play-sharp-fill

അന്ന് തങ്കച്ചൻ കത്തെഴുതി, ഉമ്മൻചാണ്ടി സ്ഥിരപ്പെടുത്തി ; പി.എസ്‌.സി റാങ്ക് പട്ടിക നിലനിൽക്കെ ഉമ്മൻചാണ്ടി സ്ഥിരപ്പെടുത്തിയത് 14 ഡ്രൈവർമാരെയും ഒരു വർക്‌ഷോപ്പ് ജീവനക്കാരനെയും : യു.ഡി.എഫ് സർക്കാർ നടത്തിയ നിയമന തട്ടിപ്പ് വിവരവും പുറത്ത്

സ്വന്തം ലേഖകൻ തിരുവനന്തപുരം : പിണറായി സർക്കാരിന്റെ നിയമ തട്ടിപ്പ് വിവാദത്തിനിടയിൽ യു.ഡി.എഫ് സർക്കാർ നടത്തിയ നിയമന തട്ടിപ്പും പുറത്ത്. ആരോഗ്യ വകുപ്പിൽ ഡ്രൈവർമാരുടെ പിഎസ്സി റാങ്ക് പട്ടിക നിലനിൽക്കെ ദിവസവേതനക്കാരായ 14 ഡ്രൈവർമാരെയും ഒരു വർക്ഷോപ് ജീവനക്കാരനെയുമാണ് ഉമ്മൻചാണ്ടി സ്ഥിരപ്പെടുത്തിയത്. രണ്ടും പി.എസ്.സിക്ക് വിടേണ്ട തസ്തികയാണ്. റിഹാബിലിറ്റേഷൻ ടെക്‌നീഷ്യന്മാരുടെ തസ്തികയാകട്ടെ പിഎസ്സിക്ക് റിപ്പോർട്ട് ചെയ്തതുമായിരുന്നു. ഇതോടൊപ്പം റിഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയിൽ (ആർസിഐ) രജിസ്റ്റർ ചെയ്യാത്ത നാലുപേരെയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ റിഹാബിലിറ്റേഷൻ ടെക്‌നീഷ്യന്മാരുടെ സ്ഥിരംതസ്തികയിൽ നിയമിച്ചത്. യുഡിഎഫ് കൺവീനറായിരുന്ന പിപി […]

അഞ്ചനകണ്ണെഴുതി പൊട്ട് തൊട്ട്, സെറ്റ് സാരിയിൽ സുന്ദരിയായി സണ്ണി ലിയോൺ ; സമൂഹമാധ്യമങ്ങളിൽ വൈറലായി ചിത്രങ്ങൾ

സ്വന്തം ലേഖകൻ തിരുവനന്തപുരം : തനി മലയാളികളായിട്ടാണ് ബോളിവുിഡ് നടി സണ്ണി ലിയോണും കുടുംബവും അവധിക്കാലം കേരളത്തിൽ ആഘോഷിക്കുന്നത്. സണ്ണി ലിയോണും കുടുംബവും ഏതാനും ദിവസങ്ങളായി കേരളത്തിൽ തന്നെയാണ്. തിരുവനന്തപുരത്തുള്ള പൂവാർ ഐലൻഡ് റിസോർട്ടിലാണ് സണ്ണിയും കുടുംബവും ഇപ്പോഴുള്ളത്. കേരളത്തനിമയിൽ സണ്ണിയും ഭർത്താവ് ഡാനിയൽ വെബ്ബറും കുട്ടികളും സദ്യ കഴിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുന്നത്. പിങ്ക് ബ്ലൗസും കേരളസാരിയും അണിഞ്ഞാണ് സണ്ണി ചിത്രങ്ങളിലുള്ളത്. ഭർത്താവ് ഡാനിയേലും രണ്ട് ആൺമക്കളും ജുബ്ബയും മുണ്ടുമാണ് ധരിച്ചിരിക്കുന്നത്. ഇവരുടെ മകൾ നിഷ പട്ടുപാവാട അണിഞ്ഞിരിക്കുന്നു. തൂശനിലയിട്ട് […]

