play-sharp-fill

പ്രവാസി മലയാളി വെൽഫെയർ കോ ഓപ്പറേറ്റിവ്‌ സൊസൈറ്റിയുടെ ആദ്യ സഹകരണ ബാങ്ക് പ്രവർത്തനം ആരംഭിച്ചു.

സ്വന്തം ലേഖകൻ പ്രവാസി ക്ഷേമ പ്രവർത്തനങ്ങൾക്കായി കോട്ടയം കേന്ദ്രമാക്കി സഹകരണ മേഖലയിൽ ആരംഭിക്കുന്ന പ്രവാസി മലയാളി വെൽഫെയർ കോ ഓപ്പറേറ്റിവ്‌ സൊസൈറ്റിയുടെ (PAMCOS) ആദ്യ സംരംഭമായ സഹകരണ ബാങ്കിന്റെ പ്രവർത്തനം ആരംഭിച്ചു. 2021 ഫെബ്രുവരി 20 ശനിയാഴ്ച മുൻ കോട്ടയം എം.എൽ.എ വി.എൻ വാസവൻ ഉദ്ഘാടനം നിർവഹിച്ചു. സർക്കിൾ സഹകരണ യൂണിയൻ പ്രസിഡന്റ് കെ.എം രാധാകൃഷ്ണൻ ആദ്യ നിക്ഷേപം സ്വീകരിച്ചു. ജില്ലാ സഹകരണ ആശുപത്രി പ്രസിഡന്റ് സി.ജെ ജോസഫ് ലോഗോ പ്രകാശനം നടത്തി. കോട്ടയം കോ. ഓപ്പറേറ്റിവ് ബാങ്ക് പ്രസിഡന്റ് ടി. ആർ രഘുനാഥ് […]

തൊഴിൽ, നൈപുണ്യ വകുപ്പിന്റെ സർട്ടിഫിക്കേറ്റ് ഓഫ് എക്സലൻസ് ശോഭ ലിമിറ്റഡിന്

സ്വന്തം ലേഖകൻ കൊച്ചി: പ്രമുഖ റിയൽ എസ്റ്റേറ്റ് കമ്പനിയായ ശോഭ ലിമിറ്റഡിന് സംസ്ഥാന തൊഴിൽ, നൈപുണ്യ വകുപ്പിന്റെ 2019-ലെ വജ്ര ഗ്രേഡോടെ സർട്ടിഫിക്കറ്റ് ഓഫ് എക്സലൻസ് ലഭിച്ചു. 2019 വർഷത്തെ ആകെയുള്ള തൊഴിലാളി ക്ഷേമ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് ബഹുമതി. ഇത് രണ്ടാം തവണയാണ് ശോഭയ്ക്ക് ഈ ബഹുമതി ലഭിക്കുന്നത്. കൊച്ചിയിൽ നടന്ന ചടങ്ങിൽ സംസ്ഥാന തൊഴിൽ, നൈപുണ്യ വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണനിൽ നിന്ന് ശോഭ ലിമിറ്റഡ് റീജിയണൽ അഡ്മിനിസ്ട്രേഷൻ ഹെഡ് രാഹിൽ കെ.സി, പ്രോജക്ട് ഹെഡ് ജോഷ്‌കുമാർ എന്നിവർ ചേർന്ന് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. […]

കേരളത്തിൽ ലൗ ജിഹാദ് ഉണ്ട്, ഹിന്ദുക്കളെ തന്ത്രത്തിൽ വീഴ്ത്തി വിവാഹം കഴിക്കുന്നത് എങ്ങനെയെന്നും അവർ അനുഭവിക്കുന്നത് എന്താണെന്നും ഞാൻ കാണുന്നുണ്ട് : അത്തരം കാര്യങ്ങൾ തീർച്ചയായും എതിർക്കുകയും ചെയ്യും : ലൗ ജിഹാദ് ദേശീയ തലത്തിൽ കൂടുതൽ ചർച്ചയാകുമ്പോൾ വിവാദ പരാമർശവുമായി ഇ.ശ്രീധരൻ

