play-sharp-fill

എൽ എസ് എ ടി- ഇന്ത്യ നിയമപ്രവേശന പരീക്ഷ മാർച്ച് 25ന് ജിൻഡാൽ ഗ്ലോബൽ ലോ സ്‌കൂൾ 2021-22 അദ്ധ്യയന വർഷത്തിലേക്കുളള പ്രവേശന നടപടികൾ ആരംഭിച്ചു

സ്വന്തം ലേഖകൻ തിരുവനന്തപുരം; രാജ്യത്തെ പ്രമുഖ നിയമ സർവ്വകലാശാലകളിലൊന്നായ ജിൻഡാൽ ഗ്ലോബൽ ലോ സ്‌കൂൾ, 2021-22 അദ്ധ്യയന വർഷത്തിലേക്കായി നടത്തുന്ന എൽ എസ് എ ടി- ഇന്ത്യ നിയമ പ്രവേശന പരീക്ഷ ദേശീയ തലത്തിൽ മാർച്ച് 25 ന് നടത്തും. മാർച്ച് 14 നകം അപേക്ഷ സമർപ്പിക്കുന്ന വിദ്യാർത്ഥികൾക്ക് പൂർണ്ണമായും ഓൺലൈൻ റിമോട്ട്-നിർമ്മിതബുദ്ധി സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായി സംഘടിപ്പിക്കുന്ന പരീക്ഷയിൽ വീട്ടിലിരുന്ന് പങ്കെടുക്കാം. ഒ പി ജിൻഡാൽ കല്പിത സർവ്വകലാശാലയ്ക്ക് കീഴിലുള്ള ജിൻഡാൽ ലോ സ്‌കൂളിലെ 2021-22 അദ്ധ്യയന വർഷത്തിലെ വിവിധ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന […]

‘ഒരു സാര്‍ വണ്ടിയുടെ അടിയില്‍ കിടന്ന് സ്റ്റെപ്പിനി ടയര്‍ മാറ്റി ഇട്ടുതന്നു; മറ്റൊരാള്‍ ലൈറ്റടിച്ചു കൊടുത്തു’; പാതിരാത്രി പഞ്ചറൊട്ടിക്കാന്‍ പൊലീസ് എത്തി; ടയര്‍പഞ്ചറായി വഴിയില്‍ കിടന്ന കുടുംബത്തിന് അര്‍ദ്ധരാത്രി താങ്ങായത് കേരളാ പൊലീസിന്റെ കരുതല്‍; അനുഭവക്കുറിപ്പുമായി യുവാവ്

സ്വന്തം ലേഖകന്‍ നെടുമ്പാശ്ശേരി: രാപ്പകലില്ലാതെ നാടിന് വേണ്ടി സേവനമനുഷ്ടിക്കുമ്പോഴും ഏറ്റവുമധികം പഴി കേള്‍ക്കേണ്ടി വരുന്ന വിഭാഗമാണ് നമ്മുടെ പൊലീസ് സേന. മറ്റ് രാജ്യങ്ങളിലെ പൊലീസ് ഉദ്യോഗസ്ഥരുടെ സാഹസിക കഥകളും സഹായഹസ്തം നീട്ടിയ കഥകളും കണ്ട് കയ്യടിക്കുന്ന നമ്മളില്‍ പലരും കേരളത്തിലെ പൊലീസുകാരുടെ സഹായ ഹസ്തങ്ങള്‍ കാണാതെ പോകുന്നുണ്ട്. വൈറലാകുന്നതും വാര്‍ത്തയാകുന്നതും അവര്‍ ചെയ്യുന്ന നന്മയുടെ ചെറിയ ഒരു ശതമാനം പോലും ആകുന്നില്ല എന്നതാണ് സത്യം. ഇപ്പോഴിതാ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ നിന്നും തിരിച്ചുവരുന്ന വഴി പഞ്ചറായ വണ്ടി നന്നാക്കിയ പൊസലീസ് ഉദ്യോഗസ്ഥരെപ്പറ്റിയുള്ള യുവാവിന്റെ കുറിപ്പ് വൈറലാവുകയാണ്. […]