നാഗമ്പടം നെഹ്റു പാർക്ക് സ്വകാര്യ വ്യക്തിയ്ക്ക് കൈമാറാൻ നീക്കം; നഗരസഭയിൽ പ്രതിപക്ഷ ബഹളവും കയ്യാങ്കളിയും: മനോരമ നടത്തിയിരുന്ന പാർക്ക് വീണ്ടും സ്വകാര്യവ്യക്തിയ്ക്ക് നൽകാനുള്ള ഗൂഡ നീക്കത്തിന് പിന്നിൽ വൻ അഴിമതി; അഴിമതിക്കാരെ കൈകാര്യം ചെയ്യും അഡ്വ.ഷീജാ അനിൽ

സ്വന്തം ലേഖകൻ കോട്ടയം: വർഷങ്ങളായി അടച്ച് പൂട്ടിയിട്ടിരുന്ന നെഹ്റു പാർക്ക് തുറന്ന് നൽകിയത് സ്വകാര്യ വ്യക്തിയ്ക്ക് നൽകാൻ. വെള്ളവും വൈദ്യുതിയും സൗജന്യമായി നല്കുന്നതിന് പുറമേ ഒന്നര ലക്ഷം രൂപയും അങ്ങാട്ട് നൽകി പാർക്ക് നടത്തിപ്പ് സ്വകാര്യ വ്യക്തിയെ ഏൽപ്പിക്കാനാണ് നീക്കം. സംസ്ഥാന സർക്കാരിൻ്റെയും , തിരുവഞ്ചൂർ രാധാകൃഷ്ണൻ്റെ എം എൽ എ ഫണ്ടും ഉപയോഗിച്ച് നവീകരിച്ച പാർക്കാണ് സ്വകാര്യ വ്യക്തിയ്ക്ക് കൈമാറാൻ നീക്കം നടത്തുന്നത്. നഗരസഭ കൗൺസിൽ യോഗത്തിൽ വിഷയം അജണ്ടയായി എത്തിയെങ്കിലും പ്രതിപക്ഷ ബഹളത്തെ തുടർന്ന് വിഷയം പാസാക്കാൻ സാധിച്ചില്ല. നഗരസഭയുടെ ഉടമസ്ഥതയിൽ […]

അരങ്ങേറ്റ ടെസ്റ്റില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തി അക്ഷര്‍; അശ്വിന് നഷ്ടമായത് അസാധാരണ റെക്കോര്‍ഡ്; ചെപ്പോക്കില്‍ പക വീട്ടി, ലോക ചാമ്പ്യന്‍ഷിപ്പ് ടേബിളില്‍ രണ്ടാം സ്ഥാനത്ത് ഇന്ത്യ

സ്വന്തം ലേഖകന്‍ ചെന്നൈ: ആദ്യ ടെസ്റ്റിലെ നാണംകെട്ട തോല്‍വിക്ക് ചെപ്പോക്കില്‍ പകരം വീട്ടി ഇന്ത്യ. ഇംഗ്ലണ്ടിനെതിരായ നാല് ടെസ്റ്റുകളുടെ പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ ജയിച്ചതോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ രണ്ടാം സ്ഥാനം നേടിയെടുത്തിരിക്കുകയാണ് ഇന്ത്യ. 482 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ ഇംഗ്ലണ്ട് 164 റണ്‍സിന് ഓള്‍ഔട്ടായി. ഇന്ത്യക്ക് 317 റണ്‍സിനാണ് ജയം. ബാറ്റിങ്ങിലും ബോളിങ്ങിലും ഒരുപോലെ തിളങ്ങിയ രവിചന്ദ്രന്‍ അശ്വിന്‍ ആണ് ഇന്ത്യയെ വിജയത്തേരില്‍ ഏറ്റിയത്. ചെപ്പോക്കിലെ രണ്ടാം ടെസ്റ്റില്‍ രണ്ട് ഇന്നിങ്ങ്‌സുകളില്‍ നിന്നായി അശ്വിന്‍ എട്ട് വിക്കറ്റുകളാണ് […]

