വാഹനങ്ങൾ തടഞ്ഞിട്ട് ദുൽഖർ സൽമാന്റെ ചിത്രത്തിന്റെ ചിത്രീകരണം ; പ്രതിഷേധിച്ചവരെ കറുത്ത ടീ ഷർട്ടിട്ട സംഘം കൈയ്യേറ്റം ചെയ്തത് പൊലീസിന്റെ മുന്നിൽ വച്ച് : കൺമുന്നിൽ അതിക്രമം അരങ്ങേറിയിട്ടും നടപടിയെടുക്കാതെ പൊലീസ്

സ്വന്തം ലേഖകൻ

തിരുവന്തപുരം : ദുൽഖർ സൽമാന്റെ സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ട് മണിക്കൂറുകളോളം വാഹനം തടഞ്ഞത് വിവാദത്തിലേക്ക്. തിരക്കേറിയ മാനവീയം വീഥിയിലാണ് സിനിമാ ചിത്രീകരണത്തിനായി സംഘത്തിന് അനുമതി ലഭിച്ചത്.

എന്നാൽ ചിത്രീകരണത്തിന് അനുമതി ല്ഭിച്ചതിന് പിന്നാലെ സ്വകാര്യ ഏജൻസിയിലെ ജീവനക്കാരെ ഉപയോഗിച്ച് വെള്ളയമ്പലം മുതൽ റോഡ് ബ്‌ളോക്ക് ചെയ്യുകയായിരുന്നു. രാത്രിയോടെ ഗതാഗതക്കുരുക്ക് രൂക്ഷമായതിന് പിന്നാലെ പ്രതിഷേധവുമായി നിരവധി യാത്രക്കാർ രംഗത്തെത്തി എത്തുകയായിരുന്നു.

എന്നാൽ പ്രതിഷേധിച്ചവരെ പൊലീസിന്റെ മുൻപിൽ വച്ച് കറുത്ത ടിഷർട്ടിട്ട ഒരു സംഘം കായികമായി കൈയ്യേറ്റം ചെയ്യുകയും അസഭ്യം പറയുകയും ചെയ്തു. സ്വകാര്യ ഏജൻസിയുടെ അതിക്രമം മൊബൈലിൽ ചിത്രീകരിച്ച യുവാവിനെ പത്തോളം പേർ കൈയ്യേറ്റം ചെയ്യുകയും ചെയ്തിരുന്നു. ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റോഡരുകിലേക്ക് മാറാൻ കൂടിനിന്നവരോട് ആവശ്യപ്പെടുന്നതും വീഡിയോയിലുണ്ട്.തലസ്ഥാനത്തെ ക്യാമ്പിൽ നിന്നും ഗതാഗത നിയന്ത്രണത്തിന് കൊണ്ടുവന്ന പൊലീസുകാരാണ് സ്വകാര്യ ജീവനക്കാർ റോഡിൽ നിയമം കൈയ്യിലെടുത്തപ്പോൾ കാഴ്ചക്കാരായി മാറി നോക്കി നിന്നത്.

ഗതാഗതം നിയന്ത്രിക്കേണ്ട ചുമതല പൊലീസിനായിരിക്കേ ഇവർ ജനത്തെ കൈയ്യേറ്റം ചെയ്യുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തുകയായിരുന്നു