അനിൽ കാന്ത് സംസ്ഥാന പൊലീസ് മേധാവി: നിലവിൽ റോഡ് സേഫ്റ്റി കമ്മിഷണറാണ്; അംഗീകാരം നൽകിയത് മന്ത്രിസഭാ യോഗം

തേർഡ് ഐ ബ്യൂറോ തിരുവനന്തപുരം: എ.ഡി.ജി.പി അനിൽകാന്തിനെ സംസ്ഥാന പൊലീസ് മേധാവിയായി നിയമിച്ചു. ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗമാണ് ഇദ്ദേഹത്തെ സംസ്ഥാന പൊലീസ് മേധാവിയായി നിയമിച്ചത്. സുധേഷ്‌കുമാറിനെയും, ബി.സന്ധ്യയെയും ഒഴിവാക്കിയാണ് ഇപ്പോൾ ഇദ്ദേഹത്തെ നിയമിച്ചിരിക്കുന്നത്. വൈകുന്നേരം നാലരയോടെ പൊലീസ് ആസ്ഥാനത്തെത്തുന്ന പുതിയ പൊലീസ് മേധാവി പൊലീസ് സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷം ബെഹ്‌റയിൽനിന്ന് ചുമതല ഏറ്റെടുക്കും. സന്ധ്യയ്ക്കായിരുന്നു തുടക്കത്തിൽ മുൻതൂക്കം. എന്നാൽ അനിൽ കാന്തിന് വേണ്ടിയുള്ള ചരടു വലികൾ ശക്തമായിരുന്നു. മുഖ്യമന്ത്രിയുമായി ഏറെ അടുപ്പമുള്ള രമൺ ശ്രീവാസ്തയാണ് അനിൽകാന്തിന് വേണ്ടി ചരടു വലിച്ചതെന്നാണ് ലഭിക്കുന്ന […]

കലാകായിക താരങ്ങളായ വിദ്യാർത്ഥികൾക്ക് എട്ടിൻ്റെ പണി: ഇക്കുറി സംസ്ഥാനത്ത് വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്ക് ഇല്ല

സ്വന്തം ലേഖകൻ തിരുവനന്തപുരം : ഈ വ‍ർഷത്തെ എസ്എസ്എൽസി-ഹയർ സെക്കണ്ടറി പരീക്ഷാഫലത്തിൽ നിർണ്ണായക തീരുമാനവുമായി സർക്കാർ, വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്ക് ഇല്ല. ഈ വ‍ർഷത്തെ എസ്എസ്എൽസി-ഹയർ സെക്കണ്ടറി പരീക്ഷകൾക്ക് ഗ്രേസ് മാർക്ക് ഉണ്ടാകില്ല. കൊവിഡ് മൂലം കലാ-കായിക മത്സരങ്ങൾ അടക്കമുള്ള പാഠ്യേതര പ്രവർത്തനങ്ങൾ നടക്കാത്ത സാഹചര്യത്തിലാണ് ഇത്. വിദ്യാർത്ഥിയുടെ മുൻവർഷത്തെ സംസ്ഥാന തല മത്സരങ്ങളിലെ പ്രകടത്തിൻറെ ശരാശരി നോക്കി ഗ്രേസ് മാർക്ക് നൽകാമെന്ന എസ് സിഇആർടി ശുപാർശ സർക്കാർ അംഗീകരിച്ചില്ല. എസ്എസ്എൽസി പരീക്ഷാ മൂല്യനിർണ്ണയം ഇതിനകം പൂർത്തിയായിക്കഴിഞ്ഞു. ഗ്രേസ് മാർക്ക് ഉൾപ്പെടുത്തേണ്ട ആവശ്യമില്ലാത്തതിനാൽ ഫലം […]

മാറനല്ലൂരിൽ 13 കാരിയെ പീഡിപ്പിച്ചു: നഗ്നചിത്രം പകർത്തി: സംഭവത്തിൽ എട്ട് പേരെ പൊലിസ് കസ്റ്റഡിയില്‍

സ്വന്തം ലേഖകൻ തിരുവനന്തപുരം: മാറനല്ലൂരിൽ 13 കാരിയെ പീഡിപ്പിച്ചതായി പരാതി. സംഭവത്തിൽ എട്ട് പേരെ പൊലിസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പെൺകുട്ടിയുടെ നഗ്നചിത്രം എടുത്തവര്‍ ഉള്‍പ്പടെയാണ് കസ്റ്റഡിയിലുളളത്. സമൂഹമാധ്യമങ്ങൾ വഴി പെൺകുട്ടിയുമായി പരിചയത്തിലായശേഷം പീഡിപ്പിക്കുകയായിരുന്നു. ചൈൽഡ് ലൈൻ പ്രവ‍ർത്തകർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്. കൂടുതൽ വിവരങ്ങൾ ഇപ്പോൾ വെളിപ്പെടുത്താനാകില്ലെന്ന് മാറാനല്ലൂർ പൊലിസ് അറിയിച്ചു.

