ദൃശ്യത്തിന്റെ മൂന്നാം ഭാഗത്തിൽ മെട്രോ മാമൻ ശ്രീധരൻ മുഖ്യമന്ത്രി, കെ.സുരേന്ദ്രൻ ആഭ്യന്തര മന്ത്രി ; ജോർജുകുട്ടി പശുവിനെ കൊന്ന കേസ് കുത്തിപ്പൊക്കുന്നു : അറസ്റ്റ് ചെയ്യാൻ നേരം മോഹൻലാൽ ബി.ജെ.പിയിൽ ചേരും കേസിൽ മാപ്പുസാക്ഷിയാകും : സമൂഹമാധ്യമങ്ങളിൽ സജീവ ചർച്ചയായി ദൃശ്യം 3
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഒ.ടി.ടി ഫ്‌ളാറ്റ്‌ഫോമിൽ റിലീസ് ചെയ്ത് മണിക്കൂറുകൾക്കകം സിനിമാ പ്രേക്ഷകർ ഏറ്റെടുത്ത ചിത്രമാണ് ദൃശ്യം 2. ദൃശ്യത്തിലെ രാഷ്ട്രീയ ചർച്ചകൾ. എങ്ങനെയാകും മൂന്നാം ഭാഗമെന്ന് വിശദീകരിച്ച് ബിജെപിയെ പ്രതിക്കൂട്ടിലാക്കുന്ന സൈബർ സഖാക്കൾ. എല്ലാം ആഭ്യന്തര വകുപ്പിന്റെ വീഴ്ചയെന്ന് പറയുന്ന മറുവിഭാഗം,ജോർജ്ജുകുട്ടിയുടെ തെളിവ് നശിപ്പിക്കൽ തുടങ്ങി എല്ലാ സീനുകളും സോഷ്യൽ മീഡിയയിൽ ട
ട്രോളുകളായി എത്തുന്നുണ്ട്.
ദൃശ്യം സിനിമയ്ക്ക് മൂന്നാം ഭാഗമുണ്ടാകുമെന്ന് വ്യക്തമാക്കി നിർമ്മാതാവ് ആന്റണി പെരുമ്ബാവൂർ രംഗത്തു വന്നിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ദൃശ്യം മൂന്നാം ഭാഗത്തിന്റെ കഥ സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ചായായി മാറിയത്. ഇ ശ്രീധരന്റെ ബിജെപി പ്രവേശനവുമായി ബന്ധപ്പെടുത്തിയാണ് സൈബർ സഖാക്കളുടെ കഥ പറച്ചിൽ.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മൂന്നാം ഭാഗത്തിൽ: കേരളം ബിജെപി അധികാരത്തിൽ വരുന്നു മെട്രോമാമൻ ഇ.ശ്രീധരൻ മുഖ്യമന്ത്രിയാകുന്നു ആഭ്യന്തര മന്ത്രി ആയി ഗ സുരേന്ദ്രൻ ജോർജുട്ടിയുടെ പഴയ പശുവിനെ കൊന്ന് കുഴിച്ചിട്ട കേസ് കുത്തിപ്പൊക്കുന്നു അതിൽ ജോർജ്കുട്ടിയെ CBI,NIA തുടങ്ങിയ കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്യുന്നു…. ഒടുവിൽ അറസ്റ്റ് ചെയ്യാൻ നേരം ജോർജ് കുട്ടി ബിജെപി യിൽ ചേരുന്നു
എല്ലാ കേസുകളിലും മാപ്പ് സാക്ഷിയാകുന്നു ??????????ഇതാണ് സൈബർ സഖാക്കളുടെ ഭാഗത്ത് നിന്ന് വരുന്ന ഉഗ്രൻ കഥാതന്തു. ജോർജ് കുട്ടിയെ പൂട്ടാൻ ഇനി ഇന്ത്യൻ കുറ്റാന്വേഷണ സിനിമയിലെ രാജാവ് തന്നെ ഇറങ്ങേണ്ടി വരും???? സോതുരാമൻ സി.ബി.ഐ ഇതാണ് മറ്റൊരു ചിന്ത.
മോഹൻലാലിന്റെ പുതിയ ചിത്രമായ ദൃശ്യം 2വിലെ രംഗം പിണറായി വിജയൻ സർക്കാരിന്റെ പ്രചരണത്തിന് ഉപയോഗിച്ച് ഒറ്റപ്പാലം എംഎൽഎ പി ഉണ്ണിയും രാഷ്ട്രീയ ചർച്ചയ്ക്ക് പുതിയ തലം നൽകി. ഫേസ്ബുക്കിലൂടെയാണ് പ്രചരണം. ചിത്രത്തിലെ രംഗത്തിലെ ഡയലോഗ് ഉപയോഗിച്ചാണ് എംഎൽഎയുടെ ഫേസ്ബുക്ക് പോസ്റ്റ്.
‘മോഹൻ ലാലിന്റെ പുതിയ സിനിമയായ #Dhrishyam2 ലെ ഒരു രംഗം.
ആ റോഡ് എങ്ങോട്ട് പോവുന്നതാ ?
അത് ജോർജൂട്ടിയുടെ കേബിൾ ടിവി ഓഫീസിരിക്കുന്ന ജംഗ്ഷനിലേക്കുള്ള ഷോർട്കട്ടാ സർ,
ആ റോഡ് താർ ചെയ്യ്തിട്ട് മൂന്ന് വർഷമേ ആയിട്ടുള്ളൂ.
പണ്ട് ആ സമയത്ത് ( 6 വർഷം മുന്നേ ദൃശ്യം 1ൽ ) ആ റോഡ് വളരെ മോശമായിരുന്നു’, നവകേരളം എന്നാണ് എംഎൽഎയുടെ ഫേസ്ബുക്ക് പോസ്റ്റ്.
എംഎൽഎയുടെ പോസ്റ്റിന് കീഴെ വന്ന കമന്റും ശ്രദ്ധേയമായി. ഐപിഎസ് ഉദ്യോഗസ്ഥയുടെ മകനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കഴിഞ്ഞ അഞ്ചുവർഷക്കാലവും പിടികൂടാനാവാത്ത, കുറ്റം തെളിയിക്കാനാകാത്ത ആഭ്യന്തരവകുപ്പ് വൻപരാജയമാണ് എന്നായിരുന്നു കമന്റ്. വിഷ്ണുരാജ് തുവായൂർ എന്ന വ്യക്തിയുടേതാണ് ഈ കമന്റ്.