play-sharp-fill

ചെക്കൻ ” പുരോഗമിക്കുന്നു ….

അജയ് തുണ്ടത്തിൽ കൊച്ചി :    സാമൂഹികമായി പിന്തള്ളപ്പെട്ട സമുദായത്തിൽ നിന്നുള്ള ഒരു കലാകാരന് തന്റെ കലാജീവിതത്തിൽ നേരിടേണ്ടി വരുന്ന പ്രയാസങ്ങളും അവഗണനകളും തുടർന്ന് അതിൽ നിന്നുള്ള അവന്റെ ഉയർത്തെഴുന്നേല്പിന്റെയും കഥ പറയുന്ന ചിത്രമാണ് “ചെക്കൻ ” . വർത്തമാനകാലത്തെ പല സംഭവവികാസങ്ങളും കോർത്തിണക്കി സംഗീതത്തിന്റെ അകമ്പടിയോടെയാണ് ചിത്രം കടന്നുപോകുന്നത്. ഒട്ടേറെ ഷോർട്ട് ഫിലിം | മ്യൂസിക്കൽ ആൽബങ്ങളിലൂടെ കഴിവു തെളിയിച്ച ഷാഫി എപ്പിക്കാടാണ് കഥയും തിരക്കഥയുമൊരുക്കി ചെക്കൻ സംവിധാനം ചെയ്യുന്നത്. വൺ ടു വൺ മീഡിയയുടെ ബാനറിൽ മൻസൂർ അലിയാണ് നിർമ്മാണം . […]

കുട്ടിയ്ക്ക് മരുന്ന് നൽകാൻ വൈകി ; നേഴ്‌സിന് രോഗിയുടെ പിതാവിന്റെ ക്രൂരമർദ്ദനം ; മരുന്നിന്റെ ഡോസിനെ സംബന്ധിച്ചുണ്ടായ സംശയത്തെ തുടർന്നാണ് വൈകിയതെന്ന് നേഴ്‌സിന്റെ വിശദീകരണം

സ്വന്തം ലേഖകൻ തൃശൂർ: കുട്ടിയ്ക്ക് മരുന്നു നൽകാൻ വൈകിയെന്ന് ആരോപിച്ച് മെഡിക്കൽ കോളേജിലെ നഴ്‌സിനെ രോഗിയുടെ പിതാവ് മർദിച്ചു. തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ കുട്ടികളുടെ വാർഡിലെ സ്റ്റാഫ് നഴ്‌സിന് നേരെയാണ് കുട്ടിയുടെ കൂട്ടിരിപ്പുകാരനായ അച്ഛന്റെ അതിക്രമം ഉണ്ടായത്. രോഗിക്ക് നൽകുന്ന മരുന്നിന്റെ ഡോസിനെ സംബന്ധിച്ച് നഴ്‌സിനുണ്ടായ സംശയത്തെ തുടർന്ന് രോഗിക്ക് മരുന്നു നൽകാൻ വൈകുകയായിരുന്നു. വാർഡിൽ പരിശോധനയ്ക്കുവന്ന ജൂനിയർ ഡോക്ടർ എഴുതിയ മരുന്നിന്റെ ഡോസ് ശരിയല്ലെന്ന് ബോധ്യപ്പെട്ട നഴ്‌സ് മുതിർന്ന ഡോക്ടറെ വിളിച്ച് കാര്യം പറഞ്ഞിരുന്നു. ഇതേതുടർന്ന് മരുന്നിന്റെ അളവ് വീണ്ടും […]

ഗൾഫിൽ നിന്നും എട്ട് മാസത്തിനിടയിൽ മൂന്ന് തവണ സ്വർണ്ണം കടത്തിയിട്ടുണ്ടെന്ന് ബിന്ദു ; ഒടുവിൽ കൊണ്ടുവന്ന ഒന്നര കിലോ സ്വർണ്ണം വഴിയിൽ ഉപേക്ഷിച്ചെന്നും യുവതിയുടെ മൊഴി : മാന്നാറിൽ യുവതിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലൂടെ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

