
തേർഡ് ഐ ബ്യൂറോ
കോഴിക്കോട്: കല്ലായി റെയിൽവേ ട്രാക്കിൽ സ്‌ഫോടക വസ്തു കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ട്രെയിൻ അട്ടിമറിക്കാനുള്ള നീക്കമാണ് സംഭവത്തിനു പിന്നിലെന്നു സംശയിക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു.
കോഴിക്കോട് കല്ലായിയിൽ റയിൽവേ പാളത്തിലാണ് കഴിഞ്ഞ ദിവസം സ്‌ഫോടക വസ്തു കണ്ടെത്തിയത്. കല്ലായി സ്വദേശി അബ്ദുൾ അസീസ് ആണ് അറസ്റ്റിലായത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

അലക്ഷ്യമായി സ്‌ഫോടകവസ്തു ഉപയോഗിച്ചതിനാണ് അറസ്റ്റ്. അസീസിന്റെ വീട്ടിൽ വിവാഹാഘോഷത്തിനായി എത്തിച്ചതായിരുന്നു ഇത്. എന്നാൽ, ഇത് റെയിൽവേ ട്രാക്കിൽ എത്തിയതു സംബന്ധിച്ചു അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അട്ടിമറി സാധ്യത തള്ളിക്കളയാതെയാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.







