സംഘപരിവാറിനെ ‘അമ്മയ്ക്കും’ പേടി; രാജുവിനെയും അച്ഛൻ സുകുമാരനെയും കടന്നാക്രമിച്ചിട്ടും മൗനം പാലിച്ച് താര സംഘടന; പൃഥ്വിരാജിനെ കടന്നാക്രമിച്ചപ്പോൾ മൗനം പാലിച്ച അമ്മയ്‌ക്കെതിരായ പോസ്റ്റ് ഷെയർ ചെയ്ത് മല്ലിക സുകുമാരൻ

തേർഡ് ഐ ബ്യൂറോ കൊച്ചി: മലയാളത്തിലെ താര സംഘടനയായ അമ്മയുടെ കണ്ണിലെ കരടാണ് എന്നും പൃഥ്വിരാജ് എന്ന രാജു. ആദ്യം മുതൽ താര രാജാക്കന്മാർ അന്നും ഇന്നും എതിർത്തിരുന്നത് രാജുവിനെയായിരുന്നു. നടി ആക്രമിക്കപ്പെട്ട സംഭവം മുതൽ ഇങ്ങോട്ട് രാജുവിനെ വീഴ്ത്താൻ ഒന്നും കിട്ടിയില്ലെന്നത് മാത്രമായിരുന്നു ഇവരുടെ സങ്കടം. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ നയങ്ങളെ തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ പരോക്ഷമായി വിമർശിച്ചതിനെ തുടർന്ന് നടൻ പൃഥ്വിരാജ് സംഘപരിവാർ സൈബർ ആക്രമണം നേരിടുമ്പോഴും ഈ കാണുന്നത് അമ്മയുടെ മേൽക്കോയ്മ തന്നെയാണ്. വിഷയത്തിൽ സിനിമാ, രാഷ്ട്രീയ, സാംസ്‌കാരിക മേഖലകളിൽ നിന്നുമുള്ളർ […]