രണ്ട് കിലോ കഞ്ചാവുമായി യുവാക്കള്‍ പൊലീസ് പിടിയില്‍

രണ്ട് കിലോ കഞ്ചാവുമായി യുവാക്കള്‍ പൊലീസ് പിടിയില്‍

Spread the love

തേര്‍ഡ് ഐ ബ്യൂറോ

പുതുശ്ശേരി : രണ്ട് കിലോഗ്രാം കഞ്ചാവുമായി രണ്ട് ഷൊര്‍ണൂര്‍ സ്വദേശികളെ ഡാന്‍സാഫ് സ്‌ക്വാഡും , കസബ പോലീസും സംയുക്തമായി നടത്തിയ പരിശോധനയില്‍ ഇന്നലെ രാത്രി പുതുശ്ശേരി , നാഷണല്‍ ഹൈവേയില്‍ ഐ.ടി.ഐയ്ക്ക് സമീപത്ത് വച്ച് പിടികൂടി.

ഷൊര്‍ണൂര്‍ നെടുങ്ങോട്ടൂര്‍ സ്വദേശി ശെന്തില്‍കുമാര്‍ (21) മുണ്ടായ സ്വദേശി വിപിന്‍(21) എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത് പിടിച്ചെടുത്ത കഞ്ചാവിന് രണ്ട് ലക്ഷം രൂപ വില വരും. ഷൊര്‍ണ്ണൂര്‍ ഭാഗത്തുള്ള ചെറുകിട കച്ചവടക്കാരന് കൈമാറാന്‍ കൊണ്ടുവന്നതാണെന്ന് പ്രതികള്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാന പോലീസ് മേധാവിയുടെ മേല്‍നോട്ടത്തില്‍ ജില്ലാടിസ്ഥാനത്തില്‍ രൂപീകരിച്ച ഡാന്‍സാഫ് സ്‌ക്വാഡിന്റെ നേതൃത്ത്വത്തില്‍ നടത്തിവരുന്ന പ്രത്യേക ഓപ്പറേഷന്റെ ഭാഗമായാണ് പരിശോധന നടത്തി വരുന്നത്.

പാലക്കാട് ജില്ല പോലീസ് മേധാവി ആര്‍.വിശ്വനാഥ് ഐ.പി.എസിന്റെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് നര്‍കോട്ടിക് സെല്‍ ഡി.വൈ.എസ്.പി സി.ഡി ശ്രീനിവാസന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

കസബ സബ് ഇന്‍സ്‌പെക്ടര്‍ ചിത്തരഞ്ജന്‍, ജി.ബി ശ്യാംകുമാര്‍, സി.പി.ഒമാരായ മുവാദ് , മുരുകന്‍, ഹോം ഗാര്‍ഡ് മോഹന്‍ ദാസ്, ഡാന്‍സാഫ് സ്‌ക്വാഡ് അംഗങ്ങളായ റ്റി.ആര്‍ സുനില്‍ കുമാര്‍, റഹിം മുത്തു, സൂരജ് ബാബു കെ. അഹമ്മദ് കബീര്‍, ദിലീപ്, ആര്‍. രാജീദ്, എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് പിടികൂടിയത്.