സംസ്ഥാന സർക്കാരിന് ഒരു ചെലവുമില്ല, പെട്രോളടിക്കാ കാശുവാങ്ങാ, ഡീസലടിക്കാ കാശു വാങ്ങാ.. ; മനസാക്ഷിയുണ്ടെങ്കിൽ പിണറായി വിജയൻ പെട്രോളിന് പത്തുരൂപയെങ്കിലും കുറയ്ക്കണം : സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്തി കെ.സുരേന്ദ്രൻ

സംസ്ഥാന സർക്കാരിന് ഒരു ചെലവുമില്ല, പെട്രോളടിക്കാ കാശുവാങ്ങാ, ഡീസലടിക്കാ കാശു വാങ്ങാ.. ; മനസാക്ഷിയുണ്ടെങ്കിൽ പിണറായി വിജയൻ പെട്രോളിന് പത്തുരൂപയെങ്കിലും കുറയ്ക്കണം : സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്തി കെ.സുരേന്ദ്രൻ

Spread the love

സ്വന്തം ലേഖകൻ

കാസർക്കോട്: അടിക്കടിയുള്ള പെട്രോൾ-ഡീസൽ വർധനവിൽ സംസ്ഥാന സർക്കാറിനെ കുറ്റപ്പെടുത്തി കെ സുരേന്ദ്രൻ രംഗത്ത്. പെട്രോൾ നികുതിയുടെ 42 ശതമാനവും സംസ്ഥാന സർക്കാറുകൾക്ക് തിരിച്ചു കൊടുക്കുന്നുണ്ടെന്നും അതിൽ കുറച്ചു വേണ്ടെന്ന് വച്ച് പെട്രോൾ വില കുറക്കാൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സ്റ്റേറ്റിന് ഒരു ചെലവുമില്ല, പെട്രോളടിക്കാ, കാശുവാങ്ങാ, ഡീസലടിക്കാ, കാശുവാങ്ങാ അങ്ങനെ കാശുവാങ്ങി നാട്ടിൽ അഴിമതി. അത് മുഴുവൻ കൊള്ളയടിക്കുകയാണ്. പത്ത് രൂപയെങ്കിലും കുറയ്ക്കണം. എത്രയോ ബി.ജെ.പി സംസ്ഥാനങ്ങൾ വില കുറച്ചിട്ടുണ്ടെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജിഎസ്ടിയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം ശക്തമായി ഉയർന്നുവരികയാണ്. എന്താ കേരളം മിണ്ടാത്തത്. ഡോക്ടറോട് ചോദിക്ക്. സാമ്പത്തിക വിദഗ്ധനോട്. 17 രൂപയാണ് ഒരു ലിറ്റർ പെട്രോളിന്റെ കേന്ദ്രനികുതി. അതിൽ 42 ശതമാനം സംസ്ഥാനങ്ങൾക്ക് തിരിച്ചു കൊടുക്കുന്നു.

14ഉം 15ഉം ധനകാര്യ കമ്മിഷൻ സംസ്ഥാനങ്ങളുടെ സംസ്ഥാനങ്ങളുടെ നികുതി ഓഹരി വർധിപ്പിച്ചിരിക്കുന്നു. കേന്ദ്രത്തിന് എത്രയാണ് കിട്ടുന്നത് എന്ന് നിങ്ങൾ കൂട്ടിനോക്ക്. മനസ്സാക്ഷിയുണ്ട് എങ്കിൽ പിണറായി വിജയൻ പത്തു രൂപ നികുതി കുറയ്ക്കണം അദ്ദേഹം ആവശ്യപ്പെട്ടു.

സബ്‌സിഡി പാചകവാതകത്തിന്റെ നികുതി വർധിപ്പിച്ചിട്ടില്ലെന്നും സുരേന്ദ്രൻ അവകാശപ്പെട്ടു. വാണിജ്യാവശ്യങ്ങൾക്കുള്ള സിലിണ്ടറുകളിലാണ് വർധനയുണ്ടായിട്ടുള്ളത്. അതിലെല്ലാം സംസ്ഥാനങ്ങൾക്ക് നികുതി ഓഹരി കൊടുക്കുന്നുണ്ടെന്നും സുരേന്ദ്രൻ ചൂണ്ടിക്കാണിച്ചു.