യൂട്യൂബർ ആകണമെന്ന ആഗ്രഹവുമായി ആറാം ക്ലാസുകാരൻ ചെന്നെത്തിയത് കൃഷിയിൽ : കളി വാക്കല്ല അല്പം കാര്യം തന്നെയാണ്.

യൂട്യൂബർ ആകണമെന്ന ആഗ്രഹവുമായി ആറാം ക്ലാസുകാരൻ ചെന്നെത്തിയത് കൃഷിയിൽ : കളി വാക്കല്ല അല്പം കാര്യം തന്നെയാണ്.

വിഷ്ണു ഗോപാൽ

കൂരോപ്പട :കോട്ടയം കൂരോപ്പടയിൽ ആറാം ക്ലാസുകാരൻ ജോഷ്വാ സി ദേവസ്യക്ക് കളിക്കാൻ പോകുന്നതിനെക്കാൾ താല്പര്യം കൃഷിയാണ് ഒരു ആറാംക്ലാസ്സുകാരന്റെ കളി വാക്കായി കാണണ്ട വാക്കുകളിൽ കളിയല്ല അൽപ്പം കാര്യമുണ്ട്. കൂട്ടുകാർ കളിച്ചും ചിരിച്ചും നടക്കുമ്പോൾ ജോഷ്വ നടന്നത് കൃഷിയിലേക്കാണ്.ലോക്ഡൗൺ കാലത്ത് ചെറുതായി തുടങ്ങിയതെങ്കിലും ഇപ്പോൾ പഠനത്തോടൊപ്പം കൃഷിയെ ജീവിതത്തിന്റെ ഭാഗമാക്കുകയാണ് ജോഷ്വാ.ചെമ്പിത്തറയിൽ സി എ ദേവസ്യ ബിനി മെറീന ദേവസ്യ ദമ്പതികളുടെ മകനായ ജോഷ്വാ തികഞ്ഞ ആത്മാവിശ്വാസത്തോടെയും പക്വതയോടെയും കൂടിയാണ് കൃഷിയിൽ ഇടപെടുന്നത്.ഈ ആറാം ക്ലാസുകാരന്റെ കൃഷിയിടത്തിലേക്ക് ചെന്നാൽ കൗതുക കാഴ്ചയാണ്. മുയൽ ആട് കരിങ്കോഴി മീൻ വിദേശ നായ്ക്കൾ തുടങ്ങിയവ കൃഷിയിൽ ഉൾപ്പെടുന്നു.

ലോക്ക്ഡൗൺ കാലത്ത് ഒരു യൂട്യൂബർ ആവുക എന്നതായിരുന്നു ജോഷ്വായുടെ ആഗ്രഹം . ആ ലക്ഷ്യത്തിൽ എത്തുന്നതിന് വേണ്ടി ജോഷ്വാ മീൻ കൃഷി ആരംഭിച്ചു. ഒടുവിൽ കൃഷി തന്നെ പ്രധാന ലക്ഷ്യമായി ഈ ആറാം ക്ലാസുകാരൻ തിരഞ്ഞെടുത്തു . യൂടൂബിൽ കുട്ടി ജോഷ്വാ എന്ന പേരിൽ ഒരു ചാനലും ഈ പന്ത്രണ്ടു വയസ്സുകാരനുണ്ട്. ജോഷ്വായുടെ ഇഷ്ടങ്ങൾക്ക് പൂർണമായ പിന്തുണയും സഹായവുമായി അച്ചൻ ദേവസ്യയും ചേട്ടൻ നിജിലുമുണ്ട്.കാർഷിക മേഖലയിൽ പുതിയൊരു ഇടം കണ്ടെത്തി അറിയപ്പെടുന്ന കൃഷിക്കാരൻ ആകുവാനാണ് ആഗ്രഹമെന്ന് ജോഷ്വാ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group