സ്വന്തം ലേഖകൻ പാലക്കാട്: ലൗ ജിഹാദ് ദേശീയ തലത്തിൽ കൂടുതൽ ചർച്ചയാകുമ്പോൾ തന്നെ വിവാദ പരാമർശവുമായി ഇ ശ്രീധരൻ. സംസ്ഥാനത്ത് ഹിന്ദു പെൺകുട്ടികളെ തന്ത്രത്തിൽ വീഴ്ത്തി വിവാഹം ചെയ്യുന്ന തരത്തിൽ ലൗ ജിഹാദുണ്ടെന്ന് ശ്രീധരൻ പറഞ്ഞു. ബിജെപി പ്രവേശത്തിന് മുന്നോടിയായിട്ടാണ് ഒരു ചാനലിൽ നൽകിയ അഭിമുഖത്തിൽ ശ്രീധരൻ ഇങ്ങനെയൊരു വിവാദ പരാമർശം. ‘ലൗ ജിഹാദ്, അതേ, കേരളത്തിൽ സംഭവിക്കുന്നത് ഞാൻ കാണുന്നുണ്ട്. ഹിന്ദുക്കളെ തന്ത്രത്തിൽ വീഴ്ത്തി വിവാഹം കഴിക്കുന്നത് എങ്ങനെയെന്നും അവർ അനുഭവിക്കുന്നത് എങ്ങനെയെന്നും… ഹിന്ദുക്കൾ മാത്രമല്ല, മുസ്ലിം, ക്രിസ്ത്യൻ പെൺകുട്ടികളും തന്ത്രപരമായി വിവാഹം […]

ഐശ്വര്യ കേരളയാത്രയ്ക്കും കോന്നിയിലെ കോൺഗ്രസിനെ രക്ഷിക്കാനായില്ല; മാധ്യമങ്ങൾക്ക് മുമ്പിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച അടൂർ പ്രകാശിനെതിരെ ഡിസിസി ജനറൽ സെക്രട്ടറിമാർ രംഗത്ത്

പൊളിറ്റിക്കൽ ഡെസ്‌ക് കോന്നി: ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്ര പ്രവർത്തകർക്ക് ഊർജ്ജം പകരുമെന്ന നേതാക്കളുടെ കണക്കുകൂട്ടൽ തെറ്റിച്ചുകൊണ്ട് കോന്നിയിലെ കോൺഗ്രസിനുള്ളിൽ തമ്മിലടി രൂക്ഷമായി. മാധ്യമങ്ങൾക്ക് മുമ്പിൽ തന്റെ ഇഷ്ടക്കാരനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച അടൂർ പ്രകാശിനെതിരെയാണ് ഡിസിസി ജനറൽ സെക്രട്ടറിമാരായ സാമുവൽ കിഴക്കുംപുറവും എം.എസ് പ്രകാശും രംഗത്തെത്തിയത്. എ.ഐ.സി.സി. നിയോഗിച്ച തെരഞ്ഞെടുപ്പ് സമിതി കാര്യങ്ങൾ തീരുമാനിക്കുമെന്നിരിക്കേ അടൂർ പ്രകാശ് ഇപ്പോൾ നടത്തിയിരിക്കുന്നത് അച്ചടക്ക ലംഘനമാണ്. അച്ചടക്ക ലംഘനത്തിനെതിരെ കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറിമാരായ ഐവാൻ ഡിസൂസ, താരിഖ് അൻവർ എന്നിവർക്ക് പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹത്തിനെതിരേ നടപടി […]

ഭാര്യയുമായി ബൈക്കിൽ യാത്ര ചെയ്യവേ മാസ്‌ക് ധരിച്ചില്ല ; നടൻ വിവേക് ഒബ്രോയിക്കെതിരെ പൊലീസ് കേസെടുത്തു

സ്വന്തം ലേഖകൻ ന്യൂഡൽഹി : വാലൻന്റൈൻസ് ദിനത്തിൽ ബൈക്കിൽ യാത്ര ചെയ്യവേ മാസ്‌ക് ധരിക്കാതിരുന്ന നടൻ വിവേക് ഒബ്രോയിക്കതിരെ പൊലീസ് കേസെടുത്തു. ഭാര്യ പ്രിയങ്കക്കൊപ്പം വിവേക് യാത്ര ചെയ്യുമ്പോഴായിരുന്നു സംഭവം. കോവിഡിനിടയിൽ മാസ്‌കും ഹെൽമറ്റും ധരിക്കാതെയാണ് വിവേക് ഒബ്രോയ് ബൈക്ക് ഓടിച്ചിരുന്നത്. ഭാര്യയ്‌ക്കൊപ്പമുള്ള ബൈക്ക് യാത്രയുടെ ദൃശ്യങ്ങൾ നടൻ തന്നെയാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. അത് റിട്വീറ്റ് ചെയ്ത സാമൂഹ്യ പ്രവർത്തകൻ, മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖിനെയും മുംബൈ പൊലീസിനെയും ടാഗ് ചെയ്യുകയായിരുന്നു. നടനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ട്വീറ്റ് ടാഗ് ചെയ്തത്. […]