നിയന്ത്രണം വിട്ട ബസ് കനാലിലേക്ക് മറിഞ്ഞു; 32 യാത്രക്കാര്‍ക്ക് ദാരുണാന്ത്യം

സ്വന്തം ലേഖകന്‍ ഭോപാല്‍: ബസ് കനാലിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ അറുപത് യാത്രക്കാരില്‍ 32 പേര്‍ക്ക് ദാരുണാന്ത്യം. രാവിലെ 7.30 ഓടെയാണ് അപകടമുണ്ടായത്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന. സിധിയില്‍ നിന്ന് സാത്നയിലേക്ക് പോകുകയായിരുന്ന ബസ് ആണ് അപകടത്തില്‍പ്പെട്ടത്. ശാര്‍ദ കനാലിലേക്കാണ് ബസ് മറിഞ്ഞത്. ഭോപാലില്‍ നിന്ന് 560 കിലോമീറ്റര്‍ അകലെ സിധി ജില്ലയിലാണ് അപകടം നടന്നത്. 60 പേരാണ് ബസില്‍ ഉണ്ടായിരുന്നത്. സംസ്ഥാന ദുരന്ത പ്രതികരണ സേന (എസ്ഡിആര്‍എഫ്) സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ […]

ദേശീയ പാതകളിലെ ടോള്‍പ്ലാസകളില്‍ സമ്പൂര്‍ണ്ണ ഫാസ് ടാഗ് സംവിധാനം വരുന്നു; ഫാസ് ടാഗില്ലാതെ ഹൈവേയില്‍ പ്രവേശിച്ചാല്‍ ടോള്‍തുകയുടെ ഇരട്ടി പിഴയൊടുക്കണം; വാഹന ഉടമകള്‍ ആശങ്കയില്‍; ഫാസ് ടാഗ്- അറിയേണ്ടതെല്ലാം

സ്വന്തം ലേഖകന്‍ കോട്ടയം: ദേശീയ പാതകളിലെ ടോള്‍ പ്ലാസകളില്‍ സമ്പൂര്‍ണ ഫാസ് ടാഗ് സംവിധാനം നിലവില്‍ വരുന്നു. ഏത് ടോള്‍ പ്ലാസയിലും ഉപയോഗിക്കാവുന്ന കടലാസ് രഹിത ഏകീകൃത പ്രീപെയ്ഡ് സംവിധാനം അഥവാ വാഹനങ്ങളില്‍ പതിപ്പിക്കുന്ന റേഡിയോ ഫ്രീക്വന്‌സി ഐഡന്റിഫിക്കേഷന്‍ സ്റ്റിക്കറാണ് ഫാസ് ടാഗ്. നിലവില്‍ എന്‍എച്ച്എഐയുടെ 615-ഓളം ടോള്‍ പ്ലാസകളും കൂടാതെ 100 ദേശീയ ടോള്‍ പ്ലാസകളും ടോള്‍ ശേഖരണത്തിനായി ഫാസ്ടാഗുകള്‍ ഉപയോഗിക്കുന്നുണ്ട്. വാഹനത്തിന്റെ വിന്‍ഡ് സ്‌ക്രീനില്‍ ഫാസ് ടാഗ് പതിച്ച വാഹനം കടന്നു പോകുമ്പോള്‍ ടോള്‍ ഓട്ടോമാറ്റിക്ക് ആയി ശേഖരിക്കപ്പെടുന്നു. വാഹനം നിര്‍ത്തി […]

