ശാസ്ത്രി റോഡില്‍ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു ; നഗരസഭാ അധികൃതരുടെ കണ്‍മുന്നില്‍ അഞ്ചു ദിവസമായി വെള്ളം പാഴായിട്ടും നടപടിയില്ല

തേര്‍ഡ് ഐ ബ്യൂറോ

കോട്ടയം : ശാസ്ത്രി റോഡില്‍ പൈപ്പ് പൊട്ടി വെള്ളം പാഴായിട്ടും നടപടി സ്വീകരിക്കാതെ അധികൃതര്‍. നഗരസഭ അധികൃതരുടെ കണ്‍മുന്നില്‍ ദിവസങ്ങളായി വെള്ളം പാഴായിട്ടും അധികൃതരുടെ ഭാഗത്ത് നിന്നും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നും ആരോപണമുണ്ട്.

കഴിഞ്ഞ ദിവസങ്ങളില്‍ ശാസ്ത്രി റോഡ് നവീകരണവുമായി ബന്ധപ്പെട്ട് നിര്‍മ്മാണ ജോലികള്‍ പുരോഗമിക്കുന്നതിനിടയിലാണ് പൈപ്പ് പൊട്ടിയത്. എന്നാല്‍ വെള്ളം പാഴായി ദിവസങ്ങള്‍ പിന്നിട്ടും നഗരസഭാ ഉദ്യോഗസ്ഥരുടെയോ വാട്ടര്‍ അതോറിട്ടി ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നോ യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ല.

വേനല്‍ കടുത്ത് തുടങ്ങിയതോടെ നഗരസഭയിലെ നിരവധി കുടുംബങ്ങളാണ് ദൈനംദിന ആവശ്യങ്ങള്‍ക്കായി വെള്ളം കിട്ടാതെ വലയുന്നത് . ഇതിനിടയിലാണ് ഉദ്യോഗസ്ഥരുടെയും അധികൃതരുടെയും കണ്‍മുന്നില്‍ വെള്ളം പാഴായിട്ടും നടപടി സ്വീകരിക്കാത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ പൈപ്പ് പൊട്ടിച്ചവര്‍ ആരും അറിയിച്ചില്ലെന്നും ഇന്ന് രാവിലെ 11 മണിക്ക് ശേഷമാണ് വിവരം ലഭിച്ചതെന്ന് വാട്ടര്‍ അതോറിട്ടി അധികൃതര്‍ തേര്‍ഡ് ഐ ന്യൂസ് ലൈവിനോട് വ്യക്തമാക്കി. അതേസമയം ഇന്ന് തന്നെ അറ്റകുറ്റപ്പണികള്‍ നടത്തുമെന്നും പറഞ്ഞു.