ന് 4.91 ലക്ഷം പേർക്ക് വാക്സിൻ നൽകിയിരുന്നു. സംസ്ഥാനത്ത് കൂടുതൽ വാക്സിൻ ലഭ്യമായാൽ ഇതുപോലെ ഉയർന്ന തോതിൽ വാക്സിനേഷൻ നൽകാനാകുമെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തിന് 2.45 ലക്ഷം ഡോസ് വാക്സിൻ കൂടി ലഭ്യമായി. എറണാകുളത്ത് 2 ലക്ഷം ഡോസ് കോവിഷീൽഡ് വാക്സിനും തിരുവനന്തപുരത്ത് 45,000 ഡോസ് കോവാക്സിനുമാണ് […]

കോഴിക്കോട് കല്ലായിയിലെ റെയിൽവേ ട്രാക്കിൽ സ്‌ഫോടക വസ്തു: ഒരാൾ അറസ്റ്റിൽ; അട്ടിമറി സാധ്യത സംശയിച്ച് അന്വേഷണം

തേർഡ് ഐ ബ്യൂറോ കോഴിക്കോട്: കല്ലായി റെയിൽവേ ട്രാക്കിൽ സ്‌ഫോടക വസ്തു കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ട്രെയിൻ അട്ടിമറിക്കാനുള്ള നീക്കമാണ് സംഭവത്തിനു പിന്നിലെന്നു സംശയിക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് കല്ലായിയിൽ റയിൽവേ പാളത്തിലാണ് കഴിഞ്ഞ ദിവസം സ്‌ഫോടക വസ്തു കണ്ടെത്തിയത്. കല്ലായി സ്വദേശി അബ്ദുൾ അസീസ് ആണ് അറസ്റ്റിലായത്. അലക്ഷ്യമായി സ്‌ഫോടകവസ്തു ഉപയോഗിച്ചതിനാണ് അറസ്റ്റ്. അസീസിന്റെ വീട്ടിൽ വിവാഹാഘോഷത്തിനായി എത്തിച്ചതായിരുന്നു ഇത്. എന്നാൽ, ഇത് റെയിൽവേ ട്രാക്കിൽ എത്തിയതു സംബന്ധിച്ചു അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അട്ടിമറി സാധ്യത […]

സരസമ്മ നിര്യാതയായി

മൂലവട്ടം : മൂലവട്ടം മാടമ്പുകാട്ട് വീട്ടിൽ പരേതനായ എം.എം നാണപ്പന്റെ ഭാര്യ സരസമ്മ (78) നിര്യാതയായി. സംസ്കാരം ശനിയാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ: സിന്ധു,ബിന്ദു,ബിജു ( കെ.എസ്.ഇ.ബി കുറിച്ചി). മരുമക്കൾ :ഓമനക്കുട്ടൻ, ഷൈജു,ശ്രീജി

കോവിഡിന്റെ പുതിയ വകഭേദങ്ങൾക്ക് ‘മിശ്രിത വാക്‌സിൻ’; പരീക്ഷണം വിജയമെന്ന് പഠന റിപ്പോർട്ട്; വാക്സിനുകൾ ചേർത്ത് ഉപയോഗിക്കുന്നതുകൊണ്ട് പാർശ്വഫലങ്ങൾ ഉണ്ടാകില്ല; പ്രതിരോധ ശേഷി കൂടുമെന്ന് പഠനം

സ്വന്തം ലേഖകൻ ന്യൂഡൽഹി: കോവിഡ് ‘മിശ്രിത വാക്‌സിൻ’ പരീക്ഷണം വിജയം. വാക്സിനുകൾ ചേർത്ത് ഉപയോഗിക്കുന്നതുകൊണ്ട് പാർശ്വഫലങ്ങൾ ഉണ്ടാകില്ലെന്നാണ് പഠന റിപ്പോർട്ട്. റഷ്യൻ വാക്‌സിനായ സ്പുട്‌നിക് വി, ആസ്ട്രാസെനേക്കയുടെ കോവിഷീൽഡ് വാക്‌സിൻ എന്നിവ നൽകി നടത്തിയ പരീക്ഷത്തെതുടർന്നാണ് റിപ്പോർട്ട് തയ്യാറാക്കിയത്. റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ആണ് ഇക്കാര്യം അറിയിച്ചത്. കേന്ദ്ര സർക്കാരിന്റെ വിദഗ്ധ സമിതിയും ഈ പഠന റിപ്പോർട്ട് അംഗീകരിച്ചു. അസർബൈജാനിൽ 50 ആളുകളിൽ നടത്തിയ പരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് പഠന റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. വാക്‌സിനുകളുടെ മിശ്രിതം ഉപയോഗിക്കുന്നതുകൊണ്ട് പ്രതിരോധ ശേഷി കുറയില്ലെന്നും കൂടുകയാണ് ചെയ്യുകയെന്നും […]