ഒരു സൂപ്പർ താരത്തിനും ഇളവ് നൽകില്ല, ദൃശ്യം 2 തീയറ്ററിൽ പ്രദർശിപ്പിക്കാൻ അനുവദിക്കില്ല : നിലപാട് കടുപ്പിച്ച് ഫിലിം ചേംബർ

സ്വന്തം ലേഖകൻ കൊച്ചി: മോഹൻലാലിന്റെ ഏറ്റവും ചിത്രമായ ദൃശ്യം 2 തീയറ്ററിൽ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന് ഫിലിം ചേംബർ. ചിത്രം ഒടിടി റിലീസായി ആദ്യം എത്തുന്നത്. ഒടിടി റിലീസായിൽ പിന്നീട് ഒരു തീയറ്ററിലും പ്രദർശിപ്പിക്കില്ലെന്ന് ഫിലിം ചേംബർ പ്രസിഡന്റ് വിജയകുമാർ വ്യക്തമാക്കി.ദൃശ്യം2 ഒടിടി റിലീസിന് ശേഷം തീയറ്ററുകളിലെത്തുമെന്ന വാർത്തകൾക്കിടെയാണ് ഫിലിം ചേംബർ നിലപാട് കടുപ്പിച്ചത്. നിലവിൽ തീയറ്ററിൽ റിലീസ് ചെയ്തശേഷം ശേഷം ഒടിടി എന്നതാണ് ഫിലിം ചേംബറിന്റെ തീരുമാനമെന്നും വിജയകുമാർ വ്യക്തമാക്കിയിരിക്കുന്നത്.ഇത്തരത്തിലൊരു കീഴ്‌വഴക്കം നിലവിലില്ല. ഒരു സൂപ്പർ താരത്തിനും സൂപ്പർ നിർമാതാവിനും ഇളവ് നൽകാനാകില്ല. അങ്ങനെ […]

കോന്നിയില്‍ പട്ടയവിതരണത്തിന് തുടക്കമായി; മൂന്ന് മാസത്തിനുള്ളില്‍ അര്‍ഹരായ എല്ലാവര്‍ക്കും പട്ടയം

സ്വന്തം ലേഖകൻ കോന്നി: മലയോരനാടിന്റെ ദീര്‍ഘകാല ആവശ്യമായിരുന്ന പട്ടയവിതരണത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ തുടക്കം കുറിച്ചു. വിഡിയോ കോണ്‍ഫറന്‍സ് വഴിയാണ് മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചത്. സാധാരണജനവിഭാഗത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അര്‍ഹരായ എല്ലാവര്‍ക്കും പട്ടയം ലഭ്യമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. റവന്യുമന്ത്രി ഇ. ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു. കോന്നിത്താഴം വില്ലേജ് ഓഫീസ് അങ്കണത്തില്‍ നടന്ന മണ്ഡലതല പട്ടയവിതരണം അഡ്വ. കെ.യു ജനീഷ് കുമാര്‍ എംഎല്‍എ നിര്‍വ്വഹിച്ചു.ആറായിരം പേർക്കാണ് പട്ടയം ലഭിക്കാനുള്ളത്. കോന്നി നിയോജക മണ്ഡലത്തിലെ പട്ടയം ലഭിക്കാനുള്ള മുഴുവന്‍ […]

അഴിമതിക്കേസിൽ മുണ്ടക്കയം സി.ഐ പിടിയിലാകുമ്പോൾ സ്‌റ്റേഷനു പുറത്ത് കൊടുംക്രിമിനലും കൊലക്കേസ് പ്രതിയുമായ ജയനെത്തി..! സി.ഐ കൈക്കൂലി വാങ്ങുമ്പോൾ കൊലക്കേസ് പ്രതി സ്റ്റേഷനു മുൻപിൽ എത്തിയത് എന്തിന്; കാൻ്റീനിൻ്റെ മറവിൽ നടന്നത് കടുംവെട്ട്; പലചരക്ക് കടകളിൽ വൻ ബാധ്യത; പണം ചോദിക്കുന്നവരുടെ കടയ്ക്കു മുന്നിൽ വാഹന പരിശോധന; സി ഐ സ്ത്രീ വിഷയത്തിലും തല്പരൻ

