കോവിഡ് കാലത്ത് അന്നം മുട്ടിച്ചില്ലെന്ന് വീമ്പ് പറയുന്ന സര്‍ക്കാര്‍ ഒരുവശത്ത്; പത്തരയായിട്ടും തുറക്കാത്ത പൊതുവിതരണ കേന്ദ്രം മറുവശത്ത്; കാഞ്ഞിരപ്പള്ളി കൂരംതൂക്കിലെ റേഷന്‍കടയ്ക്ക് മുന്നില്‍ കാത്ത് നിന്ന് വലഞ്ഞ് ജനങ്ങള്‍; രാവിലെ പത്തരയായിട്ടും തുറക്കാത്ത റേഷന്‍കടയ്‌ക്കെതിരെ വന്‍ പ്രതിഷേധം; കട തുറക്കാൻ താമസിച്ച വിവരം അന്വേഷിച്ചവരോട് വേണേൽ മേടിച്ചാൽ മതിയെന്ന് കടയുടമ

തേര്‍ഡ് ഐ ന്യൂസ് ബ്യൂറോ

കാഞ്ഞിരപ്പള്ളി: കോവിഡ് കാലത്ത് അന്നം മുട്ടിച്ചില്ലെന്ന് സര്‍ക്കാര്‍ പറയുമ്പോള്‍, പത്തരയായിട്ടും തുറക്കാത്ത പൊതുവിതരണ കേന്ദ്രം നാടിന് ശാപമാകുന്നു. കൂവപ്പള്ളിയ്ക്ക് സമീപം കൂരംതൂക്കിലെ പൊതുവിതരണ കേന്ദ്രം തുറക്കുന്നത് കടയുടമയ്ക്ക് തോന്നുന്ന സമയത്താണെന്നാണ് പ്രദേശവാസികളുടെ ആരോപണം. പത്തരയായിട്ടും തുറക്കാത്ത പൊതുവിതരണ കേന്ദ്രത്തിന് മുന്നില്‍ കാത്ത് നിന്ന് വലയുകയാണ് ജനങ്ങള്‍.

തുറക്കാൻ താമസിച്ച വിവരം അന്വേഷിക്കുന്നവരോട് വേണേൽ മേടിച്ചാൽ മതിയെന്ന മറുപടിയാണ് കടയുടമയ്ക്ക്. അർഹതയുള്ളവർക്ക് നല്കേണ്ട റേഷൻ സാധനങ്ങൾ മറിച്ചുവിൽക്കുന്നതായും ആരോപണമുയർന്നിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാവിലെ 8 മുതല്‍ 12 വരെയും ഉച്ചയ്ക്ക് ശേഷം 4മുതല്‍ 8വരെയുമാണ് പൊതുവിതരണ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയമായി സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ളത്. ഞായറാഴ്ച അവധി ദിവസും. പൊതുജനങ്ങള്‍ക്ക് കൊവിഡ് കാലത്ത് ആശ്വാസമായത് പൊതുവിതരണ കേന്ദ്രങ്ങളും അവിടെ നിന്നും ലഭിക്കുന്ന ഭക്ഷ്യകിറ്റുമാണ്. എന്നാല്‍ ഇത്തരത്തില്‍ തോന്നുന്ന പോലെ പ്രവര്‍ത്തിക്കുന്ന പൊതുവിതരണ കേന്ദ്രങ്ങള്‍ ജനങ്ങള്‍ക്ക് ഉപകാരമല്ല, ഉപദ്രവമാണ് ചെയ്യുന്നത്.

സ്ത്രീകളും കുട്ടികളും വൃദ്ധജനങ്ങളും ഉള്‍പ്പെടെയുള്ളവരാണ് കൂരംതൂക്കിലെ റേഷന്‍കടയ്ക്ക് മുന്നില്‍ കാത്ത് നിന്ന് അവശരായത്. ഇത് ആദ്യത്തെ തവണയല്ലെന്നും സ്ഥിരമായി സമയക്രമം പാലിക്കാതെയാണ് റേഷന്‍കട പ്രവര്‍ത്തിക്കുന്നതെന്നും പ്രദേശവാസികള്‍ തേര്‍ഡ് ഐ ന്യൂസിനോട് പറഞ്ഞു. വിഷയത്തിൽ സപ്ലൈ ഓഫീസർ അടിയന്തിരമായി ഇടപെടണമെന്നും, തീരുമാനമുണ്ടാകാത്ത പക്ഷം കടയുടെ മുൻപിൽ കുത്തിയിരിപ്പ് സമരം നടത്താനുമാണ് പ്രദേശവാസികളുടെ ആലോചന

Tags :