കുളിക്കുന്നതോ ഇനി അതല്ലാത്ത സ്വകാര്യ നിമിഷങ്ങളോ വല്ല വരുൺ പ്രഭാകറും ഷൂട്ട് ചെയ്താൽ നീ കൊണ്ട് പോയി പുഴുങ്ങി തിന്ന് എന്ന് പറഞ്ഞ് ആട്ടി വിട്ടാൽ മതി ; വൈറലായി യുവതിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്

സ്വന്തം ലേഖകൻ കൊച്ചി : കഴിഞ്ഞ ര്ണ്ട് ദിവസമായി മലയാള സിനിമാ പ്രേക്ഷകർ ഒന്നടങ്കം ചർച്ച ചെയ്ത സിനിമയാണ് ദൃശ്യം 2. സിനിമയുടെ സംവിധാനത്തെയും ലാലേട്ടന്റെ അഭിനയത്തെയും പ്രശംസിച്ച് നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്. സിനിമയുമായി ബന്ധപ്പെട്ട് നിരവധി ട്രോളുകളും പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു. ഇതിൽ നിന്നെല്ലാം വ്യത്യസ്തമായ ഫെയ്‌സ്ബുക്ക് കുറിപ്പാണ് സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുന്നത്. വല്ല സ്വകാര്യ നിമിഷങ്ങളോ വല്ല വരുൺ പ്രഭാകറും വന്നു ഒളിഞ്ഞു നോക്കുകയോ മൊബൈലിൽ ഷൂട്ട് ചെയ്യുകയോ ചെയ്താൽ പോടാ നീ കൊണ്ട് പോയി പുഴുങ്ങി തിന്ന് എന്ന് പറഞ്ഞു […]

ജില്ലയിലെ പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു: കോട്ടയം നഗരസഭയിൽ രണ്ട് കണ്ടെയ്ൻമെന്റ് സോണുകൾ

തേർഡ് ഐ ബ്യൂറോ കോട്ടയം: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിൽ പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു. കോട്ടയം മുനിസിപ്പാലിറ്റി – 25, 1,4, കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് – 2,5, മുണ്ടക്കയം – 18, 20, കരൂർ – 5, 7, 9 കുറിച്ചി – 14, കല്ലറ- 1 എന്നീ തദ്ദേശഭരണ സ്ഥാപന വാർഡുകൾ മൈക്രോ കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടർ എം. അഞ്ജന ഉത്തരവായി. കോട്ടയം മുനിസിപ്പാലിറ്റി – 10, മാടപ്പള്ളി – 12, 14, മണർകാട് – […]

സംസ്ഥാന സർക്കാരിന് ഒരു ചെലവുമില്ല, പെട്രോളടിക്കാ കാശുവാങ്ങാ, ഡീസലടിക്കാ കാശു വാങ്ങാ.. ; മനസാക്ഷിയുണ്ടെങ്കിൽ പിണറായി വിജയൻ പെട്രോളിന് പത്തുരൂപയെങ്കിലും കുറയ്ക്കണം : സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്തി കെ.സുരേന്ദ്രൻ

സ്വന്തം ലേഖകൻ കാസർക്കോട്: അടിക്കടിയുള്ള പെട്രോൾ-ഡീസൽ വർധനവിൽ സംസ്ഥാന സർക്കാറിനെ കുറ്റപ്പെടുത്തി കെ സുരേന്ദ്രൻ രംഗത്ത്. പെട്രോൾ നികുതിയുടെ 42 ശതമാനവും സംസ്ഥാന സർക്കാറുകൾക്ക് തിരിച്ചു കൊടുക്കുന്നുണ്ടെന്നും അതിൽ കുറച്ചു വേണ്ടെന്ന് വച്ച് പെട്രോൾ വില കുറക്കാൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്റ്റേറ്റിന് ഒരു ചെലവുമില്ല, പെട്രോളടിക്കാ, കാശുവാങ്ങാ, ഡീസലടിക്കാ, കാശുവാങ്ങാ അങ്ങനെ കാശുവാങ്ങി നാട്ടിൽ അഴിമതി. അത് മുഴുവൻ കൊള്ളയടിക്കുകയാണ്. പത്ത് രൂപയെങ്കിലും കുറയ്ക്കണം. എത്രയോ ബി.ജെ.പി സംസ്ഥാനങ്ങൾ വില കുറച്ചിട്ടുണ്ടെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. ജിഎസ്ടിയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം ശക്തമായി ഉയർന്നുവരികയാണ്. […]