സ്വന്തം ലേഖകൻ ആലപ്പുഴ: മാന്നാറിൽ യുവതിയെ കിഡ്‌നാപ്പ് ചെയ്ത സംഭവത്തിലൂടെ പുറത്തുവരുന്നത് സ്വർണ്ണക്കത്ത് മാഫിയയെ കുറിച്ചുള്ള ഞെട്ടി്പ്പിക്കുന്ന വിവരങ്ങൾ. കാലങ്ങളായി ബിന്ദു സ്വർണ്ണക്കടത്ത് സംഘവുമായി ചേർന്നു പ്രവർത്തിക്കുകയായിരുന്നു എന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. ഗൾഫിൽ നിന്ന് താൻ നിരവധി തവണ നാട്ടിലേക്ക് സ്വർണം കടത്തിയിട്ടുണ്ടെന്ന് യുവതി പൊലീസിനോട് വ്യക്തമാക്കി. കഴിഞ്ഞ എട്ടു മാസത്തിനിടയിൽ മൂന്ന് തവണ സ്വർണം എത്തിച്ചുവെന്നാണ് യുവതി പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. ഒടുവിൽ കൊണ്ടുവന്നത് ഒന്നരക്കിലോ സ്വർണമാണ്. ഇത് വഴിയിൽ ഉപേക്ഷിച്ചെന്ന് യുവതി പൊലീസിന് മൊഴി നൽകി. ഭയം മൂലം സ്വർണം […]

പിണറായി സർക്കാരിന്റെ യുവജന വഞ്ചനക്കെതിരെ യൂത്ത് കോൺഗ്രസ്സ് അയ്മനം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടന്നു

സ്വന്തം ലേഖകൻ കോട്ടയം : പിണറായി സർക്കാരിന്റെ യുവജന വഞ്ചനക്കെതിരെ,നിരാഹാര സമരം അനുഷ്ഠിക്കുന്ന യൂത്ത് കോൺഗ്രസ്‌ നേതാക്കൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും, നീതിക്കായി പൊരുതുന്ന ഉദ്യോഗാർഥികൾക്ക് പിന്തുണ അറിയിച്ചു കൊണ്ട് യൂത്ത് കോൺഗ്രസ്സ് അയ്മനം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പരിപ്പിൽ പ്രതിഷേധ പ്രകടനം നടന്നു. പ്രതിഷേധ യോഗം യൂത്ത് കോൺഗ്രസ്‌ സംസ്‌ഥാന ജനറൽ സെക്രട്ടറി ജോബിൻ ജേക്കബ് ഉദ്ഘാടനം ചെയ്തു.പി. എസ്.സി വിഷയത്തിൽ സമരം നടത്തുന്നവരുമായി ചർച്ചക്ക് തയ്യാറല്ലെന്ന മുഖ്യമന്ത്രിയുടെ നിലപാട് കേരളത്തിലെ യുവജനളോടുള്ള വെല്ലുവിളിയാണ് അദ്ദേഹം പറഞ്ഞു.പി.എസ്.സിയെ നോക്കുകുത്തിയാക്കി പിൻവാതിൽ നിയമനം നടത്തുന്ന സർക്കാർ […]

പണിയെടുത്താല്‍ കൂലിയുമില്ല ഭക്ഷണവുമില്ല….! മൂലേടത്ത് റെയില്‍വേ ജോലിക്കാരായ ഇതര സംസ്ഥാന തൊഴിലാളികള്‍ ആശ്രയം തേടി കൗണ്‍സിലറുടെ വീട്ടുമുറ്റത്ത് ; തൊഴിലാളികള്‍ക്ക് കഴിക്കാനുള്ള ഭക്ഷണം വാങ്ങി നല്‍കി കൗണ്‍സിലറും സി.പി.എം പ്രവര്‍ത്തകരും

