play-sharp-fill
ഫുട്പാത്തിലെ കുഴി കെണിയായി: ബേക്കർ ജംഗ്ഷനിലെ നടപ്പാതയിലെ കെണിയിൽ തട്ടിവീണ് ജില്ലാ പഞ്ചായത്ത് ജീവനക്കാരിയ്ക്ക് പരിക്ക്; പരിക്കേറ്റത് വൈക്കം സ്വദേശിയായ ജീവനക്കാരിയ്ക്ക്

ഫുട്പാത്തിലെ കുഴി കെണിയായി: ബേക്കർ ജംഗ്ഷനിലെ നടപ്പാതയിലെ കെണിയിൽ തട്ടിവീണ് ജില്ലാ പഞ്ചായത്ത് ജീവനക്കാരിയ്ക്ക് പരിക്ക്; പരിക്കേറ്റത് വൈക്കം സ്വദേശിയായ ജീവനക്കാരിയ്ക്ക്

തേർഡ് ഐ ബ്യൂറോ

കോട്ടയം: ബേക്കർ ജംഗ്ഷനിലുള്ള ഫുട്പാത്തിലെ കുഴിയിൽ തട്ടി വീണ് ജില്ലാ പഞ്ചായത്ത് ജീവനക്കാരിയ്ക്ക് പരിക്കേറ്റു. ബേക്കർ ജംഗ്ഷനിൽ ബസ് സ്റ്റോപ്പിനു സമീപത്തായാണ് ഫുട്പാത്തിൽ കുഴി രൂപപ്പെട്ടിരിക്കുന്നത്. ഇവിടെ സ്ഥാപിച്ചിരുന്ന ടൈലുകൾ ഇളകിയാണ് കുഴിയുണ്ടായത്. ഈ കുഴിയിൽ വീണാണ് ജില്ലാ പഞ്ചായത്തിലെ ടൈപ്പിസ്റ്റ് വൈക്കം സ്വദേശിയായ അജിതമ്മയ്ക്ക് പരിക്കേറ്റത്.

തിങ്കളാഴ്ച രാവിലെ പത്തുമണിയോടെയായിരുന്നു സംഭവം. വൈക്കത്തു നിന്നും ബസിൽ വന്ന് സ്‌റ്റോപ്പിൽ ഇറങ്ങിയ അജിതമ്മ, കളക്ടറേറ്റ് ഭാഗത്തേയ്ക്കു പോകുന്നതിനായി നടക്കുകയായിരുന്നു. ഇതിനിടെ ഫുട്പാത്തിലെ കുഴിയിൽ കാൽ ഉടക്കി മറിഞ്ഞു വീഴുകയായിരുന്നു. വസ്ത്രങ്ങൾ കീറുകയും, കാലിന്  പരിക്കേൽക്കുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന്, ഓടിക്കൂടിയ നാട്ടുകാരും പൊലീസും ചേർന്ന് ഇവരെ ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചു. പരിക്ക് സാരമുള്ളതല്ലെന്നു കണ്ടെത്തിയിട്ടുണ്ട്. അശാസ്ത്രീയ നിർമ്മാണത്തെ തുടർന്നു ഫുട്പാത്തിലെ ഫ്‌ളോർ ടൈലുകൾ കുഴിഞ്ഞു പോയതാണ് കെണി രൂപപ്പെട്ടതിനു കാരണമായത്. നിർമ്മാണത്തിലെ അശാസ്ത്രീയതയാണ് ഇതിനു കാരണമെന്നാണ് ആരോപണം ഉയരുന്നത്.

കഴിഞ്ഞ ദിവസങ്ങളിലും സമാന രീതിയിൽ ആളുകൾ ഇവിടെ കുഴിയിൽ വീണിരുന്നതായി ബേക്കർ ജംഗ്ഷനിലെ കേറ്റർ ബേക്കറി ജീവനക്കാർ കുറ്റപ്പെടുത്തുന്നു. നിരവധി ആളുകളാണ് ഇത്തരത്തിൽ ഈ കുഴിയിൽ വീണിരിക്കുന്നത്.