വാഹനങ്ങൾ തടഞ്ഞിട്ട് ദുൽഖർ സൽമാന്റെ ചിത്രത്തിന്റെ ചിത്രീകരണം ; പ്രതിഷേധിച്ചവരെ കറുത്ത ടീ ഷർട്ടിട്ട സംഘം കൈയ്യേറ്റം ചെയ്തത് പൊലീസിന്റെ മുന്നിൽ വച്ച് : കൺമുന്നിൽ അതിക്രമം അരങ്ങേറിയിട്ടും നടപടിയെടുക്കാതെ പൊലീസ്

സ്വന്തം ലേഖകൻ തിരുവന്തപുരം : ദുൽഖർ സൽമാന്റെ സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ട് മണിക്കൂറുകളോളം വാഹനം തടഞ്ഞത് വിവാദത്തിലേക്ക്. തിരക്കേറിയ മാനവീയം വീഥിയിലാണ് സിനിമാ ചിത്രീകരണത്തിനായി സംഘത്തിന് അനുമതി ലഭിച്ചത്. എന്നാൽ ചിത്രീകരണത്തിന് അനുമതി ല്ഭിച്ചതിന് പിന്നാലെ സ്വകാര്യ ഏജൻസിയിലെ ജീവനക്കാരെ ഉപയോഗിച്ച് വെള്ളയമ്പലം മുതൽ റോഡ് ബ്‌ളോക്ക് ചെയ്യുകയായിരുന്നു. രാത്രിയോടെ ഗതാഗതക്കുരുക്ക് രൂക്ഷമായതിന് പിന്നാലെ പ്രതിഷേധവുമായി നിരവധി യാത്രക്കാർ രംഗത്തെത്തി എത്തുകയായിരുന്നു. എന്നാൽ പ്രതിഷേധിച്ചവരെ പൊലീസിന്റെ മുൻപിൽ വച്ച് കറുത്ത ടിഷർട്ടിട്ട ഒരു സംഘം കായികമായി കൈയ്യേറ്റം ചെയ്യുകയും അസഭ്യം പറയുകയും ചെയ്തു. സ്വകാര്യ […]

ദൃശ്യത്തിന്റെ മൂന്നാം ഭാഗത്തിൽ മെട്രോ മാമൻ ശ്രീധരൻ മുഖ്യമന്ത്രി, കെ.സുരേന്ദ്രൻ ആഭ്യന്തര മന്ത്രി ; ജോർജുകുട്ടി പശുവിനെ കൊന്ന കേസ് കുത്തിപ്പൊക്കുന്നു : അറസ്റ്റ് ചെയ്യാൻ നേരം മോഹൻലാൽ ബി.ജെ.പിയിൽ ചേരും കേസിൽ മാപ്പുസാക്ഷിയാകും : സമൂഹമാധ്യമങ്ങളിൽ സജീവ ചർച്ചയായി ദൃശ്യം 3

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഒ.ടി.ടി ഫ്‌ളാറ്റ്‌ഫോമിൽ റിലീസ് ചെയ്ത് മണിക്കൂറുകൾക്കകം സിനിമാ പ്രേക്ഷകർ ഏറ്റെടുത്ത ചിത്രമാണ് ദൃശ്യം 2. ദൃശ്യത്തിലെ രാഷ്ട്രീയ ചർച്ചകൾ. എങ്ങനെയാകും മൂന്നാം ഭാഗമെന്ന് വിശദീകരിച്ച് ബിജെപിയെ പ്രതിക്കൂട്ടിലാക്കുന്ന സൈബർ സഖാക്കൾ. എല്ലാം ആഭ്യന്തര വകുപ്പിന്റെ വീഴ്ചയെന്ന് പറയുന്ന മറുവിഭാഗം,ജോർജ്ജുകുട്ടിയുടെ തെളിവ് നശിപ്പിക്കൽ തുടങ്ങി എല്ലാ സീനുകളും സോഷ്യൽ മീഡിയയിൽ ട ട്രോളുകളായി എത്തുന്നുണ്ട്. ദൃശ്യം സിനിമയ്ക്ക് മൂന്നാം ഭാഗമുണ്ടാകുമെന്ന് വ്യക്തമാക്കി നിർമ്മാതാവ് ആന്റണി പെരുമ്ബാവൂർ രംഗത്തു വന്നിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ദൃശ്യം മൂന്നാം ഭാഗത്തിന്റെ കഥ സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ചായായി […]