കോട്ടയം ജില്ലയിൽ ജൂലായ് ഒന്ന് വ്യാഴാഴ്ച 21 കേന്ദ്രങ്ങളിൽ വാക്‌സിനേഷൻ; ജൂലൈ രണ്ടിന് 41 കേന്ദ്രങ്ങളിൽ കോവിഷീൽഡ്

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ ജൂലൈ ഒന്ന് വ്യാഴാഴ്ച 21 കേന്ദ്രങ്ങളിൽ കോവിഡ് വാക്‌സിനേഷൻ നടക്കും.18 വയസിനു മുകളിലുള്ളവർക്ക് ആറു കേന്ദ്രങ്ങളിൽ കോവിഷീൽഡും 15 കേന്ദ്രങ്ങളിൽ കോവാക്‌സിനുമാണ് നൽകുക. ജൂലൈ രണ്ട് വെള്ളിയാഴ്ച് 18 വയസിനു മുകളിലുള്ളവർക്ക് 41 കേന്ദ്രങ്ങളിൽ കോവിഷീൽഡ് വാക്‌സിൻ നൽകും. ww.cowin.gov.in പോർട്ടലിൽ രജിസ്‌ട്രേഷനും ബുക്കിംഗും നടത്തുന്നവർക്ക് വാക്‌സിൻ സ്വീകരിക്കാം. രാവിലെ പത്തു മുതൽ ഉച്ചകഴിഞ്ഞ് രണ്ടുവരെയാണ് വാക്‌സിനേഷൻ. വാക്‌സിനേഷൻ കേന്ദ്രങ്ങളുടെ പട്ടിക ചുവടെ ഇന്ന്(ജൂലൈ 1)കോവിഷീൽഡ് വാക്‌സിൻ നൽകുന്ന കേന്ദ്രങ്ങൾ —– 1. അറുന്നൂറ്റിമംഗലം സാമൂഹികാരോഗ്യ കേന്ദ്രം 2. […]

സംസ്ഥാനത്ത് 13685 പേർക്കു കൂടി കൊവിഡ്: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.71; സംസ്ഥാനത്ത് സ്ഥിതി നിയന്ത്രണ വിധേയമാകുന്നില്ല

തേർഡ് ഐ ബ്യൂറോ തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 13,658 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1610, തൃശൂർ 1500, തിരുവനന്തപുരം 1470, എറണാകുളം 1448, പാലക്കാട് 1273, കോഴിക്കോട് 1254, കൊല്ലം 1245, ആലപ്പുഴ 833, കാസർഗോഡ് 709, കണ്ണൂർ 634, കോട്ടയം 583, പത്തനംതിട്ട 457, വയനാട് 372, ഇടുക്കി 270 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,40,727 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.71 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി […]

ജില്ലയിൽ കൊവിഡ് മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചു: ഇളവുകളും നിയന്ത്രണങ്ങളും ടെസ്റ്റ് പോസിറ്റിവിറ്റിയുടെ അടിസ്ഥാനത്തിൽ

സ്വന്തം ലേഖകൻ കോട്ടയം : കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്‍റെ അടിസ്ഥാനത്തില്‍ കോട്ടയം ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപന മേഖലകളില്‍ അടുത്ത ഒരാഴ്ച്ചത്തേക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയും ഇളവുകള്‍ അനുവദിച്ചും കോട്ടയം ജില്ലാ കളക്ടര്‍ എം. അഞ്ജന ഉത്തരവായി. ജൂണ്‍ 23 മുതല്‍ 29 വരെയുള്ള ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കാണ് ഇതിനായി പരിഗണിച്ചത്. നാലു വിഭാഗങ്ങളില്‍ വരുന്ന മേഖലകള്‍ നിര്‍ണയിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പുതിയതായി ഏര്‍പ്പെടുത്തിയ മാറ്റങ്ങളുടെ അടിസ്ഥാനത്തിലാണ് ജൂലൈ ഒന്നിന് തുടങ്ങി ജൂലൈ ഏഴിന് അവസാനിക്കുന്ന ഒരാഴ്ച്ചത്തേക്കുള്ള ക്രമീകരണം. ജൂലൈ ഏഴിന് നടത്തുന്ന […]

