play-sharp-fill

കുടിവെള്ളം ഇല്ലാതെ നട്ടം തിരിയുന്ന കോട്ടയത്ത് റോഡുപണിക്കായി ജെ.സി.ബി കൊണ്ട് മാന്തിയപ്പോള്‍ പൈപ്പ് പൊട്ടി വെള്ളമൊഴുകാൻ തുടങ്ങിയിട്ട് അഞ്ച് ദിവസം ; വെള്ളം പാഴാകുന്ന വിവരം വാട്ടര്‍ അതോറിട്ടിയെ അറിയിക്കാതെ കോണ്‍ട്രാക്ടറും പി.ഡ്ബ്ല്യൂ.ഡിയും ; വെള്ളമൊഴുകുന്ന ചിത്രം സഹിതം തേര്‍ഡ് ഐ ന്യൂസ് വാര്‍ത്ത പുറത്ത് വിട്ട് ഒറ്റ മണിക്കൂറിനകം ശാസ്ത്രി റോഡിലെ പൈപ്പ് പൊട്ടല്‍ പരിഹരിച്ച് വാട്ടര്‍ അതോറിട്ടി : തേര്‍ഡ് ഐ ബിഗ് ഇംപാക്ട്

തേര്‍ഡ് ഐ ബ്യൂറോ കോട്ടയം : ശാസ്ത്രി റോഡില്‍ പെപ്പ് പൊട്ടി വെള്ളം പാഴാകുന്ന വിവരം തേര്‍ഡ് ഐ ന്യൂസ് ച വാര്‍ത്ത നല്‍കി ഒരു മണിക്കൂറിനകം  പരിഹരിച്ച് വാട്ടര്‍ അതോറിട്ടി അധികൃതര്‍. ശാസ്ത്രീ റോഡ് നവീകരണത്തിന്റെ ഭാഗമായുള്ള നിര്‍മ്മാണങ്ങൾക്കിടയിൽ   പൈപ്പ് പൊട്ടി വെള്ളം പാഴാകാന്‍ തുടങ്ങിയിട്ട് അഞ്ച് ദിവസമായിരുന്നു. നഗരസഭ അധികൃതരുടെ കണ്‍മുന്നില്‍ ദിവസങ്ങളായി വെള്ളം പാഴായിട്ടും അധികൃതരുടെ ഭാഗത്ത് നിന്നും യാതൊരു നടപടിയും ഉണ്ടായിട്ടില്ലായിരുന്നു. ഇതേ തുടര്‍ന്നാണ് തേര്‍ഡ് ഐ വാര്‍ത്ത നല്‍കിയത്. വെള്ളം പാഴാകുന്ന വിവരം ദിവസങ്ങള്‍ പിന്നിട്ടിട്ടും പൈപ്പ് […]

ഇന്ദ്രജ് ദേവാണ് താരം ….! മണ്ണപ്പം ചുട്ടുകളിക്കേണ്ട പ്രായത്തില്‍ മണ്ണില്‍ പൊന്നുവിളയിച്ച് ഏഴ് വയസുകാരനായ കുട്ടികര്‍ഷകന്‍

സ്വന്തം ലേഖകന്‍ കൊല്ലം: തന്റെ സമപ്രായക്കാരായവര്‍ മണ്ണപ്പം ചുട്ടുകളിക്കുമ്പോഴാണ് ഏഴുവയസുകാരനായ ഇന്ദ്രജ് ദേവ് മണ്ണില്‍ പൊന്ന് വിളയിച്ചത്. പാരിപ്പള്ളിയിലെ ഇന്ദ്രജിന്റെ വീട്ടിലെത്തിയാല്‍ മനസിലാകും ഇന്ദ്രജ് കുട്ടികര്‍ഷനല്ല മറിച്ച് മികച്ച ഒരു കര്‍ഷകന്‍ ആണെന്ന്. കൊല്ലം ജില്ലയിലെ പാരിപ്പള്ളി കരിമ്പാലൂര്‍ റാണി ഭവനില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായ വിനോദ് ബാബുവിന്റെയും റാണിയുടെയും മകനാണ് പാരിപ്പള്ളി ഗവ. എല്‍.പി.എസിലെ വിദ്യാര്‍ത്ഥിയായ കുട്ടിക്കര്‍ഷകന്‍ ഇന്ദ്രജ് ദേവ് (7) ആണ് തന്റെ കൃഷിയിടത്തില്‍ പൊന്നുവിളയിച്ചത്. പാരമ്പര്യമായി കൃഷിക്കാരാണ് ഇന്ദ്രജിന്റെ കുടുംബം. ആ പാരമ്പര്യത്തില്‍ നിന്നാണ് ഇന്ദ്രജിന്റെയും തുടക്കം. പൊള്ളുന്ന വെയിലൊന്നും ആ […]

