കേരളത്തിൽ ലൗ ജിഹാദ് ഉണ്ട്, ഹിന്ദുക്കളെ തന്ത്രത്തിൽ വീഴ്ത്തി വിവാഹം കഴിക്കുന്നത് എങ്ങനെയെന്നും അവർ അനുഭവിക്കുന്നത് എന്താണെന്നും ഞാൻ കാണുന്നുണ്ട് : അത്തരം കാര്യങ്ങൾ തീർച്ചയായും എതിർക്കുകയും ചെയ്യും : ലൗ ജിഹാദ് ദേശീയ തലത്തിൽ കൂടുതൽ ചർച്ചയാകുമ്പോൾ വിവാദ പരാമർശവുമായി ഇ.ശ്രീധരൻ

കേരളത്തിൽ ലൗ ജിഹാദ് ഉണ്ട്, ഹിന്ദുക്കളെ തന്ത്രത്തിൽ വീഴ്ത്തി വിവാഹം കഴിക്കുന്നത് എങ്ങനെയെന്നും അവർ അനുഭവിക്കുന്നത് എന്താണെന്നും ഞാൻ കാണുന്നുണ്ട് : അത്തരം കാര്യങ്ങൾ തീർച്ചയായും എതിർക്കുകയും ചെയ്യും : ലൗ ജിഹാദ് ദേശീയ തലത്തിൽ കൂടുതൽ ചർച്ചയാകുമ്പോൾ വിവാദ പരാമർശവുമായി ഇ.ശ്രീധരൻ

Spread the love

സ്വന്തം ലേഖകൻ

പാലക്കാട്: ലൗ ജിഹാദ് ദേശീയ തലത്തിൽ കൂടുതൽ ചർച്ചയാകുമ്പോൾ തന്നെ വിവാദ പരാമർശവുമായി ഇ ശ്രീധരൻ. സംസ്ഥാനത്ത് ഹിന്ദു പെൺകുട്ടികളെ തന്ത്രത്തിൽ വീഴ്ത്തി വിവാഹം ചെയ്യുന്ന തരത്തിൽ ലൗ ജിഹാദുണ്ടെന്ന് ശ്രീധരൻ പറഞ്ഞു. ബിജെപി പ്രവേശത്തിന് മുന്നോടിയായിട്ടാണ് ഒരു ചാനലിൽ നൽകിയ അഭിമുഖത്തിൽ ശ്രീധരൻ ഇങ്ങനെയൊരു വിവാദ പരാമർശം.

‘ലൗ ജിഹാദ്, അതേ, കേരളത്തിൽ സംഭവിക്കുന്നത് ഞാൻ കാണുന്നുണ്ട്. ഹിന്ദുക്കളെ തന്ത്രത്തിൽ വീഴ്ത്തി വിവാഹം കഴിക്കുന്നത് എങ്ങനെയെന്നും അവർ അനുഭവിക്കുന്നത് എങ്ങനെയെന്നും… ഹിന്ദുക്കൾ മാത്രമല്ല, മുസ്ലിം, ക്രിസ്ത്യൻ പെൺകുട്ടികളും തന്ത്രപരമായി വിവാഹം ചെയ്യപ്പെടുന്നുണ്ട്. അത്തരം കാര്യങ്ങൾ തീർച്ചയായും എതിർക്കുക തന്നെ ചെയ്യുമെന്നും ശ്രീധരൻ വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വ്യക്തിപരമായി ഞാൻ കടുത്ത സസ്യാഹാരിയാണെന്നും മുട്ട പോലും കഴിക്കാറില്ല. ഇറച്ചി കഴിക്കുന്നവരെ ഇഷ്ടവുമല്ലെന്നും അദ്ദേഹം പറഞ്ഞു. ഗവർണറാവാനല്ല, നാടിനു വേണ്ടി നല്ല കാര്യങ്ങൾ ചെയ്യാൻ വേണ്ടിയാണ് ബിജെപിയിൽ ചേരുന്നത് എന്ന് ശ്രീധരൻ നേരത്തെ പറഞ്ഞിരുന്നു.

സത്യസന്ധതയും കാര്യപ്രാപ്തിയുമുള്ളയാൾ എന്ന പ്രതിച്ഛായ തനിക്കുണ്ടെന്നും, താൻ ബിജെപിയിൽ ചേർന്നാൽ ജനങ്ങളുടെ കുത്തൊഴുക്കു തന്നെ പാർട്ടിയിലേക്കുണ്ടാകുമെന്നും ശ്രീധരൻ അവകാശപ്പെട്ടിരുന്നു.

അടിസ്ഥാന സൗകര്യ വികസനത്തിൽ രാഷ്ട്രീയ പാർട്ടികൾക്ക് താല്പര്യമുള്ളത് മാത്രമാണ് ഇപ്പോൾ സംസ്ഥാനത്ത് നടക്കുന്നത്. രാജ്യത്തിന് ഗുണം നോക്കി ചെയ്യുന്നില്ല. ഉദാഹരണത്തിന് സിൽവർ ലൈൻ. അതുകൊണ്ട് ഒരു ഗുണവും കേരളത്തിന് ഉണ്ടാകാൻ പോകുന്നില്ല. അവർക്ക് രാഷ്ട്രീയ സൗകര്യം കിട്ടുന്നത് ചെയ്തിട്ട് കാര്യമില്ല. രാജ്യത്തിന് എന്താണ് വേണ്ടത് അതാണ് ചെയ്യേണ്ടതെന്നും ശ്രീധരൻ പറഞ്ഞു. കെ സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്രയ്ക്കിടെ ഞായാറാഴ്ച ശ്രീധരൻ ഔദ്യോഗികമായി ബിജെപിയിൽ ചേരുമെന്നാണ് റിപ്പോർട്ടുകൾ.