മുണ്ടക്കയത്തെ വനിതാ ഗുണ്ടയും ഭർത്താവും ചേർന്ന് വയോധികനെ ചതിച്ച് വസ്തുക്കൾ തട്ടിയെടുത്തതായി കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിക്ക് പരാതി; വനിതാ ഗുണ്ടയ്ക്ക് ബ്ലേഡും, പൂരപ്പാട്ടും മാത്രമല്ല തട്ടിപ്പുമുണ്ടന്ന് പരാതിയിൽ

സ്വന്തം ലേഖകൻ മുണ്ടക്കയം: വനിതാ ഗുണ്ടയും ഭർത്താവും ചേർന്ന് തന്നെ കബളിപ്പിച്ച് വസ്തു തട്ടിയെടുത്തെന്ന പരാതിയുമായി വയോധികൻ. വനിതാ ഗുണ്ടയുടെ ഭർത്താവിൻ്റെ പിതാവാണ് പരാതി നല്കിയിരിക്കുന്നത്. പരാതിയിൽ ഗുരുതരമായ ആരോപണങ്ങളാണ് ചൂണ്ടിക്കാണിച്ചിട്ടുള്ളത്. വസ്തുതട്ടിയെടുത്തെന്നും വീട്ടിലുണ്ടായിരുന്ന നിരവധി രേഖകൾ വനിതാ ഗുണ്ട മോഷ്ടിച്ചുവെന്നും പരാതിയിൽ പറയുന്നു. അതിനിടെ വനിതാ ഗുണ്ടയുടെ പൂരപ്പാട്ടിന് പുതിയ തെളിവ് കൂടി പുറത്തു വന്നു. ടാക്സി ഡ്രൈവേഴ്സ് യൂണിയൻ നേതാവിനെ തെറി വിളിക്കുന്ന ഓഡിയോ സന്ദേശമാണ് ഇപ്പോൾ പുറത്ത് വന്നത്. കൊടുങ്ങല്ലൂരുകാര് തോറ്റ് പോകുന്ന തരത്തിലുള്ള പൂരപ്പാട്ടാണ് ഗുണ്ട നടത്തുന്നത്. ഗുണ്ടയോട് […]

കർഷകപ്രക്ഷോഭത്തിന് ജീവനക്കാരുടെയും അദ്ധ്യാപകരുടെയും ഐക്യദാർഢ്യം

സ്വന്തം ലേഖകൻ കോട്ടയം: ഏഴു മാസമായി രാജ്യതലസ്ഥാനത്ത് തുടർന്നുവരുന്ന ഐതിഹാസിക കർഷകസമരത്തിന് അഭിവാദ്യം അർപ്പിച്ച് സർക്കാർ ജീവനക്കാരും അദ്ധ്യാപകരും ജില്ലാ താലൂക്ക് കേന്ദ്രങ്ങളിൽ ഐക്യദാർഢ്യപ്രകടനം നടത്തി. കോർപ്പറേറ്റുകൾക്ക് മാത്രം അനുകൂലമായ നയവുമായി കേന്ദ്ര സർക്കാർ പാസ്സാക്കിയ കാർഷികനിയമങ്ങൾ പിൻവലിക്കുന്നതു വരെ സമരം തുടരുമെന്ന് തുടക്കം മുതൽ കർഷകർ വ്യക്തമാക്കിയിരുന്നു. ഫെഡറേഷൻ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻറ് ടീച്ചേഴ്‌സ് ഓർഗനൈസേഷന്റെ ആഭിമുഖ്യത്തിലാണ് പ്രകടനം നടത്തിയത്. കോട്ടയം സിവിൽ സ്റ്റേഷനിൽ നടന്ന ഐക്യദാർഢ്യപ്രകടനം എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം സീമ എസ് നായർ ഉദ്ഘാടനം ചെയ്തു. കെജിഒഎ […]