പാലായില്‍ ഇനി ഇനി കാപ്പന്‍ മാജിക്….! പുതിയ പാര്‍ട്ടിയുമായി മാണി സി.കാപ്പന്‍ ; പ്രഖ്യാപനം രണ്ട് ദിവസത്തിനകം

സ്വന്തം ലേഖകന്‍ കോട്ടയം : ചെറിയൊരു ഇടവേളയ്ക്ക് ശേഷം പാലാ വീണ്ടും രാഷ്ട്രീയ ചര്‍ച്ചകളുടെ ഇടമാവുകയാണ്. മാണി സി. കാപ്പന്‍ എംഎല്‍എയുടെ നേതൃത്വത്തിലുള്ള പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപനം ഉടന്‍. രണ്ട് ദിവസത്തിനകം രണ്ട് ദിവസത്തിനകം ഉണ്ടാകുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഇതിന്റെ ഭാഗമായി കേരള എന്‍സിപി എന്ന പേരിലുള്ള പാര്‍ട്ടിയുടെ നയരൂപീകരണത്തിനായി കാപ്പന്‍ വിഭാഗം ഇന്ന് തിരുവനന്തപുരത്ത് യോഗം ചേരും. മൂന്ന് സീറ്റുകള്‍ ഉറപ്പാക്കി യുഡിഎഫ് പ്രവേശനം സാധ്യമാക്കാനാണ് പദ്ധതി. പാലാ സീറ്റ് ഉറപ്പായെങ്കിലും മറ്റ് രണ്ട് സീറ്റുകളില്‍ കൂടി ധാരണയുണ്ടാക്കി യുഡിഎഫ് ഘടകകക്ഷി […]

ഐ.സി.യുവില്‍ അത്യാസന്നനിലയില്‍ കിടന്നുകൊണ്ട് പ്രേക്ഷകര്‍ക്ക് വേണ്ടി വീഡിയോ എഡിറ്റ് ചെയ്യുന്ന സന്തോഷ് ജോര്‍ജ് കുളങ്ങര : സമൂഹമാധ്യമങ്ങളില്‍ വൈറലായി ദൃശ്യങ്ങള്‍

സ്വന്തം ലേഖകന്‍ കോട്ടയം :മലയാളികള്‍ക്ക് ലോകം കാണിച്ച് തന്ന വ്യക്തിയാണ് സന്തോഷ് ജോര്‍ജ് കുളങ്ങര. തന്റെ സഞ്ചാരം പരിപാടി എത്ര തിരക്കായാലും പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിക്കുന്നതിന് സന്തോഷ് ജോര്‍ജ് കുളങ്ങര മുടക്കം വരുത്തിയിരുന്നില്ല. കഴിഞ്ഞ ദിവസം സന്തോഷ് കുളങ്ങര അസുഖ ബാധിതനായി ആശുപത്രി കിടക്കയില്‍ കിടക്കുമ്പോഴും തന്റെ പരിപാടി എഡിറ്റ് ചെയ്യുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം സഫാരി ചാനല്‍ പുറത്തുവിട്ടിരുന്നു. സഞ്ചാരത്തിന്റെ യാത്രാനുഭവങ്ങള്‍ പങ്കുവെക്കുന്ന ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പുകള്‍ എന്ന പരിപാടിയിലായിരുന്നു അത്. വാര്‍ത്തയും ചിത്രങ്ങളും പിന്നീട് സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു. ഏതാനും മാസങ്ങള്‍ക്ക് […]

ഫുട്പാത്തിലെ കുഴി കെണിയായി: ബേക്കർ ജംഗ്ഷനിലെ നടപ്പാതയിലെ കെണിയിൽ തട്ടിവീണ് ജില്ലാ പഞ്ചായത്ത് ജീവനക്കാരിയ്ക്ക് പരിക്ക്; പരിക്കേറ്റത് വൈക്കം സ്വദേശിയായ ജീവനക്കാരിയ്ക്ക്

