അഴിമതിക്കേസിൽ മുണ്ടക്കയം സി.ഐ പിടിയിലാകുമ്പോൾ സ്‌റ്റേഷനു പുറത്ത് കൊടുംക്രിമിനലും കൊലക്കേസ് പ്രതിയുമായ ജയനെത്തി..! സി.ഐ കൈക്കൂലി വാങ്ങുമ്പോൾ കൊലക്കേസ് പ്രതി സ്റ്റേഷനു മുൻപിൽ എത്തിയത് എന്തിന്; കാൻ്റീനിൻ്റെ മറവിൽ നടന്നത് കടുംവെട്ട്; പലചരക്ക് കടകളിൽ വൻ ബാധ്യത; പണം ചോദിക്കുന്നവരുടെ കടയ്ക്കു മുന്നിൽ വാഹന പരിശോധന; സി ഐ സ്ത്രീ വിഷയത്തിലും തല്പരൻ

അഴിമതിക്കേസിൽ മുണ്ടക്കയം സി.ഐ പിടിയിലാകുമ്പോൾ സ്‌റ്റേഷനു പുറത്ത് കൊടുംക്രിമിനലും കൊലക്കേസ് പ്രതിയുമായ ജയനെത്തി..! സി.ഐ കൈക്കൂലി വാങ്ങുമ്പോൾ കൊലക്കേസ് പ്രതി സ്റ്റേഷനു മുൻപിൽ എത്തിയത് എന്തിന്; കാൻ്റീനിൻ്റെ മറവിൽ നടന്നത് കടുംവെട്ട്; പലചരക്ക് കടകളിൽ വൻ ബാധ്യത; പണം ചോദിക്കുന്നവരുടെ കടയ്ക്കു മുന്നിൽ വാഹന പരിശോധന; സി ഐ സ്ത്രീ വിഷയത്തിലും തല്പരൻ

Spread the love

തേർഡ് ഐ ബ്യൂറോ

മുണ്ടക്കയം: അഴിമതിക്കേസിൽ മുണ്ടക്കയം സി.ഐ വി.ഷിബുകുമാറും കൂട്ടാളി സുദീപും പിടിയിലാകുമ്പോൾ സ്‌റ്റേഷനു പുറത്തു കാവൽ നിന്നത് ഗുണ്ട. കൊലക്കേസ് അടക്കം നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ മുണ്ടക്കയത്തെ കുപ്രസിദ്ധ ഗുണ്ട ജയനാണ് മുണ്ടക്കയം സി.ഐ വി.ഷിബുകുമാറിനെയും, കൂട്ടാളി സുദീപിനെയും വിജിലൻസ് പിടികൂടുമ്പോൾ സ്‌റ്റേഷനു പുറത്തു കാവൽ നിന്നത്. ഇരുവരും കൈക്കൂലി വാങ്ങുമ്പോൾ എന്തിനാണ് കൊലക്കേസ് പ്രതിയായ ജയൻ സ്റ്റേഷനിൽ എത്തിയതെന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്.

തിങ്കളാഴ്ച വൈകിട്ടോടെയാണ് അച്ഛനും മകനും തമ്മിലുള്ള കേസിൽ മകനെ രക്ഷിക്കുന്നതിനായി അൻപതിനായിരം രൂപ മുണ്ടക്കയം സി.ഐ കൈക്കൂലി വാങ്ങിയത്. ഈ കേസിൽ കയ്യോടെ സി.ഐയെയും കൂട്ടാളിയെയും വിജിലൻസ് സംഘം പിടികൂടുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ജയൻ പൊലീസ് സ്റ്റേഷനിൽ എത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുണ്ടക്കയത്ത് ഒരു വർഷം മുൻപ് നടന്ന ആദർശ് കൊലക്കേസിലെ പ്രതിയാണ് ജയൻ. ഭാര്യയുമായി ബൈക്കിൽ പോയ യുവാവിനെ ജയൻ റോഡിൽ തടഞ്ഞു നിർത്തിക്കുത്തിക്കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്. മുണ്ടക്കയത്ത് സി.ഐ ഷിബുകുമാർ ചുമതലയേറ്റെടുത്തപ്പോൾ മുതൽ തന്നെ ജയനുമായി വ്യക്തി ബന്ധമുണ്ടായിരുന്നതായി പൊലീസ് ഉദ്യോഗസ്ഥർ തന്നെ സമ്മതിക്കുന്നു. ഇതിനിടെയാണ് ഇപ്പോൾ ഇയാൾ വിജിലൻസ് കേസിൽ സി.ഐ പിടിയിലായപ്പോൾ സ്‌റ്റേഷനിൽ എത്തിയത്.

നിരവധി അഴിമതിയും സ്ത്രീവിഷയ ആരോപണങ്ങളുമായി നേരത്തെ തന്നെ മുണ്ടക്കയം സി.ഐയ്‌ക്കെതിരെ ഉയർന്നിരുന്നത്. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സ്‌റ്റേഷനിൽ മാസ്‌ക് നിർമ്മിക്കുകയും ഈ മാസ്‌ക് നിർമ്മാണത്തിനായി എത്തിയ സ്ത്രികളുമായി വഴി വിട്ട ബന്ധം സ്ഥാപിക്കുകയും ചെയ്തത് വിവാദത്തിനു ഇടയാക്കിയിരുന്നു. ഇതു സംബന്ധിച്ചു സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടും നിലവിലുണ്ടായിരുന്നു. ഇതിൽ പൊലീസ് കടുത്ത അമർഷം രേഖപ്പെടുത്തിയിരുന്നു.

ഇതിനിടെ പൊലീസിന്റെ ക്യാന്റീനിലേയ്ക്കു പല കടകളിൽ നിന്നും സൗജന്യമായി ലക്ഷങ്ങളുടെ പലചരക്കും പച്ചക്കറികളുമാണ് സി.ഐ വാങ്ങിയിരുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. പണം ചോദിയ്ക്കുന്ന കടകൾക്കു മുന്നിൽ പൊലീസ് വാഹനം നിർത്തിയിട്ട് ചെക്കിങും നടത്തിയിരുന്നു. ക്യാന്റിൻ നിർമ്മാണത്തിനായി സിമന്റും കട്ടയും മണലും എല്ലാം മുണ്ടക്കയത്തെ കട ഉമടകളെ വിരട്ടിയാണ് സി.ഐ വാങ്ങിയിരുന്നത്.

മുണ്ടക്കയത്തുണ്ടായ അപകടമരണക്കേസ് ഒത്തു തീർപ്പാക്കുന്നതിനു പ്രതിഫലമായാണ് ക്യാന്റീനിന്റെ മുകളിൽ കോൺക്രീറ്റ് നടത്തിയതെന്ന വാർത്തയും നാട്ടിൽ പട്ടാണ്. മാസ്‌ക് തയ്ക്കാൻ 250 മീറ്റർ തുണി ചോദിച്ചതിനു പണം ചോദിച്ച കട അടച്ച് പൂട്ടിയ്ക്കുന്നതിനും സി.ഐ മുൻകൈ എടുത്തതായും പരാതിയുണ്ട്. കൊവിഡ് മാനദണ്ഡം ലഘിച്ചതായി ആരോപിച്ചാണ് സി.ഐ ഈ കട അടച്ചു പൂട്ടിച്ചത്.