ആസ്റ്റർ മെഡ്സിറ്റിയിൽ ബെർത്ത് ഇൻജുറി ക്ലിനിക്ക് പ്രവർത്തനം ആരംഭിച്ചു

സ്വന്തം ലേഖകൻ കൊച്ചി: ജനന പ്രക്രിയയ്ക്കിടെയുള്ള പരിക്കുകൾ പരിഹരിക്കുന്നതിനുള്ള പ്രത്യേക ക്ലിനിക്ക് ആസ്റ്റർ മെഡ്സിറ്റിയിൽ പ്രവർത്തനം ആരംഭിച്ചു. ആശുപത്രിയിൽ നടന്ന ചടങ്ങിൽ ആസ്റ്റർ മെഡ്സിറ്റി സിഒഒ അമ്പിളി വിജയരാഘവൻ ക്ലിനിക്കിന്റെ ഉദ്ഘാടനം നിർവഹിച്ചു. പ്രസവ സമയത്ത് നവജാത ശിശുവിന് ചില പ്രത്യേക സാഹചര്യങ്ങളിൽ അസ്ഥികൾക്കും നാഡീവ്യൂഹത്തിനും തകരാറുകൾ സംഭവിക്കുന്നത് അത്ര അസാധാരണമല്ല. എത്രയും നേരത്തെ ഇവയെ തിരിച്ചറിയുകയും ചികിത്സിക്കുകയും ചെയ്യുക എന്നുള്ളതാണ് ഭാവിയിലുണ്ടായേക്കാവുന്ന വൈകല്യങ്ങൾ തടയുന്നതിനോ കുറയ്ക്കുന്നതിനോ ഉള്ള ഏക മാർഗം. ഇത്തരം പരിക്കുകൾ തിരിച്ചറിയുന്നതിനും ചികിത്സിക്കുന്നതിനുമായി അത്യാധുനിക സൗകര്യങ്ങളുള്ള ഒരു ക്ലിനിക്കാണ് ആസ്റ്റർ […]

രാജ്യം കണ്ട ഏറ്റവും വലിയ കർഷക പ്രക്ഷോഭത്തെ കെട്ടുകെട്ടിക്കാൻ പണി പതിനെട്ടും പയറ്റി കേന്ദ്രസർക്കാർ ; യൂട്യൂബിലെ കർഷക പ്രതിരോധ ഗാനങ്ങൾ നീക്കം ചെയ്തു

സ്വന്തം ലേഖകൻ ന്യൂഡൽഹി: രാജ്യം കണ്ട ഏറ്റവും വലിയ കർഷക പ്രക്ഷോഭത്തെ അടിച്ചമർത്താൻ പഠിച്ച പണി പതിനെട്ടും നോക്കി കേന്ദ്രസർക്കാർ. പ്രക്ഷോഭത്തെ അടിച്ചമർത്താൻ സർക്കാർ ഇന്റർനെറ്റ് വിച്ഛേദിച്ചു, വെള്ളം മുടക്കി, സോഷ്യൽ മീഡിയകൾ ബ്ലോക്ക് ചെയ്തു. ഇതിന് പിന്നാലെയാണ് യുട്യൂബിലെ കർഷപ്രതിരോധ ഗാനങ്ങൾ നീക്കിയത്. കർഷക പ്രക്ഷോഭത്തിന് ഊർജ്ജം പകർന്ന പഞ്ചാബി ഗായകൻ കൻവർ ഗ്രെവാളിന്റെ ഐലാൻ, ഹിമാത് സന്ധുവിന്റെ അസി വദാംഗെ എന്നീ സംഗീത വീഡിയോകളാണ് യൂട്യൂബ് നീക്കം ചെയ്തിരിക്കുന്നത്. എന്നാൽ തോൽക്കാൻ തങ്ങൾക്ക് മനസ്സില്ലെന്ന നിലപാടിലാണ് കർഷകർ. ഒഫീഷ്യൽ അക്കൗണ്ടുകളിൽ നിന്നും […]

യൂട്യൂബർ ആകണമെന്ന ആഗ്രഹവുമായി ആറാം ക്ലാസുകാരൻ ചെന്നെത്തിയത് കൃഷിയിൽ : കളി വാക്കല്ല അല്പം കാര്യം തന്നെയാണ്.

വിഷ്ണു ഗോപാൽ കൂരോപ്പട :കോട്ടയം കൂരോപ്പടയിൽ ആറാം ക്ലാസുകാരൻ ജോഷ്വാ സി ദേവസ്യക്ക് കളിക്കാൻ പോകുന്നതിനെക്കാൾ താല്പര്യം കൃഷിയാണ് ഒരു ആറാംക്ലാസ്സുകാരന്റെ കളി വാക്കായി കാണണ്ട വാക്കുകളിൽ കളിയല്ല അൽപ്പം കാര്യമുണ്ട്. കൂട്ടുകാർ കളിച്ചും ചിരിച്ചും നടക്കുമ്പോൾ ജോഷ്വ നടന്നത് കൃഷിയിലേക്കാണ്.ലോക്ഡൗൺ കാലത്ത് ചെറുതായി തുടങ്ങിയതെങ്കിലും ഇപ്പോൾ പഠനത്തോടൊപ്പം കൃഷിയെ ജീവിതത്തിന്റെ ഭാഗമാക്കുകയാണ് ജോഷ്വാ.ചെമ്പിത്തറയിൽ സി എ ദേവസ്യ ബിനി മെറീന ദേവസ്യ ദമ്പതികളുടെ മകനായ ജോഷ്വാ തികഞ്ഞ ആത്മാവിശ്വാസത്തോടെയും പക്വതയോടെയും കൂടിയാണ് കൃഷിയിൽ ഇടപെടുന്നത്.ഈ ആറാം ക്ലാസുകാരന്റെ കൃഷിയിടത്തിലേക്ക് ചെന്നാൽ കൗതുക കാഴ്ചയാണ്. […]