തേർഡ് ഐ ബ്യൂറോ കോട്ടയം: ബേക്കർ ജംഗ്ഷനിലുള്ള ഫുട്പാത്തിലെ കുഴിയിൽ തട്ടി വീണ് ജില്ലാ പഞ്ചായത്ത് ജീവനക്കാരിയ്ക്ക് പരിക്കേറ്റു. ബേക്കർ ജംഗ്ഷനിൽ ബസ് സ്റ്റോപ്പിനു സമീപത്തായാണ് ഫുട്പാത്തിൽ കുഴി രൂപപ്പെട്ടിരിക്കുന്നത്. ഇവിടെ സ്ഥാപിച്ചിരുന്ന ടൈലുകൾ ഇളകിയാണ് കുഴിയുണ്ടായത്. ഈ കുഴിയിൽ വീണാണ് ജില്ലാ പഞ്ചായത്തിലെ ടൈപ്പിസ്റ്റ് വൈക്കം സ്വദേശിയായ അജിതമ്മയ്ക്ക് പരിക്കേറ്റത്. തിങ്കളാഴ്ച രാവിലെ പത്തുമണിയോടെയായിരുന്നു സംഭവം. വൈക്കത്തു നിന്നും ബസിൽ വന്ന് സ്‌റ്റോപ്പിൽ ഇറങ്ങിയ അജിതമ്മ, കളക്ടറേറ്റ് ഭാഗത്തേയ്ക്കു പോകുന്നതിനായി നടക്കുകയായിരുന്നു. ഇതിനിടെ ഫുട്പാത്തിലെ കുഴിയിൽ കാൽ ഉടക്കി മറിഞ്ഞു വീഴുകയായിരുന്നു. വസ്ത്രങ്ങൾ […]

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് 75കാരനായ പാസ്റ്റര്‍ പൊലീസ് പിടിയില്‍ ; പിടിയിലായത് വീടുകള്‍ കയറി മതപരമായ ചടങ്ങുകള്‍ നടത്തിയിരുന്ന വയോധികന്‍

സ്വന്തം ലേഖകന്‍ എറണാകുളം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പാസ്റ്റര്‍ പൊലീസ് പിടിയില്‍. എറണാകുളം ജില്ലയിലെ കുന്നത്തുനാടാണ് സംഭവം. പെണ്‍കുട്ടിയ പീഡിപ്പിച്ച ക്രിസ്ത്യന്‍ പാസ്റ്റര്‍ മാത്യു(75) നെയാണ് പൊലീസ് പിടികൂടിയത്. ഇടുക്കിയിലെ കൊന്നതടിക്ക് സമീപം മുക്കാടം സ്വദേശിയാണ് ഇയാള്‍. ജനുവരിയിലാണ് സംഭവം നടന്നത്. പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയിലാണ് ഇയാളെ പൊലീസ് പിടികൂടുയത്. പ്രതിയായ പാസ്റ്റര്‍ മതപരമായ ചടങ്ങുകള്‍ക്ക് വേണ്ടി വീടുകള്‍ കയറി നടന്നിരുന്ന ആളാണെന്ന് പൊലീസ് വ്യക്തമാക്കി. ശനിയാഴ്ച കൊന്നത്തടിയില്‍ നിന്നുമാണ് ഇയാളെ പിടികൂടിയത്. പാസ്റ്റര്‍ക്കെതിരെ പോക്സോ കുറ്റങ്ങള്‍ അടക്കമാണ് ചുമത്തിയിരിക്കുന്നതെന്ന് പോലീസ് വ്യക്തമാക്കി. […]

ശാസ്ത്രി റോഡില്‍ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു ; നഗരസഭാ അധികൃതരുടെ കണ്‍മുന്നില്‍ അഞ്ചു ദിവസമായി വെള്ളം പാഴായിട്ടും നടപടിയില്ല

തേര്‍ഡ് ഐ ബ്യൂറോ കോട്ടയം : ശാസ്ത്രി റോഡില്‍ പൈപ്പ് പൊട്ടി വെള്ളം പാഴായിട്ടും നടപടി സ്വീകരിക്കാതെ അധികൃതര്‍. നഗരസഭ അധികൃതരുടെ കണ്‍മുന്നില്‍ ദിവസങ്ങളായി വെള്ളം പാഴായിട്ടും അധികൃതരുടെ ഭാഗത്ത് നിന്നും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നും ആരോപണമുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ശാസ്ത്രി റോഡ് നവീകരണവുമായി ബന്ധപ്പെട്ട് നിര്‍മ്മാണ ജോലികള്‍ പുരോഗമിക്കുന്നതിനിടയിലാണ് പൈപ്പ് പൊട്ടിയത്. എന്നാല്‍ വെള്ളം പാഴായി ദിവസങ്ങള്‍ പിന്നിട്ടും നഗരസഭാ ഉദ്യോഗസ്ഥരുടെയോ വാട്ടര്‍ അതോറിട്ടി ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നോ യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ല. വേനല്‍ കടുത്ത് തുടങ്ങിയതോടെ നഗരസഭയിലെ നിരവധി കുടുംബങ്ങളാണ് ദൈനംദിന […]