കോട്ടയം ചന്തക്കടവിലെ വടശേരിൽ ലോഡ്ജിനു പുറകിലുള്ള വീട്ടിൽ പ്രവർത്തിച്ചിരുന്നത് നീലച്ചിത്ര നിർമ്മാണ കേന്ദ്രം: നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ തമ്പടിച്ച് പെൺവാണിഭവും നീലച്ചിത്ര നിർമ്മാണവും; നടത്തിപ്പുകാരൻ തലയോലപ്പറമ്പ് സ്വദേശി; കെണിയിൽ കുരുങ്ങിയവരിൽ സിനിമയിലെ ജൂനിയർ ആർട്ടിസ്റ്റുമാരും

തേർഡ് ഐ ക്രൈം കോട്ടയം: നഗരമധ്യത്തിൽ ചന്തക്കടവിൽ യുവാക്കളെ വെട്ടിപ്പരിക്കേൽപ്പിച്ച വീട്ടിൽ നടക്കുന്ന അശ്ലീല വീഡിയോ നിർമ്മാണമെന്നു സൂചന. അശ്ലീല വീഡിയോ നിർമ്മാണവും ഹണിട്രാപ്പ് സംഘത്തിന്റെ പ്രവർത്തനങ്ങളുമാണ് വീട് കേന്ദ്രീകരിച്ചു നടക്കുന്നതെന്നാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് ടി.ബി – ചന്തക്കടവ് റോഡിൽ വടശേരിൽ ലോഡ്ജിനു പിന്നിലെ വീട്ടിൽ ഗുണ്ടാ ക്വട്ടേഷൻ സംഘം എത്തി യുവാക്കളെ വെട്ടിപ്പരിക്കേൽപ്പിച്ചത്. ഇവിടെ പൊലീസ് നടത്തിയ പരിശോധനയിൽ ക്യാമറയും ട്രൈപ്പോഡും അടക്കമുള്ളവ കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെ തേർഡ് ഐ ന്യൂസ് ലൈവ് നടത്തിയ അന്വേഷണത്തിലാണ് ആക്രമണത്തിനു പിന്നിൽ […]

തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയ്ക്ക് ഭീഷണിക്കത്ത്: കത്ത് എത്തിയത് എം.എൽ.എ ഹോസ്റ്റലിൽ; പിന്നി ടി.പി ചന്ദ്രശേഖരൻ കേസ് പ്രതികൾ; സുരക്ഷയൊരുക്കണമെന്നു പ്രതിപക്ഷം

തേർഡ് ഐ ബ്യൂറോ തിരുവനന്തപുരം: ടി.പി ചന്ദ്രശേഖരൻ കേസ് അന്വേഷണത്തിന് നേതൃത്വം കൊടുത്ത അന്നത്തെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയ്ക്ക് വധ ഭീഷണി. തിരുവഞ്ചൂരിന് വധ ഭീഷണി ഉയർത്തിയ കത്ത് ഇദ്ദേഹത്തിന്റെ ഓഫിസിലാണ് എത്തിയത്. ഭീഷണിയ്ക്കു പിന്നിൽ ടി.പി ചന്ദ്രശേഖരൻ കേസ് പ്രതികളാണെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്ത് എത്തി. ബുധനാഴ്ചയാണ് മുൻ ആഭ്യന്തരമന്ത്രികൂടിയായ തിരുവഞ്ചൂർ രാധാകൃഷ്ണന് എതിരെ വധ ഭീഷണി അടങ്ങിയ സന്ദേശം എത്തിയത്. കത്ത് ലഭിച്ചതിനു പിന്നാലെ ഈ കത്ത് എം.എൽ.എ ഹോസ്റ്റലിൽ നിന്നും പൊലീസിനു കൈമാറുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ഇപ്പോൾ […]