വിഷ്ണു ഗോപാല്‍ കോട്ടയം : പണിയെടുത്താല്‍ കൂലിയുമില്ല ഭക്ഷണവുല്ലെന്ന് ആരോപിച്ച് മൂലേടത്ത് റെയില്‍വേ തൊഴിലാളികള്‍ ആശ്രയം തേടി കൗണ്‍സിലറുടെ വീട്ടുമുറ്റത്ത്. റെയില്‍വേ പാത ഇരട്ടിപ്പിക്കല്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ബീഹാറില്‍ നിന്നും കോട്ടയത്ത് ജോലിയ്‌ക്കെത്തിയ 25ത്തോളം തൊഴിലാളികളാണ് കൂലി ലഭിക്കായതോടെ കൗണ്‍സിലര്‍ ഷീജാ അനിലിന്റെ വീട്ടിലെത്തിയത്. ഇന്ന് രാവിലെ ഒന്‍പതോടെയാണ് സംഭവം. കൂലി ലഭിക്കാതായതോടെ തൊഴിലാളികള്‍ കോണ്‍ട്രാക്ടറെ വിളിച്ചിരുന്നു. എന്നാല്‍ ഫോണ്‍ എടുക്കാതായതോടെയാണ് തൊഴിലാളികള്‍ ഷീജാ അനിലിന്റെ വീട്ടിലെത്തിയത്. ഒരു ഇവര്‍ക്ക് കൂലി ലഭിച്ചിട്ടില്ലെന്നും ഏകദേശം ഒന്നര ലക്ഷം രൂപ കിട്ടാനുണ്ടെന്നും ഷീജാ അനില്‍ തേര്‍ഡ് […]

അടിമാലി പള്ളിവാസലിലെ പതിനേഴുകാരിയുടെ മരണം ; പ്രതിയെന്ന് സംശയിക്കുന്ന ബന്ധുവായ അരുണ്‍ തൂങ്ങി മരിച്ചനിലയില്‍ : മൃതദേഹം കണ്ടെത്തിയത് രേഷ്മയുടെ മൃതദേഹം കണ്ടെത്തിയതിന് ഒരു കിലോമീറ്റര്‍ അകലെ

സ്വന്തം ലേഖകന്‍ അടിമാലി : പള്ളിവാസല്‍ പവര്‍ഹൗസ് സമീപത്ത് പതിനേഴുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന അരുണിനെ മരിച്ച നിലയില്‍ കണ്ടെത്തി. രേഷ്മയെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയതിന് ഒരു കിലോമീറ്റര്‍ അകലെയാണ് അരുണിന്റെ മൃതദേഹവും കണ്ടെത്തിയത്. രേഷ്മയുടെ മരണത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ അരുണിന്റെ മുറിയില്‍ നിന്നും ആത്മഹത്യ ചെയ്യും എന്നുള്ള കുറിപ്പും കണ്ടെത്തിയിരുന്നു. സമീപത്തെ റിസോര്‍ട്ടിലെ സി സി ടി വിയില്‍ പെണ്‍കുട്ടിയും ബന്ധുവായ അരുണും നടന്നുപോകുന്ന ദൃശ്യങ്ങള്‍ കണ്ടെത്തിയതോടെയാണ് അന്വേഷണം അരുണിലേയ്ക്ക് എത്തിയത്. ഇയാളുടെ മൊബൈല്‍ […]

സ്വർണ വിലയിൽ വീണ്ടും വർദ്ധനവ്: കോട്ടയത്തെ സ്വർണ വില ഇങ്ങനെ

സ്വന്തം ലേഖകൻ കോട്ടയം: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർദ്ധനവ്. സ്വർണ്ണ വിലയിൽ വീണ്ടും വർദ്ധനവ് ഇന്ന് ഗ്രാമിന് 60 രൂപയും പവന് 480 രൂപയും വർദ്ധിച്ചു. കോട്ടയത്തെ സ്വർണ വില ഇങ്ങനെ അരുൺസ് മരിയ ഗോൾഡ് Todays GOLD RATE ഇന്ന് (23/02/2021) സ്വർണ്ണവില ഗ്രാമിന് :4385 പവന് :35080

മകൻ ഡോക്ടറാകുന്നത് കണ്ട ശേഷം മടങ്ങി വരുന്നതിനിടെ വാഹനാപകടം: മുൻ പ്രവാസി മലയാളിയായ പിതാവിന് ദാരുണാന്ത്യം

