ചെക്കൻ ” പുരോഗമിക്കുന്നു ….

അജയ് തുണ്ടത്തിൽ

കൊച്ചി :    സാമൂഹികമായി പിന്തള്ളപ്പെട്ട സമുദായത്തിൽ നിന്നുള്ള ഒരു കലാകാരന് തന്റെ കലാജീവിതത്തിൽ നേരിടേണ്ടി വരുന്ന പ്രയാസങ്ങളും അവഗണനകളും തുടർന്ന് അതിൽ നിന്നുള്ള അവന്റെ ഉയർത്തെഴുന്നേല്പിന്റെയും കഥ പറയുന്ന ചിത്രമാണ് “ചെക്കൻ ” . വർത്തമാനകാലത്തെ പല സംഭവവികാസങ്ങളും കോർത്തിണക്കി സംഗീതത്തിന്റെ അകമ്പടിയോടെയാണ് ചിത്രം കടന്നുപോകുന്നത്.

ഒട്ടേറെ ഷോർട്ട് ഫിലിം | മ്യൂസിക്കൽ ആൽബങ്ങളിലൂടെ കഴിവു തെളിയിച്ച ഷാഫി എപ്പിക്കാടാണ് കഥയും തിരക്കഥയുമൊരുക്കി ചെക്കൻ സംവിധാനം ചെയ്യുന്നത്. വൺ ടു വൺ മീഡിയയുടെ ബാനറിൽ മൻസൂർ അലിയാണ് നിർമ്മാണം .

ഗപ്പി, ചാലക്കുടിക്കാരൻ ചങ്ങാതി തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ വിഷ്ണു പുരുഷനാണ് ചെക്കനാകുന്നത്. വിഷ്ണുവിന്റെ മുത്തശ്ശിയാകുന്നത് അയ്യപ്പനും കോശിയിലൂടെ പ്രശസ്തയായ നഞ്ചിയമ്മയാണ്. നഞ്ചിയമ്മ ചിത്രത്തിലൊരു ഗാനം ആലപിക്കുന്നുമുണ്ട്. പൂർണ്ണമായും വയനാടിന്റെ ദൃശ്യഭംഗിയിലാണ് ചെക്കൻ ഒരുങ്ങുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചിത്രത്തിന്റെ ആദ്യപോസ്റ്റർ വിനീത് ശ്രീനിവാസൻ , വിഷ്ണു ഉണ്ണികൃഷ്ണൻ , പ്രണവ് മോഹൻലാൽ എന്നിവരുടെ എഫ് ബി പേജുകളിലൂടെയായിരുന്നു റിലീസ് ചെയ്തത്.

വിഷ്ണു പുരുഷൻ, നഞ്ചിയമ്മ എന്നിവർക്കു പുറമെ വിനോദ് കോവൂർ, അബു സാലിം( ടിക് ടോക് ഫെയിം ), തെസ്നിഖാൻ , അബു സലിം, ആതിര ,അലി അരങ്ങേടത്ത്, ഷിഫാന, മാരാർ, സലാം കൽപ്പറ്റ , അമ്പിളി തുടങ്ങിയവരും ഒപ്പം ഒരുപ്പറ്റം നാടക കലാകാരന്മാരും വേഷമിടുന്നു.

ബാനർ – വൺ ടു വൺ മീഡിയ, രചന, സംവിധാനം – ഷാഫി എപ്പിക്കാട്, നിർമ്മാണം – മൻസൂർ അലി, ഛായാഗ്രഹണം – സുരേഷ് റെഡ് വൺ , എഡിറ്റിംഗ് – ജർഷാജ് കൊമ്മേരി , ഗാനരചന – മണികണ്ഠൻ പെരുമ്പടപ്പ് , നഞ്ചിയമ്മ, ഒ വി അബ്ദുള്ള, സംഗീതം – മണികണ്ഠൻ പെരുമ്പടപ്പ് , ആലാപനം – നഞ്ചിയമ്മ, മണികണ്ഠൻ പെരുമ്പടപ്പ് , പശ്ചാത്തല സംഗീതം – സിബു സുകുമാരൻ , കല-ഉണ്ണി നിറം, ചമയം -ഹസ്സൻ വണ്ടൂർ , വസ്ത്രാലങ്കാരം – സുരേഷ് കോട്ടാല, പ്രൊഡക്ഷൻ കൺട്രോളർ – ഷൗക്കത്ത് വണ്ടൂർ , കോ – ഓർഡിനേറ്റർ – അഫ്സൽ തുവൂർ, സഹസംവിധാനം- ബഷീർ പുലരി, പ്രോജക്ട് ഡിസൈനർ – അസിം കോട്ടൂർ , പ്രൊഡക്ഷൻ മാനേജർ – റിയാസ് വയനാട്, ലൊക്കേഷൻ മാനേജർ ജിജോ, ഫിനാൻസ് കൺട്രോളർ – മൊയ്ദു കെ വി , ഡിസൈൻസ് – മനു ഡാവിഞ്ചി, സ്റ്റിൽസ് – അപ്പു വൈഡ് ഫ്രെയിം , പി ആർ ഓ -അജയ് തുണ്ടത്തിൽ .