പി.എസ്.സി. പരീക്ഷ നാളെ മുതൽ; കോവിഡ് ബാധിതർക്കും എഴുതാം

സ്വന്തം ലേഖകൻ കോട്ടയം : പി.എസ്.സി. പരീക്ഷകൾ ജൂലായ് ഒന്നിന് പുനരാരംഭിക്കും. കൊവിഡ് വ്യാപനം കണക്കിലെടുത്ത് രണ്ടരമാസമായി പരീക്ഷകളും അഭിമുഖങ്ങളും പി.എസ്.സി. നിർത്തിവെച്ചിരിക്കുകയായിരുന്നു. ഏപ്രിൽ 20 മുതൽ മാറ്റിവെച്ചവയിൽ 23 പരീക്ഷകൾ ജൂലായിൽ നടത്തും. ജൂലായിൽ നടത്താനിരുന്ന മറ്റ് ആറുപരീക്ഷകളും മാറ്റമില്ലാതെ നടത്തും. ജൂലായ് 10-ന്റെ ഡ്രൈവർ പരീക്ഷ ഓഗസ്റ്റിലേക്ക് മാറ്റി.വനംവകുപ്പിലേക്കുള്ള റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ പരീക്ഷയാണ് വ്യാഴാഴ്ച നടക്കുന്നത്. പൊതുഗതാഗതസംവിധാനം കാര്യക്ഷമമല്ലാത്തതിനാൽ അപേക്ഷകർ കുറവുള്ള പരീക്ഷകളാണ് നിശ്ചയിച്ചിട്ടുള്ളത്. കൊവിഡ് ബാധിതർക്ക് പരീക്ഷാകേന്ദ്രങ്ങളിൽ പ്രത്യേകം മുറി സജ്ജീകരിക്കുമെന്ന് പി.എസ്.സി. അറിയിച്ചു. ഇവർ പി.പി.ഇ. കിറ്റ് […]

കോട്ടയം നഗരമധ്യത്തിൽ വെട്ട് നടന്നത് അനാശാസ്യ കേന്ദ്രത്തിൽ: വീടിനുള്ളിൽ ഷൂട്ടിംങ്ങിനായി തയ്യാറാക്കിയ ക്യാമറകൾ ; വീടിന് പിന്നിൽ ഒരു ബക്കറ്റ് നിറയെ ഗർഭനിരോധന ഉറകൾ: അന്വേഷണവുമായി സഹകരിക്കാതെ വെട്ടേറ്റവർ

തേർഡ് ഐ ബ്യൂറോ കോട്ടയം: നഗരമധ്യത്തിൽ വടശേരിൽ ലോഡ്ജിന് സമീപം യുവാക്കൾക്ക് വെട്ടേറ്റത് അനാശാസ്യ കേന്ദ്രത്തിൽ എന്ന് റിപ്പോർട്ട്. കഴിഞ്ഞ ദിവസം രാത്രിയിലാണ് ടി.ബി – ചന്തക്കടവ് റോഡിൽ വടശേരിൽ ലോഡ്ജിനു പിന്നിലെ വീട്ടിൽ അക്രമം നടന്നത്. അക്രമത്തിൽ ഏറ്റുമാനൂർ സ്വദേശികളായ സാൻ ജോസഫ്, അമീർഖാൻ എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു ഇവർക്കൊപ്പമുണ്ടായിരുന്ന തിരുവനന്തപുരം സ്വദേശി ഷിനുവും പൊൻകുന്നം സ്വദേശിയായ യുവതിയും അക്രമത്തിൽ നിന്നും കഷ്ടിച്ച് രക്ഷപെടുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി ഒൻപതരയോടെയാണ് നഗരമധ്യത്തിൽ ലോഡ്ജിന് പിന്നിലെ വീട്ടിൽ അക്രമം ഉണ്ടായത്. അക്രമത്തിന് ശേഷം പൊലീസ് […]