സംസ്ഥാനത്ത് ഇന്ന് 20,772 പുതിയ കോവിഡ് രോ​ഗികൾ; ടെസ്റ്റ് പോസിറ്റിവിറ്റി 13.61; 19,622 പേർക്ക് രോ​ഗം പകർന്നത് സമ്പർക്കത്തിലൂടെ

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 20,772 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3670, കോഴിക്കോട് 2470, എറണാകുളം 2306, തൃശൂർ 2287, പാലക്കാട് 2070, കൊല്ലം 1415, ആലപ്പുഴ 1214, കണ്ണൂർ 1123, തിരുവനന്തപുരം 1082, കോട്ടയം 1030, കാസർഗോഡ് 681, വയനാട് 564, പത്തനംതിട്ട 504, ഇടുക്കി 356 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,52,639 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.61 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, […]

ഭക്ഷണം കഴിക്കുന്നതിനിടെ രാഹിൽ വീട്ടിലെത്തി; മാനസയെ കയ്യിൽ പിടിച്ചു വലിച്ച് ബലമായി മുറിയിലേയ്ക്കു കൊണ്ടുപോയി വെടിവെച്ചു കൊന്നു; അൽപ സമയത്തിന് ശേഷം അടുത്ത വെടിയൊച്ചയും മുഴങ്ങി

സ്വന്തം ലേഖകൻ കോതമംഗലം: മെഡിക്കൽ വിദ്യാർത്ഥിനിയായ മാനസയെ രാഹിൽ എന്ന ചെറുപ്പക്കാരൻ വെടിവെച്ചു കൊന്ന വാർത്ത ഏറെ ഞെട്ടലോടെയാണ് ഏവരും കേട്ടത്. കോതമംഗലം നെല്ലിക്കുഴിയിൽ വാടകയ്ക്കു താമസിക്കുന്ന വീട്ടിലെത്തിയാണ് മാനസയെ രാഹിൽ വെടിവച്ചു കൊലപ്പെടുത്തിയത്. വെള്ളിയാഴ്ച, ഉച്ചയ്ക്കു മൂന്നുമണിയോടെ പെൺകുട്ടികൾ ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുന്നതിനിടെയാണ് രാഹിൽ വീട്ടിലെത്തി. ഇയാളെന്തിനാണ് ഇവിടെ വന്നത് എന്നു ചോദിച്ച് എഴുന്നേറ്റ മാനസയെ, കയ്യിൽ പിടിച്ചു വലിച്ച് ബലമായി ഒരു മുറിയിലേയ്ക്കു കൂട്ടിക്കൊണ്ടു പോയി. മുറിയിൽ നിന്നു ബഹളം കേട്ട് കൂടെയുണ്ടായിരുന്ന കുട്ടികൾ മുറിയിലേയ്ക്കു ചെല്ലുമ്പോഴേയ്ക്കും വെടിവച്ചിരുന്നു. ശബ്ദം കേട്ട് […]

കോതമം​ഗലത്ത് ഡെന്റൽ കോളേജ് വിദ്യാർഥിനിയെ വെടിവെച്ച് കൊന്ന് യുവാവ് സ്വയം ജീവനൊടുക്കി

സ്വന്തം ലേഖകൻ കോതമംഗലം: നെല്ലിക്കുഴിയിൽ സ്വകാര്യ ഡെന്റൽ കോളേജ് വിദ്യാർഥിനിയെ വെടിവെച്ച് കൊന്ന് യുവാവ് ജീവനൊടുക്കി. കണ്ണൂർ സ്വദേശി മാനസയാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. മാനസയെ കൊലപ്പെടുത്തിയ ശേഷം കണ്ണൂർ സ്വദേശി രാഖിൽ സ്വയം നിറയൊഴിച്ച് മരിക്കുകയായിരുന്നു. നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിന് സമീപമായിരുന്നു സംഭവം. നെല്ലിക്കുഴിയിലെ ഇന്ദിര ഗാന്ധി ഡെന്റൽ കോളേജിലെ ഹൗസ് സർജനാണ് കണ്ണൂർ നാറാത്ത് സ്വദേശിയായ മാനസ. കോളേജിന് സമീപത്തെ ഒരു വീട്ടിൽ പേയിങ് ഗസ്റ്റായി താമസിച്ചു വരികയായിരുന്നു ഇവർ. വെള്ളിയാഴ്ച ഉച്ചയോടെ രാഖിൽ ഇവിടെയെത്തുകയും മാനസയെ വെടിവെച്ച് കൊലപ്പെടുത്തിയെന്നുമാണ് വിവരം. കൃത്യം […]

കോട്ടയം ജില്ലയില്‍ 1030 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി 11.67 ശതമാനം; 740 രോഗമുക്തർ

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയില്‍ 1030 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1024 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ രണ്ട് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ ആറു പേര്‍ രോഗബാധിതരായി. പുതിയതായി 8823 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 11.67 ശതമാനമാണ്. രോഗം ബാധിച്ചവരില്‍ 428 പുരുഷന്‍മാരും 444 സ്ത്രീകളും 158 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 166 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 740 പേര്‍ രോഗമുക്തരായി. 6922 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 219946 […]