കേരളത്തിന്റെ വിധിയെഴുത്ത് ക്ലൈമാക്‌സിലേക്ക്; ഇടത് പക്ഷം തുടരണമെന്ന് ജനം; പത്താനാപുരത്ത് ഗണേഷും കൊല്ലത്ത് മുകേഷും; എല്‍ഡിഎഫിലേക്ക് പോയിട്ടും റോഷിക്കൊപ്പം തന്നെ ഇടുക്കി; തവനൂരില്‍ ഫിറോസ് കുന്നംപറമ്പില്‍ ലീഡ് ചെയ്യുന്നു; സ്വന്തം ബൂത്തിലും തോറ്റ് ജോസ് കെ മാണി

തേർഡ് ഐ ബ്യൂറോ   കോട്ടയം: ഇനി കേരളം അഞ്ചു വർഷം ആരു ഭരിക്കണമെന്നുള്ള ജനവിധിയുടെ ഫലമറിയാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. എട്ടു മണിയോടെ വോട്ടെണ്ണൽ ആരംഭിക്കും. ആദ്യം തപാൽ വോട്ടുകളാണ് എണ്ണുക. എട്ടരയോടെ ആദ്യ ഫല സൂചനകൾ പുറത്ത് വരും. *സംസ്ഥാനത്തെ 140മണ്ഡലങ്ങളിലെയും ലീഡ് നില* എൽഡിഎഫ് -100 യുഡിഎഫ് -40 എന്നിങ്ങനെ ആണ് ലീഡ് നില പത്ത് ജില്ലകളിലാണ് ഇടതു മുന്നണി സ്ഥാനാര്‍ത്ഥികള്‍ മുന്നില്‍ നില്‍ക്കുന്നത്. കാസര്‍ഗോഡ്, വയനാട്, മലപ്പുറം, എറണാകുളം ഒഴികെയുള്ള 10 ജില്ലകളിലാണ് എല്‍ഡിഎഫ് മുന്നിട്ടുനില്‍ക്കുന്നത്. 91 […]

ഈരയിൽക്കടവ് ആൻസ് കൺവൻഷൻ സെൻ്റർ ഉടമ ഉമ്മൻ ഐപ്പിൻ്റെ പിതാവ് എ. ഇ ഉമ്മൻ നിര്യാതനായി

കോട്ടയം : ഈരയിൽക്കടവ് ആൻസ് കൺവൻഷൻ സെൻ്റർ ഉടമ ഉമ്മൻ ഐപ്പിൻ്റെ പിതാവ് ചെങ്ങന്നൂർ പെർളശേരി തെക്കേടത്ത് അരിക്കനാട്ടിൽ പുത്തൻ വീട്ടിൽ എ. ഇ ഉമ്മൻ (93) നിര്യാതനായി. സംസ്കാരം പിന്നീട്.

വോട്ടെണ്ണൽ: കോട്ടയം ജില്ലയിൽ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; വോട്ടെണ്ണല്‍ ഇന്ന്

സ്വന്തം ലേഖകൻ കോട്ടയം : ജില്ലയില്‍ നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണലിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ എം. അഞ്ജന അറിയിച്ചു. ഒന്‍പത് കേന്ദ്രങ്ങളില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച നിരീക്ഷകരുടെ സാന്നിധ്യത്തിലാണ് വരണാധികാരികളുടെ നേതൃത്വത്തില്‍ മെയ് രണ്ടിനാണ് വോട്ടെണ്ണല്‍ നടക്കുന്നത്. ആകെ 66 സ്ഥാനാര്‍ഥികള്‍ ജനവിധി തേടിയ ജില്ലയില്‍ പോളിംഗ് ബൂത്തുകളില്‍ 11,49,901 പേരും കോവിഡ് സാഹചര്യത്തില്‍ ആബ്സെന്‍റീ വോട്ടര്‍മാര്‍ക്കായി ഏര്‍പ്പെടുത്തിയ തപാല്‍ വോട്ടിംഗ് സംവിധാനത്തിലൂടെ 31762 പേരുമാണ് വോട്ടു ചെയ്തിട്ടുള്ളത്. ഇതിനു പുറമെ സര്‍വീസ് വോട്ടുകളും സാധാരണ തപാല്‍ […]