തേർഡ് ഐ ബ്യൂറോ കാസർകോട്: മകൻ ഡോക്ടറാകുന്നത് കുടുംബത്തോടൊപ്പം കണ്ട ശേഷം നാട്ടിലേയ്ക്ക് മടങ്ങുന്നതിനിടെ ഉണ്ടായ അപകടത്തിൽ പിതാവിന് ദാരുണാന്ത്യം. നീലേശ്വരം തൈക്കടപ്പുറം പ്രിയദര്‍ശനി കോളനിയിലെ മുന്‍പ്രവാസി തമ്പാനാണ് ആകസ്മികമായുണ്ടായ അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടത്. മംഗളുരു എ. ജെ മെഡിക്കല്‍ കോളേജില്‍ എം ബി ബി എസ് പഠനം പൂര്‍ത്തിയാക്കിയ മകന്‍ ഷിബിന്റെ ബിരുദ ദാനച്ചടങ്ങായിരുന്നു ശനിയാഴ്ച. തമ്പാനും ഭാര്യ മിനിയും മകള്‍ മിമിതയും ഭര്‍ത്താവ് ചായ്യോത്തെ പൊതുമരാമത്ത് കരാറുകാരന്‍ ബിനീഷും ഇവരുടെ രണ്ടു മക്കളുമാണ് ഷിബിന്റെ ബിരുദദാന ചടങ്ങില്‍ പങ്കെടുത്തത്. ബിരുദദാന ചടങ്ങിന് […]

ബംഗളുരു ലഹരിക്കടത്ത് കേസ്: കുറ്റപത്രവുമായി നർക്കോട്ടിക്ക് കൺട്രോൾ ബ്യൂറോ: കേസിൽ ബിനീഷ് കൊടിയേരി പ്രതിയല്ല ..!

തേർഡ് ഐ ബ്യൂറോ ബംഗളൂരൂ: സംസ്ഥാനത്ത് സി.പി.എമ്മിനെ പ്രതിക്കൂട്ടിലാക്കി പ്രതിരോധത്തിലേയ്ക്ക് തള്ളിവിട്ട ബംഗളൂരു ലഹരിക്കടത്ത് കേസിൽ പാർട്ടിയ്ക്ക് അൽപം ആശ്വാസം. കേസിൽ പ്രാഥമിക കുറ്റപത്രം സമർപ്പിച്ചപ്പോൾ പ്രതിപ്പട്ടികയിൽ സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരി ഇല്ലെന്നതാണ് പാർട്ടിയ്ക്ക് ആശ്വാസമായിരിക്കുന്നത്. കേസില്‍ നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ(എന്‍സിബി) പ്രാഥമിക കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും ബിനീഷ് കോടിയേരിയുടെ പേര് പ്രതിപ്പട്ടികയിലില്ല. കേസിലെ രണ്ടാം പ്രതി മുഹമ്മദ് അനൂപുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് ബിനീഷ് കോടിയേരിയെ ചോദ്യംചെയ്തിരുന്നത്. എന്നാല്‍, ബിനീഷിനെതിരായ അന്വേഷണം പൂര്‍ത്തിയായതിനെ തുടര്‍ന്ന് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ […]

കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വാങ്ങാനെത്തിയ യുവതിയെ പീഡിപ്പിച്ച സംഭവം കെട്ടുകഥ: നടന്നത് പരസ്പര സമ്മതത്തോടെയുള്ള ബന്ധം: കേരളത്തെ നാണം കെടുത്തിയ കേസിൽ നിർണ്ണായക വഴിത്തിരിവ്

സ്വന്തം ലേഖകൻ കൊച്ചി: കൊവിഡ് രോഗിയായിരുന്ന യുവതിയെ ആരോഗ്യ പ്രവർത്തകൻ പീഡിപ്പിച്ചെന്ന പരാതിയിൽ നിർണ്ണായക വഴിത്തിരിവ്.കേരളത്തെ നാണം കെടുത്തിയ കേസിലാണ് നിർണ്ണായകമായ വഴിത്തിരിവുണ്ടായത്. സംഭവത്തിൽ വൻ ട്വിസ്റ്റ് ഉണ്ടായതോടെ യുവതിയ്ക്കെതിരെ കേസെടുക്കാനും കോടതി നിർദേശിച്ചു. കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ എത്തിയ യുവതിയെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെട്ടിയിട്ട് പീഡിപ്പിച്ചെന്ന കേസിലാണ് ഇപ്പോൾ നിർണ്ണായകമായ വഴിത്തിരിവ് ഉണ്ടായത്. യുവതിയുടെ പരാതി വ്യാജമാണെന്ന ഡിജിപിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് യുവതിയ്ക്കെതിരെയും കേസെടുക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ എന്ന വ്യാജേന വിളിച്ചുവരുത്തി തന്നെ കെട്ടിയിട്ട് ലൈംഗിക […]