Spread the love

സ്വന്തം ലേഖകന്‍

video
play-sharp-fill

മലപ്പുറം: കോവിഡ് രണ്ടാംഘട്ടം രൂക്ഷമാകുന്നതിനിടെ മൃതദേഹം സൂക്ഷിക്കാന്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് ആറ് ഫ്രീസറുകള്‍ കൂടി പുതിയതായി എത്തി. നാല് ഫ്രീസറുകളാണ് നേരത്തെ ഉണ്ടായിരുന്നത്.

ഇതില്‍ രണ്ടെണ്ണം പ്രവര്‍ത്തന രഹിതമായിരുന്നു. കൂടുതല്‍ മൃതദേഹങ്ങളെത്തിയാല്‍ പോസ്റ്റുമോര്‍ട്ടം ചെയ്യുന്നതു വരെ സൂക്ഷിക്കുന്നതിനായിട്ടാണ് പുതിയ 6 ഫ്രീസര്‍ കൂടി എത്തിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുതിയതായി എത്തിയ ഫ്രീസറുകള്‍ പുതിയ മോര്‍ച്ചറി സമുച്ചയത്തിലേക്കുള്ളതാണ്. സമുച്ചയത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നതിനാല്‍ നിലവിലുള്ള മോര്‍ച്ചറിയില്‍ തന്നെയാകും ഇത് സൂക്ഷിക്കുക.

അജ്ഞാത മൃതദേഹങ്ങളോ ഇതര സംസ്ഥാനക്കാരുടെ മൃതദേഹങ്ങളോ മോര്‍ച്ചറിയിലെത്തിയാല്‍ അവരുടെ ബന്ധുക്കള്‍ എത്തുന്നത് വരെ അല്ലെങ്കില്‍, മൃതദേഹം കൊണ്ടുപോകുന്നത് വരെ നേരത്തെ സൂക്ഷിച്ചിരുന്നത് അനാട്ടമി വിഭാഗത്തിലെ ഫ്രീസറുകളിലായിരുന്നു.

ഫ്രീസറുകള്‍ താത്ക്കാലികമായി മെഡിക്കല്‍ വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ പരിസരത്ത് സ്ഥാപിക്കാനായിരുന്നു അധികൃതരുടെ തീരുമാനം. മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ ഇതിനെ എതിര്‍ത്തതോടെ നിലവിലുള്ള മോര്‍ച്ചറിയിലേക്ക് തന്നെ മാറ്റുകയായിരുന്നു.