കോട്ടയം ജില്ലയിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങൾ ഇവ

കോട്ടയം ജില്ലയിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങൾ ഇവ പാലാ- കർമൽ പബ്ലിക് സ്കൂൾ , പാലാ കടുത്തുരുത്തി – സെൻ്റ് വിൻസെൻ്റ് സി. എം. ഐ റസിഡൻഷ്യൽ സ്കൂൾ, പാലാ വൈക്കം – ആശ്രമം സ്കൂൾ, വൈക്കം ഏറ്റുമാനൂർ – സെൻ്റ് അലോഷ്യസ് എച്ച്. എസ് അതിരമ്പുഴ കോട്ടയം – എം.ഡി സെമിനാരി എച്ച്. എസ്. എസ്, കോട്ടയം പുതുപ്പള്ളി – ബസേലിയോസ് കോളേജ്, കോട്ടയം ചങ്ങനാശേരി – എസ്.ബി. എച്ച് എസ്.എസ് ,ചങ്ങനാശേരി കാഞ്ഞിരപ്പള്ളി – സെൻ്റ് ഡൊമനിക്സ് സ്കൂൾ , കാഞ്ഞിരപ്പള്ളി പൂഞ്ഞാർ […]

കണ്ടെയ്ന്‍മെന്‍റ് സോണുകളില്‍ അധിക നിയന്ത്രണം: നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിക്കുന്നു

സ്വന്തം ലേഖകൻ കോട്ടയം : ജില്ലയിലെ കൊവിഡ് കണ്ടെയ്ന്‍മെന്‍റ് സോണുകളില്‍ അധിക നിയന്ത്രണം ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ എം. അഞ്ജന ഉത്തരവായി. നാലു പഞ്ചായത്തുകളിലും 36 തദ്ദേശ സ്ഥാപനങ്ങളിലെ 61 വാര്‍ഡുകളിലും നിരോധനാജ്ഞയ്ക്ക് പുറമെ ഏര്‍പ്പെടുത്തിയിരുന്ന അധിക നിയന്ത്രണങ്ങളാണ് ഇനിമുതല്‍ കണ്ടെയ്ന്‍മെന്‍റ് സോണുകള്‍ക്കും ബാധകം. 144 പ്രഖ്യാപിച്ച പ്രദേശങ്ങളില്‍ നാലു പേരില്‍ അധികം കൂട്ടം ചേരുന്നതിന് നിരോധനമുണ്ട്. സംസ്ഥാന തലത്തില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ നിരോധനാജ്ഞ നിലനില്‍ക്കുന്ന സ്ഥലങ്ങളിലും കണ്ടെയ്ന്‍മെന്‍റ് സോണുകളിലും ജില്ലയിലെ മറ്റു മേഖലകളിലും ബാധകമാണ്. ഇപ്പോള്‍ 71 ഗ്രാമപഞ്ചായത്തുകളിലും ആറു മുനിസിപ്പാലിറ്റികളിലുമായി ആകെ […]

അബ്ദുൾ കരീം നിര്യാതനായി

കോട്ടയം കാരാപ്പുഴ മാളിയേക്കൽ അബ്ദുൽ മജീദ് സാഹിബിന്റെ മകൻ അബ്ദുൽകരീം [സുനിൽ – 54] നിര്യാതനായി. ഖബറടക്കo നടത്തി. കുവൈറ്റ് സിറ്റിയിൽ ഫഹാഹീൽ അഞ്ജന ജുവലറി ജീവനക്കാരനായിരുന്നു. 27 വർഷമായി കുവൈറ്റിലുണ്ട്. പിതാവ് – അബ്ദുൾ ഹമീദ് , മാതാവ് – ജമീല ഭാര്യ – റസീന മക്കൾ – അസു , ഹസൻ , ഹുസൈൻ, മർയം. സഹോദരങ്ങൾ – അനിൽ , സീന , ദീന , സൗഫി.

കോട്ടയം ജില്ലയില്‍ 2515 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 21.47ശതമാനം ; ജില്ലയിൽ ക്വാറന്റൈനിൽ കഴിയുന്നത് 60569 പേര്‍

സ്വന്തം ലേഖകൻ   കോട്ടയം: ജില്ലയില്‍ പുതിയതായി 2515 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 2506 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ രണ്ട് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു.   സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ ഒന്‍പതു പേര്‍ രോഗബാധിതരായി. പുതിയതായി 11710 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 21.47 ശതമാനമാണ്.   രോഗം ബാധിച്ചവരില്‍ 1190 പുരുഷന്‍മാരും 1037 സ്ത്രീകളും 288 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 462 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.   1903 പേര്‍ രോഗമുക്തരായി. 14825 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. […]

സംസ്ഥാനത്ത് ഇന്ന്‌ 35,636 പേർക്ക് കോവിഡ്; 48മരണങ്ങൾ; ഐസിയു, വെന്റിലേറ്റർ സൗകര്യങ്ങൾ മെച്ചപ്പെടുത്തി; ആർടിപിസിആർ ടെസ്റ്റ്‌ സർക്കാർ നിശ്ചയിച്ച നിരക്കിൽ നടത്താത്ത സ്വകാര്യ ലാബുകൾക്കെതിരെ നിയമനടപടിയുണ്ടാകും

സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 35,636 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 5554, എറണാകുളം 5002, തൃശൂര്‍ 4070, മലപ്പുറം 3354, തിരുവനന്തപുരം 3111, ആലപ്പുഴ 2536, കോട്ടയം 2515, പാലക്കാട് 2499, കൊല്ലം 1648, കണ്ണൂര്‍ 1484, പത്തനംതിട്ട 1065, കാസര്‍ഗോഡ് 1006, ഇടുക്കി 978, വയനാട് 814 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.   കഴിഞ്ഞ 24 മണിക്കൂറിനിടെ 1,46,474 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24.33 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി […]

മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് ആറ് ഫ്രീസറുകള്‍ കൂടി പുതിയതായി എത്തി; ഫ്രീസറുകള്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റല്‍ പരിസരത്ത് സ്ഥാപിക്കാനുള്ള തീരുമാനം വിദ്യാര്‍ത്ഥികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് മാറ്റി; കോവിഡ് രണ്ടാംഘട്ടം രൂക്ഷമാകുന്നതിനിടെ തയ്യാറെടുപ്പുകള്‍ ശക്തം

സ്വന്തം ലേഖകന്‍ മലപ്പുറം: കോവിഡ് രണ്ടാംഘട്ടം രൂക്ഷമാകുന്നതിനിടെ മൃതദേഹം സൂക്ഷിക്കാന്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് ആറ് ഫ്രീസറുകള്‍ കൂടി പുതിയതായി എത്തി. നാല് ഫ്രീസറുകളാണ് നേരത്തെ ഉണ്ടായിരുന്നത്. ഇതില്‍ രണ്ടെണ്ണം പ്രവര്‍ത്തന രഹിതമായിരുന്നു. കൂടുതല്‍ മൃതദേഹങ്ങളെത്തിയാല്‍ പോസ്റ്റുമോര്‍ട്ടം ചെയ്യുന്നതു വരെ സൂക്ഷിക്കുന്നതിനായിട്ടാണ് പുതിയ 6 ഫ്രീസര്‍ കൂടി എത്തിച്ചത്. പുതിയതായി എത്തിയ ഫ്രീസറുകള്‍ പുതിയ മോര്‍ച്ചറി സമുച്ചയത്തിലേക്കുള്ളതാണ്. സമുച്ചയത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നതിനാല്‍ നിലവിലുള്ള മോര്‍ച്ചറിയില്‍ തന്നെയാകും ഇത് സൂക്ഷിക്കുക. അജ്ഞാത മൃതദേഹങ്ങളോ ഇതര സംസ്ഥാനക്കാരുടെ മൃതദേഹങ്ങളോ മോര്‍ച്ചറിയിലെത്തിയാല്‍ അവരുടെ ബന്ധുക്കള്‍ […]

നീ അറിയാതെ നിന്നെ സ്‌നേഹിച്ചിരുന്ന ഒരാള്‍ ഉണ്ടായിരുന്നു; പതിനേഴ് വയസ്സില്‍ ആത്മഹത്യ ചെയ്ത ആ നിഷ്‌കളങ്ക മുഖം ഓര്‍മ്മയായിട്ട് നാല്‍പ്പത്തൊന്ന് വര്‍ഷങ്ങള്‍; ശോഭയുടെ മരണം ഒരു ഫ്‌ളാഷ് ബാക്ക്; കുറിപ്പുമായി ബാലചന്ദ്ര മേനോന്‍

സ്വന്തം ലേഖകന്‍ കൊച്ചി: ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമാ പ്രേമികളുടെ മനസ്സില്‍ ഇടം നേടിയ നായികയാണ് ശോഭ.’പശി’ എന്ന തമിഴ് ചലച്ചിത്രത്തിലൂടെ ദേശീയപുരസ്‌കാരവും സ്വന്തമാക്കിയ അവര്‍ 17-ആം വയസ്സില്‍ 1980 മേയ് 1 ന്, ആരാധകരെ അമ്ബരപ്പിച്ചുകൊണ്ട് ആത്മഹത്യ ചെയ്തു. ഇപ്പോഴിതാ ശോഭയുടെ ഓര്‍മ്മദിനത്തില്‍, നടിയെക്കുറിച്ചു ഹൃദയസ്പര്‍ശിയായ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് മലയാളത്തിന്റെ പ്രിയ സംവിധായകന്‍ ബാലചന്ദ്ര മേനോന്‍; ‘സ്റ്റാര്‍ ഹോട്ടലിലെ ഊണ് അല്ല, മറിച്ചു ഇലയില്‍ വിളമ്ബിയ പുന്നെല്ലിന്റെ ചോറില്‍ തൈര് ഒഴിച്ച്, കാന്താരി മുളക് ‘ഞെവടി’ കഴിക്കുന്ന സുഖമാണ് കെ.പി.എ.സി ലളിതയുടെ […]