രണ്ട് കിലോ കഞ്ചാവുമായി യുവാക്കള്‍ പൊലീസ് പിടിയില്‍

തേര്‍ഡ് ഐ ബ്യൂറോ പുതുശ്ശേരി : രണ്ട് കിലോഗ്രാം കഞ്ചാവുമായി രണ്ട് ഷൊര്‍ണൂര്‍ സ്വദേശികളെ ഡാന്‍സാഫ് സ്‌ക്വാഡും , കസബ പോലീസും സംയുക്തമായി നടത്തിയ പരിശോധനയില്‍ ഇന്നലെ രാത്രി പുതുശ്ശേരി , നാഷണല്‍ ഹൈവേയില്‍ ഐ.ടി.ഐയ്ക്ക് സമീപത്ത് വച്ച് പിടികൂടി. ഷൊര്‍ണൂര്‍ നെടുങ്ങോട്ടൂര്‍ സ്വദേശി ശെന്തില്‍കുമാര്‍ (21) മുണ്ടായ സ്വദേശി വിപിന്‍(21) എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത് പിടിച്ചെടുത്ത കഞ്ചാവിന് രണ്ട് ലക്ഷം രൂപ വില വരും. ഷൊര്‍ണ്ണൂര്‍ ഭാഗത്തുള്ള ചെറുകിട കച്ചവടക്കാരന് കൈമാറാന്‍ കൊണ്ടുവന്നതാണെന്ന് പ്രതികള്‍ പറഞ്ഞു. സംസ്ഥാന പോലീസ് മേധാവിയുടെ മേല്‍നോട്ടത്തില്‍ […]

കൂടത്തില്‍ കൊലപാതക പരമ്പര : ജയമാധവന്‍ നായരുടെ മരണം കൊലപാതകം ; കേസില്‍ നിര്‍ണ്ണായക തെളിവായത് രക്തക്കറ പുരണ്ട തടിക്കഷ്ണം വീടിന്റെ പരിസരത്ത് നിന്നും കിട്ടിയത് ; കഴിഞ്ഞ 25 വര്‍ഷത്തിനിടയില്‍ ഏഴുപേര്‍ മരിച്ചപ്പോള്‍ കാര്യസ്ഥന് ലഭിച്ചത് 200 കോടി ; കൂടത്തില്‍ കുടുംബത്തിലെ സത്യം പുറത്തുവരുമ്പോള്‍ ജോളിയേയും കടത്തി വെട്ടി കാലടിയിലെ രവീന്ദ്രന്‍ നായര്‍

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: കൂടത്തില്‍ കുടുംബത്തിലെ മരണങ്ങളുടെ ദുരൂഹത മാറുന്നു. ഒരു കുടുംബത്തിലെ 7 പേരാണ് കരമന കാലടി ഉമാമന്ദിരം(കൂടത്തില്‍ കുടുംബം) എന്ന വീട്ടില്‍ 25 വര്‍ഷത്തിനിടെ അസ്വാഭാവിക സാഹചര്യങ്ങളില്‍ മരിച്ചത്. ഇതില്‍ ജയമാധവന്‍ നായരുടെ മരണമായിരുന്നു ഒടുവിലത്തേത്. കൂടത്തില്‍ തറവാട്ടിലെ ഗോപിനാഥന്‍ നായര്‍, ഭാര്യ സുമുഖിയമ്മ, മക്കളായ ജയശ്രീ, ജയബാലകൃഷ്ണന്‍, ജയപ്രകാശ്, ഗോപിനാഥന്‍ നായരുടെ രണ്ടു ജ്യേഷ്ഠന്മാരുടെ മക്കളായ ഉണ്ണിക്കൃഷ്ണന്‍ നായര്‍, ജയമാധവന്‍ നായര്‍ എന്നിവരാണ് 1991-2017 കാലയളവില്‍ ദുരൂഹത സാഹചര്യത്തില്‍ മരിച്ചത്. എന്നാല്‍ ഇതിലെ ഏറ്റവും ഒടുവിലത്തേതായി സംഭവിച്ച ജയമാധവന്‍ നായരുടെ […]

സംസ്ഥാനത്ത് സ്വര്‍ണ്ണ വിലയില്‍ മാറ്റമില്ല ; കോട്ടയത്തെ സ്വര്‍ണ്ണ വില ഇങ്ങനെ

തേര്‍ഡ് ഐ ബ്യൂറോ കോട്ടയം : സംസ്ഥാനത്ത് സ്വര്‍ണ്ണവിലയി മാറ്റമില്ല. കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്ത് സ്വര്‍ണ്ണ വില കുറഞ്ഞിരുന്നു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 100 രൂപയാണ് പവന് കുറഞ്ഞത്. സംസ്ഥാനത്ത് സ്വര്‍ണ്ണം ഗ്രാമിന് 4325 രൂപയും പവന് 34,600 രൂപയുമാണ് അരുണ്‍സ് മരിയ ഗോള്‍ഡിലെ സ്വര്‍ണ്ണ വില ഇങ്ങനെ ഇന്ന് (22 /02/2021) സ്വര്‍ണ്ണ വിലയില്‍ മാറ്റമില്ല സ്വര്‍ണ്ണവില ഗ്രാമിന് :4325 പവന് :34600