കോട്ടയം തുരുത്തി മിഷൻ പള്ളിക്ക് സമീപം സ്‌കൂട്ടറും ടിപ്പറും കൂട്ടിയിടിച്ച് വാഹനാപകടം ; അപകടത്തിൽ സ്‌കൂട്ടർ യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം ; മരിച്ചത് പെരുന്ന സ്വദേശി

വിഷ്ണു ഗോപാൽ ചങ്ങനാശേരി: തുരുത്തി മിഷൻ പള്ളിയ്ക്ക് സമീപം സ്‌കൂട്ടറിൽ ടിപ്പറിൽ ഇടിച്ച് സ്‌കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം. അപകടത്തിൽ പെരുന്ന വെസ്റ്റ് പനച്ചിക്കാവ് രതീഷ് ഭവനത്തിൽ വാസുക്കുട്ടന്റെ മകൻ രതീഷ് (32) ആണ് മരിച്ചത്. എം.സി റോഡിൽ തുരുത്തി ബി.എസ്.എൻ ജംഗ്ഷനു സമീപം ഇന്ന് രാവിലെ പത്തോടെയായിരുന്നു അപകടം. ചങ്ങനാശേരി ഭാഗത്തു നിന്നും കോട്ടയം ഭാഗത്തേയ്ക്ക് ഒരേ ദിശയിൽ പോകുകയായിരുന്നു സ്‌കൂട്ടറും, ടിപ്പറും. തുടർന്ന് എതിർ ദിശയിൽ നിന്നും ആംബുലൻസ് വരുന്നത് കണ്ട് സൈഡിലേയ്ക്ക് മാറുന്നതിനിടെ ടിപ്പർ സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ടിപ്പറിന്റെ […]

പൂയപ്പള്ളിയിൽ 17കാരിയെ പീഡിപ്പിച്ച സംഭവത്തിൽ സഹോദരൻ ഉൾപ്പടെ നാല് പേർ കൂടി അറസ്റ്റിൽ ; കേസിൽ ഇതുവരെ അറസ്റ്റിലായത് പതിനൊന്നുപേർ

സ്വന്തം ലേഖകൻ കൊല്ലം: പൂയപ്പള്ളിയിൽ സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട 17കാരിയെ പീഡിപ്പിച്ച സംഭവത്തിൽ സഹോദരൻ ഉൾപ്പടെ നാലുപേർ കൂടി അറസ്റ്റിൽ. ഇതോടെ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായവരുടെ എണ്ണം പതിനൊന്നായി. കേസിൽ സഹോദരനെ കൂടാതെ വെളിയം ചൂരക്കോട് പനച്ചിവിള വീട്ടിൽ വിഷ്ണു (19), മാരൂർ പാറവിള പുത്തൻ വീട്ടിൽ അനന്ദു പ്രസാദ്(20), പോച്ചക്കളം പ്രസൂൻ നിവാസിൽ പ്രവീൺ (20) എന്നിവരെയാണ് പൂയപ്പള്ളി പൊലീസ് ഞായറാഴ്ച അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസങ്ങളിലായി വർക്കല വെട്ടൂർ സ്വദേശികളായ മിനിക്കുന്ന് കോളനിയിൽ നൗഫൽ മൻസിലിൽ മുഹമ്മദ് നൗഫൽ (21), […]

പൊലീസ് കസ്റ്റഡിയിൽ നിന്നും ചാടിപ്പോയ കഞ്ചാവ് കേസ് പ്രതി പൊങ്ങിയത് കാമുകിയുടെ അടുത്ത് ; രഹസ്യമായി കാമുകിയെ നിരീക്ഷിച്ചു വന്ന പൊലീസ് യുവാവിനെ പൊക്കി അകത്താക്കി