തേർഡ് ഐ ബ്യൂറോ മുണ്ടക്കയം: അഴിമതിക്കേസിൽ മുണ്ടക്കയം സി.ഐ വി.ഷിബുകുമാറും കൂട്ടാളി സുദീപും പിടിയിലാകുമ്പോൾ സ്‌റ്റേഷനു പുറത്തു കാവൽ നിന്നത് ഗുണ്ട. കൊലക്കേസ് അടക്കം നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ മുണ്ടക്കയത്തെ കുപ്രസിദ്ധ ഗുണ്ട ജയനാണ് മുണ്ടക്കയം സി.ഐ വി.ഷിബുകുമാറിനെയും, കൂട്ടാളി സുദീപിനെയും വിജിലൻസ് പിടികൂടുമ്പോൾ സ്‌റ്റേഷനു പുറത്തു കാവൽ നിന്നത്. ഇരുവരും കൈക്കൂലി വാങ്ങുമ്പോൾ എന്തിനാണ് കൊലക്കേസ് പ്രതിയായ ജയൻ സ്റ്റേഷനിൽ എത്തിയതെന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. തിങ്കളാഴ്ച വൈകിട്ടോടെയാണ് അച്ഛനും മകനും തമ്മിലുള്ള കേസിൽ മകനെ രക്ഷിക്കുന്നതിനായി അൻപതിനായിരം രൂപ മുണ്ടക്കയം സി.ഐ […]

പെരുന്ന ബസ് സ്റ്റാന്‍ഡില്‍ അരങ്ങേറിയത് ഉള്ള് പൊള്ളുന്ന ക്രൂരത; ബസ് ജീവനക്കാരന്‍ മനോദൗര്‍ബല്യമുള്ള ആളുടെ ദേഹത്ത് ചൂട് വെള്ളം ഒഴിച്ചു; മനോദൗര്‍ബല്യമുള്ളയാള്‍ ഒരു കാലത്തെ ബസ് മുതലാളി

സ്വന്തം ലേഖകന്‍ ചങ്ങനാശേരി: ബസ് ജീവനക്കാരന്‍ മാനസിക രോഗിയുടെ ദേഹത്ത് ചൂട് വെള്ളം ഒഴിച്ചു. കണ്ണില്ലാത്ത ക്രൂരത അരങ്ങേറിയത് പെരുന്ന രണ്ടാം നമ്പര്‍ ബസ് സ്റ്റാന്‍ഡിലായിരുന്നു. മാനസിക സ്ഥിരത നഷ്ടപ്പെട്ട തൃക്കൊടിത്താനം സ്വദേശിയായ സ്റ്റാന്‍ലിയുടെ ദേഹത്താണ് ബസ് ജീവനക്കാരന്‍ ചൂട് വെള്ളമൊഴിച്ചത്. ചങ്ങനാശേരി കവിയൂര്‍ റൂട്ടില്‍ ഓടുന്ന ബസിലെ ജീവനക്കാരനാണ് സ്റ്റാന്‍ലിയുടെ ദേഹത്ത് ചൂട് വെള്ളം ഒഴിച്ച് പൊള്ളിച്ചത്. ചങ്ങനാശ്ശേരിയിലെ ബസ് സ്റ്റാന്‍ഡുകളില്‍ സ്ഥിരം സാന്നിധ്യമാണ് സ്റ്റാന്‍ലി. രോഗത്തിന്റെ ഭാഗമായി ആരെയും ഉപദ്രവിച്ചതായോ മറ്റ് ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചതായോ ഇത് വരെ അറിവില്ല എന്നാണ് സ്റ്റാന്‍ഡിലുള്ളവര്‍ […]