രാജ്യം കണ്ട ഏറ്റവും വലിയ കർഷക പ്രക്ഷോഭത്തെ കെട്ടുകെട്ടിക്കാൻ പണി പതിനെട്ടും പയറ്റി കേന്ദ്രസർക്കാർ ; യൂട്യൂബിലെ കർഷക പ്രതിരോധ ഗാനങ്ങൾ നീക്കം ചെയ്തു

രാജ്യം കണ്ട ഏറ്റവും വലിയ കർഷക പ്രക്ഷോഭത്തെ കെട്ടുകെട്ടിക്കാൻ പണി പതിനെട്ടും പയറ്റി കേന്ദ്രസർക്കാർ ; യൂട്യൂബിലെ കർഷക പ്രതിരോധ ഗാനങ്ങൾ നീക്കം ചെയ്തു

സ്വന്തം ലേഖകൻ

ന്യൂഡൽഹി: രാജ്യം കണ്ട ഏറ്റവും വലിയ കർഷക പ്രക്ഷോഭത്തെ അടിച്ചമർത്താൻ പഠിച്ച പണി പതിനെട്ടും നോക്കി കേന്ദ്രസർക്കാർ. പ്രക്ഷോഭത്തെ അടിച്ചമർത്താൻ സർക്കാർ ഇന്റർനെറ്റ് വിച്ഛേദിച്ചു, വെള്ളം മുടക്കി, സോഷ്യൽ മീഡിയകൾ ബ്ലോക്ക് ചെയ്തു. ഇതിന് പിന്നാലെയാണ് യുട്യൂബിലെ കർഷപ്രതിരോധ ഗാനങ്ങൾ നീക്കിയത്.

കർഷക പ്രക്ഷോഭത്തിന് ഊർജ്ജം പകർന്ന പഞ്ചാബി ഗായകൻ കൻവർ ഗ്രെവാളിന്റെ ഐലാൻ, ഹിമാത് സന്ധുവിന്റെ അസി വദാംഗെ എന്നീ സംഗീത വീഡിയോകളാണ് യൂട്യൂബ് നീക്കം ചെയ്തിരിക്കുന്നത്. എന്നാൽ തോൽക്കാൻ തങ്ങൾക്ക് മനസ്സില്ലെന്ന നിലപാടിലാണ് കർഷകർ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒഫീഷ്യൽ അക്കൗണ്ടുകളിൽ നിന്നും നീക്കം ചെയ്ത ഈ ഗാനങ്ങൾ നീക്കിയെങ്കിലും മറ്റ് അക്കൗണ്ടുകളിൽ നിന്ന് ഗാനങ്ങൾ അപ്‌ലോഡ് ചെയ്ത് പ്രതിരോധിക്കാനാണ് കർഷരുടെ തീരുമാനം. യൂട്യൂബിൽ നിന്ന് ഇവ നീക്കം ചെയ്യാൻ സർക്കാരിന് കഴിയുമെങ്കിലും ജനങ്ങളുടെ ഹൃദയത്തിൽ നിന്ന് ഗാനങ്ങൾ മായ്ക്കാൻ കഴിയില്ലെന്ന് കർഷക നേതാക്കൾ പ്രതികരിച്ചു.

കേന്ദ്രസർക്കാരിന്റെ പരാതിയെ തുടർന്നാണ് നടപടിയെന്നാണ് റിപ്പോർട്ടുകൾ. കൻവറിന്റെ ഗാനം പ്രക്ഷോഭത്തിന്റെ സ്വരമായി മാറിയിരുന്നു. നീക്കം ചെയ്യുന്നതുവരെ ഒരു കോടി ആളുകളാണ് കണ്ടത്. കർഷകരാണ് കൃഷിയെക്കുറിച്ചുള്ള തീരുമാനമെടുക്കേണ്ടത് മറ്റാരുമല്ല എന്നാണ് ഈ ഗാനങ്ങളുടെ ഉള്ളടക്കം.

കർഷക സമരത്തെ പിന്തുണച്ച് ട്വീറ്റ് ചെയ്ത 250 ഓള് അക്കൗണ്ടുകൾ ട്വിറ്റർ ബ്ലോക്ക് ചെയ്തിരുന്നു. മോദി കർഷകരുടെ കൂട്ടക്കൊല ആസൂത്രണം ചെയ്യുന്നു എന്ന ഹാഷ് ടാഗോടെ ട്വിറ്ററിൽ കർഷക പ്രതിഷേധം സംബന്ധിച്ച് ട്വീറ്റ് ചെയ്ത അക്കൗണ്ടുകളാണ് ബ്ലോക്ക് ചെയ്തിരുന്നത്. ഇതിന് പിന്നാലെയാണ് ഗാനങ്ങളും നീക്കം ചെയ്തത്.