സ്വന്തം ലേഖകൻ ബാലുശ്ശേരി: പൊലീസ് കസ്റ്റഡിയിൽനിന്ന് ചാടിപ്പോയ കഞ്ചാവ് കേസ് പ്രതി പൊലീസ് പിടിയിൽ. കസ്റ്റഡിയിൽ നിന്നും ചാടിപ്പോയ മുഹമ്മദ് സറീഷിനെ (24)യാണ് പൊലീസ് പിടി കൂടിയത്. പൊന്നാനിയിൽ കാമുകിയെ കാണാനെത്തിയപ്പോഴാണ് ഇയാളെ പൊലീസ് കുടുക്കിയത്. ഫെബ്രുവരി നാലിന് വാഹനത്തിൽ 4.200 കി.ഗ്രാം കഞ്ചാവ് കടത്തുന്നതിനിടെയാണ് ് മുഹമ്മദ് സറീഷിനെയും കൂട്ടുപ്രതിയായ മുഹമ്മദ് ഹർഷാദിനെയും പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതികളെ അന്ന് രാത്രി വീഡിയോ കോൺഫറൻസ് മുഖേന മജിസ്‌ട്രേറ്റ് മുന്നിൽ ഹാജരാക്കുന്നതിനിടെ പൊലീസിനെ തള്ളിവീഴ്ത്തി പ്രതികൾ ഓടിരക്ഷപ്പെടുകയായിരുന്നു. കൂട്ടുപ്രതിയായ മുഹമ്മദ് ഹർഷാദിനെ […]

വിവാഹിതരായ സ്ത്രീകൾക്ക് ധനസഹായവുമായി സംസ്ഥാന സർക്കാർ ; മാനദണ്ഡങ്ങൾ ഇങ്ങനെ

സ്വന്തം ലേഖകൻ കൊച്ചി :  വിവാഹിതരായ സ്‌ത്രീകൾക്ക് ധനസഹായവുമായി സംസ്ഥാന സർക്കാർ. സംസ്ഥാനത്തെ  മുന്നാക്ക സമുദായങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ യുവതികള്‍ക്കായിരിക്കും ധനസഹായം ലഭ്യമാകുക. സംസ്ഥാന മുന്നാക്ക സമുദായ കോര്‍പ്പറേഷന്റെ ‘മംഗല്യസമുന്നതി’ പദ്ധതിയനുസരിച്ചാണ് ധനസഹായം വിതരണം ചെയ്യുന്നത്. പെണ്‍കുട്ടിക്ക് 22 വയസോ അതിന് മുകളിലോ പ്രായമുണ്ടായിരിക്കണം. ധന സഹായത്തിനുള്ള മാനദണ്ഡങ്ങൾ ഇങ്ങനെ സംവരണേതര വിഭാഗങ്ങളില്‍പെടുന്ന യുവതികളാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍. അപേക്ഷകരുടെ കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷംരൂപയില്‍ കൂടാന്‍ പാടില്ല. വിവാഹിതയായ പെണ്‍കുട്ടിയുടെ മാതാപിതാക്കളാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. പെണ്‍കുട്ടികള്‍ എഎഐ, മുന്‍ഗണനാ വിഭാഗത്തിലെ […]

തിരുനക്കര ഉത്സവം പ്രതിസന്ധിയിൽ; കഴിഞ്ഞ വർഷം ഉത്സവം നടത്തിയതിൻ്റെ കണക്ക് ഒരു വർഷമായിട്ടും പുറത്ത് വിടാത്ത ഉപദേശക സമിതി കാലാവധി നീട്ടിത്തരണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ;65 ലക്ഷത്തിൻ്റെ കണക്ക് മുക്കിയ ഉപദേശക സമിതിക്കാരെ ക്ഷേത്രത്തിൻ്റെ പരിസരത്ത് അടുപ്പിക്കില്ലന്ന് ഭക്തർ

സ്വന്തം ലേഖകൻ കോട്ടയം: കോവിഡ് പ്രതിസന്ധിക്കിടെ കഴിഞ്ഞ വർഷത്തെ ഉൽസവം ആഘോഷങ്ങളില്ലാതെ നടത്തിയിട്ടും വരവ് ചിലവ് കണക്ക് ദേവസ്വം ബോർഡിന് നല്കാതെ ഒളിച്ചുകളിച്ച് തിരുനക്കരയിലെ ക്ഷേത്ര ഉപദേശക സമിതി ഉത്സവം നടത്തിപ്പിനു ഫണ്ട് കണ്ടെത്തുന്നതിനായി 65 ലക്ഷം രൂപയുടെ കൂപ്പണുകൾ ദേവസ്വം ബോർഡിൽ നിന്നും വാങ്ങിയിരുന്നു. ഈ കൂപ്പണുകൾ ഉപയോഗിച്ച് പിരിവ് നടത്തിയാണ് ഉത്സവ നടത്തിപ്പിനുള്ള പണം കണ്ടെത്തുന്നത്. എന്നാൽ 65 ലക്ഷം രൂപയുടെ കൂപ്പണുകൾ കിട്ടിയതല്ലാതെ എത്ര പിരിച്ചെന്നോ എത്ര ചിലവാക്കിയെന്നോ കണക്കില്ല; ഉൽസവം നടന്നിട്ട് ഒരു വർഷം ആയിട്ടും നാളിതുവരെ ഉപദേശക […]