രാമനാട്ടുകര സ്വർണ കവർച്ച: പ്രധാന പ്രതി കീഴടങ്ങി

സ്വന്തം ലേഖകൻ തൃശൂർ : രാമനാട്ടുകര സ്വർണ കവർച്ച ആസൂത്രണ കേസിലെ പ്രധാന പ്രതി കീഴടങ്ങി. കൊടുവള്ളി വാവാട് സ്വദേശി സൂഫിയാൻ (31) ആണ് കൊണ്ടോട്ടി സ്റ്റേഷനിൽ എത്തി കീഴടങ്ങിയത്. രാമനാട്ടുകര സ്വർണക്കൊള്ളയുടെ മുഖ്യ ആസൂത്രകൻ കോഴിക്കോട് വാവാട് സ്വദേശിയായ സൂഫിയാനാണെന്നാണ് പൊലീസ് കരുതുന്നത്. മുൻപ് സ്വർണക്കടത്ത് കേസിൽ സൂഫിയാൻ ജയിലിൽ കിടന്നിട്ടുണ്ട്. സ്വർണക്കടത്തിനുള്ള വാട്സ്ആപ്പ് ഗ്രൂപ്പുണ്ടാക്കിയത് ഇയാളാണ്. നേരത്തെ സൂഫിയാന്റെ സഹോദരൻ ഫിജാസ് പിടിയിലായിരുന്നു. കൊടുവള്ളി സംഘത്തിലെ അംഗമാണ് ഇയാളെന്നാണ് പൊലീസ് കണ്ടെത്തൽ. ചെർപ്പുളശ്ശേരി സംഘവുമായി കൊടുവള്ളി സംഘത്തെ ബന്ധപ്പെടുത്തിയത് ഇയാളാണെന്നും പൊലീസ് […]

കോവിഡ് കാലത്ത് അന്നം മുട്ടിച്ചില്ലെന്ന് വീമ്പ് പറയുന്ന സര്‍ക്കാര്‍ ഒരുവശത്ത്; പത്തരയായിട്ടും തുറക്കാത്ത പൊതുവിതരണ കേന്ദ്രം മറുവശത്ത്; കാഞ്ഞിരപ്പള്ളി കൂരംതൂക്കിലെ റേഷന്‍കടയ്ക്ക് മുന്നില്‍ കാത്ത് നിന്ന് വലഞ്ഞ് ജനങ്ങള്‍; രാവിലെ പത്തരയായിട്ടും തുറക്കാത്ത റേഷന്‍കടയ്‌ക്കെതിരെ വന്‍ പ്രതിഷേധം; കട തുറക്കാൻ താമസിച്ച വിവരം അന്വേഷിച്ചവരോട് വേണേൽ മേടിച്ചാൽ മതിയെന്ന് കടയുടമ

തേര്‍ഡ് ഐ ന്യൂസ് ബ്യൂറോ കാഞ്ഞിരപ്പള്ളി: കോവിഡ് കാലത്ത് അന്നം മുട്ടിച്ചില്ലെന്ന് സര്‍ക്കാര്‍ പറയുമ്പോള്‍, പത്തരയായിട്ടും തുറക്കാത്ത പൊതുവിതരണ കേന്ദ്രം നാടിന് ശാപമാകുന്നു. കൂവപ്പള്ളിയ്ക്ക് സമീപം കൂരംതൂക്കിലെ പൊതുവിതരണ കേന്ദ്രം തുറക്കുന്നത് കടയുടമയ്ക്ക് തോന്നുന്ന സമയത്താണെന്നാണ് പ്രദേശവാസികളുടെ ആരോപണം. പത്തരയായിട്ടും തുറക്കാത്ത പൊതുവിതരണ കേന്ദ്രത്തിന് മുന്നില്‍ കാത്ത് നിന്ന് വലയുകയാണ് ജനങ്ങള്‍. തുറക്കാൻ താമസിച്ച വിവരം അന്വേഷിക്കുന്നവരോട് വേണേൽ മേടിച്ചാൽ മതിയെന്ന മറുപടിയാണ് കടയുടമയ്ക്ക്. അർഹതയുള്ളവർക്ക് നല്കേണ്ട റേഷൻ സാധനങ്ങൾ മറിച്ചുവിൽക്കുന്നതായും ആരോപണമുയർന്നിട്ടുണ്ട്. രാവിലെ 8 മുതല്‍ 12 വരെയും ഉച്ചയ്ക്ക് ശേഷം 4മുതല്‍ […]

സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു: കോട്ടയത്തെ സ്വർണ വില ഇങ്ങനെ

തേർഡ് ഐ ബ്യൂറോ കോട്ടയം: സംസ്ഥാനത്ത് സ്വർണ വിലയിൽ കുറവ്. സ്വർണ്ണവില ഗ്രാമിന് 25രൂപയും പവന് 200 രൂപയും കുറഞ്ഞു. കോട്ടയത്തെ സ്വർണ വില ഇങ്ങനെ അരുൺസ് മരിയ ഗോൾഡ് ഇന്നത്തെ സ്വർണ്ണവില 30.06.2021 ഗ്രാമിന് ₹4375 1 പവൻ ( 8Gm):₹35000