കോട്ടയം ചന്തക്കടവിലെ വടശേരിൽ ലോഡ്ജിനു പുറകിലുള്ള വീട്ടിൽ പ്രവർത്തിച്ചിരുന്നത് നീലച്ചിത്ര നിർമ്മാണ കേന്ദ്രം: നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ തമ്പടിച്ച് പെൺവാണിഭവും നീലച്ചിത്ര നിർമ്മാണവും; നടത്തിപ്പുകാരൻ തലയോലപ്പറമ്പ് സ്വദേശി; കെണിയിൽ കുരുങ്ങിയവരിൽ സിനിമയിലെ ജൂനിയർ ആർട്ടിസ്റ്റുമാരും
തേർഡ് ഐ ക്രൈം
കോട്ടയം: നഗരമധ്യത്തിൽ ചന്തക്കടവിൽ യുവാക്കളെ വെട്ടിപ്പരിക്കേൽപ്പിച്ച വീട്ടിൽ നടക്കുന്ന അശ്ലീല വീഡിയോ നിർമ്മാണമെന്നു സൂചന. അശ്ലീല വീഡിയോ നിർമ്മാണവും ഹണിട്രാപ്പ് സംഘത്തിന്റെ പ്രവർത്തനങ്ങളുമാണ് വീട് കേന്ദ്രീകരിച്ചു നടക്കുന്നതെന്നാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം രാത്രിയിലാണ് ടി.ബി – ചന്തക്കടവ് റോഡിൽ വടശേരിൽ ലോഡ്ജിനു പിന്നിലെ വീട്ടിൽ ഗുണ്ടാ ക്വട്ടേഷൻ സംഘം എത്തി യുവാക്കളെ വെട്ടിപ്പരിക്കേൽപ്പിച്ചത്. ഇവിടെ പൊലീസ് നടത്തിയ പരിശോധനയിൽ ക്യാമറയും ട്രൈപ്പോഡും അടക്കമുള്ളവ കണ്ടെത്തിയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിനു പിന്നാലെ തേർഡ് ഐ ന്യൂസ് ലൈവ് നടത്തിയ അന്വേഷണത്തിലാണ് ആക്രമണത്തിനു പിന്നിൽ ഗുണ്ടാ സംഘവും, അശ്ലീല വീഡിയോ നിർമ്മാണ സംഘവും തമ്മിലുള്ള കുടിപ്പകയാണ് പ്രശ്‌നങ്ങൾക്കു കാരണമെന്ന സൂചന ലഭിച്ചത്.
ചന്തക്കടവിലെ വീട് കേന്ദ്രീകരിച്ച് അശ്ലീല വീഡിയോ നിർമ്മാണം നടന്നതായാണ് പ്രാഥമിക പരിശോധനയിൽ സൂചന ലഭിക്കുന്നത്. പൊൻകുന്നം സ്വദേശിയായ യുവതിയാണ് ഈ സ്ഥാപനത്തിന്റെ നടത്തിപ്പുകാരിയെന്നും കണ്ടെത്തിയിട്ടുണ്ട്.
സിനിയിൽ ജൂനിയർ ആർട്ടിസ്റ്റുകളായി പോകുന്ന പെൺകുട്ടികളെ ഇടപാടുകാർക്കായി എത്തിച്ചു നൽകിയിരുന്നതായും തേർഡ് ഐ ന്യൂസ് ലൈവ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി.
കോട്ടയം നഗരത്തിൽ വിവിധ സ്ഥലങ്ങളിൽ തലയോലപ്പറമ്പ് സ്വദേശി വീട് വാടകയ്ക്ക് എടുത്ത് അനാശാസ്യ കേന്ദ്രം നടത്തിയിരുന്നതായും വിവരം ലഭിച്ചിട്ടുണ്ട്. ഈ സ്ഥലങ്ങളിൽ എല്ലാം സ്ത്രീകളെ വിളിച്ചു വരുത്തി വീഡിയോ ചിത്രീകരണവും വ്യഭിചാരശാലയും നടത്തിയിരുന്നതായും സൂചന ലഭിച്ചു.
ഏതെങ്കിലും ഒരു സ്ഥലത്ത് വീട് എടുത്താൽ രണ്ടുമാസത്തിലധികം ഇവിടെ ഇടപാടുകാരെ ക്ഷണിച്ചിരുന്നില്ല. ഇവിടെ എത്തുന്ന ഇടപാടുകാർ ഒറ്റുമെന്നു ഭയന്നാണ് രണ്ടു മാസം മാത്രം വാടക വീട് പ്രവർത്തിപ്പിച്ചിരുന്നത്.
നഗരമധ്യത്തിൽ തന്നെ ഇത്തരത്തിൽ ബ്ലൂ ഫിലിം നിർമ്മാണ കേന്ദ്രം പ്രവർത്തിച്ചിരുന്നു എന്നത് പൊലീസിനെ പോലും ഞെട്ടിച്ചിരിക്കുകയാണ്.