പണിയെടുത്താല്‍ കൂലിയുമില്ല ഭക്ഷണവുമില്ല….! മൂലേടത്ത് റെയില്‍വേ ജോലിക്കാരായ ഇതര സംസ്ഥാന തൊഴിലാളികള്‍ ആശ്രയം തേടി കൗണ്‍സിലറുടെ വീട്ടുമുറ്റത്ത് ; തൊഴിലാളികള്‍ക്ക് കഴിക്കാനുള്ള ഭക്ഷണം വാങ്ങി നല്‍കി കൗണ്‍സിലറും സി.പി.എം പ്രവര്‍ത്തകരും

പണിയെടുത്താല്‍ കൂലിയുമില്ല ഭക്ഷണവുമില്ല….! മൂലേടത്ത് റെയില്‍വേ ജോലിക്കാരായ ഇതര സംസ്ഥാന തൊഴിലാളികള്‍ ആശ്രയം തേടി കൗണ്‍സിലറുടെ വീട്ടുമുറ്റത്ത് ; തൊഴിലാളികള്‍ക്ക് കഴിക്കാനുള്ള ഭക്ഷണം വാങ്ങി നല്‍കി കൗണ്‍സിലറും സി.പി.എം പ്രവര്‍ത്തകരും

Spread the love

വിഷ്ണു ഗോപാല്‍

കോട്ടയം : പണിയെടുത്താല്‍ കൂലിയുമില്ല ഭക്ഷണവുല്ലെന്ന് ആരോപിച്ച് മൂലേടത്ത് റെയില്‍വേ തൊഴിലാളികള്‍ ആശ്രയം തേടി കൗണ്‍സിലറുടെ വീട്ടുമുറ്റത്ത്. റെയില്‍വേ പാത ഇരട്ടിപ്പിക്കല്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ബീഹാറില്‍ നിന്നും കോട്ടയത്ത് ജോലിയ്‌ക്കെത്തിയ 25ത്തോളം തൊഴിലാളികളാണ് കൂലി ലഭിക്കായതോടെ കൗണ്‍സിലര്‍ ഷീജാ അനിലിന്റെ വീട്ടിലെത്തിയത്.

ഇന്ന് രാവിലെ ഒന്‍പതോടെയാണ് സംഭവം. കൂലി ലഭിക്കാതായതോടെ തൊഴിലാളികള്‍ കോണ്‍ട്രാക്ടറെ വിളിച്ചിരുന്നു. എന്നാല്‍ ഫോണ്‍ എടുക്കാതായതോടെയാണ് തൊഴിലാളികള്‍ ഷീജാ അനിലിന്റെ വീട്ടിലെത്തിയത്. ഒരു ഇവര്‍ക്ക് കൂലി ലഭിച്ചിട്ടില്ലെന്നും ഏകദേശം ഒന്നര ലക്ഷം രൂപ കിട്ടാനുണ്ടെന്നും ഷീജാ അനില്‍ തേര്‍ഡ് ഐ ന്യൂസിനോട് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂലി കിട്ടാത്തതിനൊപ്പം കഴിക്കാന്‍ ഭക്ഷണം കിട്ടുന്നില്ലെന്നും തിരികെ നാട്ടിലേക്ക് മടങ്ങി പോകാന്‍ നിവൃത്തിയില്ലെന്നും തൊഴിലാളികള്‍ പറയുന്നു. തൊഴിലാളികളുടെ പരാതിയെ തുടര്‍ന്ന് കൊല്ലം സ്വദേശിയായ ജോസ് എന്ന കോണ്‍ട്രാക്ടറെ
വിളിച്ചിരുന്നെങ്കിലും ഫോണ്‍ എടുത്തില്ലെന്നും കൗണ്‍സിലര്‍ തേര്‍ഡ് ഐ ന്യൂസിനോട് പറഞ്ഞു.

തുടര്‍ന്ന് കൗണ്‍സിലര്‍ ചിങ്ങവനം പൊലീസില്‍ വിവരം അറിയിക്കുകയും. എസ്.ഐയുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തുകയും കോണ്‍ട്രാക്ടറെ വിളിച്ചെങ്കിലും ഫോണ്‍ എടുത്തില്ല. ഇതോടെ തൊഴിലാളികളോട് സ്റ്റേഷനിലെത്തി പരാതി നല്‍കുവാനും പൊലീസ് അറിയിച്ചു. അതേസമയം തൊഴിലാളികള്‍ക്കുള്ള ഭക്ഷണം കൗണ്‍സിലര്‍ മേടിച്ചു നല്‍കുകയും ചെയ്തു.