നഗരമധ്യത്തിൽ രാത്രിയിൽ നടന്നത് അനാശാസ്യ സംഘങ്ങൾ തമ്മിലുള്ള തർക്കമോ..? ആക്രമണത്തിൽ അടിമുടി അവ്യക്തത; സുന്ദരിയായ യുവതി വീട്ടിലുണ്ടായിരുന്നതും അസ്വാഭാവികത ഇരട്ടിയാക്കി

തേർഡ് ഐ ബ്യൂറോ കോട്ടയം: നഗരമധ്യത്തിൽ ചന്തക്കടവിലെ വടശേരി ലോഡ്ജിനു സമീപത്തെ വീട്ടിൽ നടന്ന അക്രമത്തിൽ അടിമുടി ദുരൂഹത. വീടിനുള്ളിലേയ്ക്ക് വടിവാളൂം മാരകായുധങ്ങളുമായി എത്തിയ സംഘം യാതൊരു പ്രകോപനവുമില്ലാതെ ആക്രമണം നടത്തുകയാിരുന്നുവെന്നാണ് ആക്രമണത്തിന് ഇരയായവർ പറയുന്നത്. എന്നാൽ, ഈ മൊഴി പൂർണമായും വിശ്വസിക്കാൻ പൊലീസ് തയ്യാറായിട്ടില്ല. ആക്രമണത്തിൽ പരിക്കേറ്റവർ രണ്ടു പേരും ഏറ്റുമാനൂർ സ്വദേശികളാണ്. ഇവർക്കൊപ്പം ഉണ്ടായിരുന്ന യുവതി പൊൻകുന്നം സ്വദേശിയാണ്. അക്രമി സംഘം വീടിന്റെ വാതിൽ തകർത്ത് ജനൽച്ചില്ലുകൾ തല്ലിപ്പൊളിച്ച് അകത്തേയ്ക്കു പാഞ്ഞു കയറി വരുന്നത് കണ്ട് യു വതി വീടിനുള്ളിലേയ്ക്കു ഓടി […]

സംസ്ഥാനത്ത് 513 സി ഐ മാർക്ക് സ്ഥലംമാറ്റം; കോട്ടയം ജില്ലയിൽ പുതുതായി എത്തുന്ന എസ്.എച്ച്.ഒമാർ ഇവർ

തേർഡ് ഐ ബ്യൂറോ കോട്ടയം: സംസ്ഥാനത്ത് ഇലക്ഷന് മുൻപായി സ്ഥലം മാറ്റിയ സിഐമാരെ മാറ്റിനിയമിച്ചു. ഇന്നലെ 513 സി ഐ മാർക്കാണ് സ്ഥലം മാറ്റം ലഭിച്ചത്. കോട്ടയം ജില്ലയിലെ വിവിധ സ്‌റ്റേഷനുകളിലെ എസ്.എച്ച്.ഒമാരെയും മാറ്റിയിട്ടുണ്ട് . പട്ടിക ഇങ്ങനെ തിരുവനന്തപുരം കഠിനംകുളം സ്റ്റേഷനിൽ നിന്നും ബിൻസ് ജോസഫ് തലയോലപ്പറമ്പിലേയ്ക്കും, പി.എസ് ഷിജു തിരികെ കഠിനംകുളത്തേയ്ക്കും പോകും. തിരുവനന്തപുരം കൺട്രോൾ റൂമിൽ നിന്നും ഷാജു എം.ജെ കാഞ്ഞിരപ്പള്ളിയിലേയ്ക്ക് എത്തും. നിലവിൽ കാഞ്ഞിരപ്പള്ളി എസ്.എച്ച്.ഒ ആയ എൻ.ബിജു പൂവാറിലേയ്ക്കു മാറും. ഇടുക്കി കരിംങ്കുന്നത്തു നിന്നും എത്തുന്ന സജീവ് […]

കോട്ടയം നഗരമധ്യത്തിൽ ഗുണ്ടാ ആക്രമണം: പൊൻകുന്നം സ്വദേശിയായ യുവതി നോക്കി നിൽക്കെ ചന്തക്കടവിലെ ലോഡ്ജിൽ കയറി യുവാക്കളെ ഗുണ്ടാ സംഘം വെട്ടി; ആക്രമം നടത്തിയത് 14 അംഗ സംഘം

തേർഡ് ഐ ബ്യൂറോ കോട്ടയം: നഗരമധ്യത്തിൽ ചന്തക്കടവിന് സമീപത്തെ ലോഡ്ജിൽ ഗുണ്ടാ ആക്രമണം. വടിവാളും മറ്റ് മാരകായുധങ്ങളുമായി എത്തിയ ഗുണ്ടാ സംഘം രണ്ടു യുവാക്കളെ ലോഡ്ജിനു സമീപത്തെ വീട്ടിൽ കയറി വെട്ടി. ഗുരുതരമായി വെട്ടേറ്റ രണ്ടു യുവാക്കളെയും കോട്ടയം ഭാരത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏറ്റുമാനൂർ സ്വദേശികൾക്കാണ് വെട്ടേറ്റത്. ഏറ്റുമാനൂർ സ്വദേശികളായ സാൻ ജോസഫ്, അമീർഖാൻ എന്നിവർക്കാണ് വെട്ടേറ്റത്. പൊൻകുന്നം സ്വദേശി ജ്യോതിയാണ് ഇവർക്കൊപ്പം ലോഡ്ജിലുണ്ടായിരുന്നത്. തിരുവനന്തപുരം സ്വദേശി ഷിനുവും ഇവർക്കൊപ്പം ഉണ്ടായിരുന്നു. അക്രമം കണ്ട് ഷിനു ഓടിരക്ഷപെട്ടതിനാൽ ഇയാൾക്ക് പരിക്കേറ്റില്ല. ചൊവ്വാഴ്ച രാത്രി ഒൻപത് […]

ആ നമ്പരിൽ ഇനി ടിപിയുണ്ട്..! ടി.പിയുടെ നമ്പർ തന്റെ നമ്പരാക്കി മാറ്റി കെ.കെ രമ

തേർഡ് ഐ ബ്യൂറോ കോഴിക്കോട്: മരണം വരെ ടി.പി ചന്ദ്രശേഖരൻ ഉപയോഗിച്ചിരുന്ന നമ്പർ സ്വന്തം ഔദ്യോഗിക നമ്പരാക്കി ടി.പി ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ രമ എം.എൽഎ. 2012 മേയ് നാലു വരെ പലതരം ആവശ്യങ്ങൾക്ക് ജനങ്ങൾ നിരന്തരം വിളിച്ചിരുന്ന ഈ നമ്പർ ഔദ്യോഗിക ഫോൺ നമ്പരാക്കിയ കാര്യം അവർ ഫേസ്ബുക്ക് ലൈവിലൂടെയാണ് ജനങ്ങളെ അറിയിച്ചത്. ആ നമ്പർ ടി.പിയുടെ സഹപ്രവർത്തകർ ഡിലീറ്റ് ചെയ്തിട്ടില്ലെന്നാണ് കരുതുന്നത്. ടി.പി വീണുപോയിടത്ത് നിന്നാണ് ഞങ്ങൾ പ്രവർത്തനം മുന്നോട്ടു കൊണ്ടുപോകുന്നത്, അതിന് ഈ ഓഫീസ് നമ്പറുകളും ഫോൺ നമ്പറുകളും ഒന്നുകൂടെ […]

പദ്ധതി നിർവഹണത്തിൽ നൂറു ശതമാനം നേട്ടം സ്വന്തമാക്കി പനച്ചിക്കാട് പഞ്ചായത്ത്: ചരിത്ര നേട്ടം നേടിയത് ചുരുങ്ങിയ സമയത്തിനുള്ളിൽ

തേർഡ് ഐ ബ്യൂറോ കോട്ടയം: ചരിത്രത്തിലാദ്യമായി പദ്ധതി നിർവ്വഹണത്തിൽ നൂറ് ശതമാനം വികസന ഫണ്ട് ചെലവഴിച്ച നേട്ടം കൈവരിച്ച് പനച്ചിക്കാട് പഞ്ചായത്ത്. 2020 – 2021 വാർഷികപദ്ധതി പൂർത്തീകരണത്തിലാണ് പഞ്ചായത്ത് ഈ നേട്ടം കൈവരിച്ചത്. പഞ്ചായത്ത് തെരഞ്ഞെടുപ്പിനു ശേഷം 2020 ഡിസംബർ മാസത്തിലാണ് പുതിയ ഭരണസമിതി അധികാരത്തിൽ വന്നത്. പദ്ധതി പൂർത്തീകരിക്കുവാനുള്ള 2021 ജനുവരി , ഫെബ്രുവരി , മാർച്ച് എന്നീ മൂന്നു മാസം അക്ഷീണ പരിശ്രമം നടത്തി ജില്ലയിലെ മികച്ച പഞ്ചായത്തുകളുടെ പട്ടികയിൽ പനച്ചിക്കാട് ഗ്രാമ പഞ്ചായത്തിനെയും എത്തിക്കുവാൻ സാധിച്ചത് അഭിമാനത്തോടെയാണ് കാണുന്നതെന്ന് […]