കലിയടങ്ങാതെ കൊറോണ വൈറസ് ; മരിച്ചവരുടെ എണ്ണം 259, ലോകത്ത് 11,971 പേർക്ക് രോഗം സ്ഥിരീകരിച്ചു

സ്വന്തം ലേഖകൻ ബെയ്ജിങ്: കലിയടങ്ങാതെ കൊറോണ വൈറസ്. ചൈനയിൽ മരിച്ചവരുടെ എണ്ണം 259 ആയി. വെള്ളിയാഴ്ച മാത്രം രോഗബാധ മൂലം ചൈനയിൽ 45 പേരാണ് മരിച്ചത്. ചൈനയിൽ പുതിയതായി 2,102 പേർക്കുകൂടി കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ മൊത്തം വൈറസ് ബാധിതരുടെ എണ്ണം 11,971 ആയി. വൈറസ് അതിവേഗം പടരുന്ന സാഹചര്യത്തിൽ വിവിധ രാജ്യങ്ങൾ പൗരൻമാർക്ക് ചൈനയിലേക്ക് പോകുന്നതിൽ യാത്രവിലക്ക് ഏർപ്പെടുത്തി. അതേസമയം, സ്‌പെയിൻ, യു.കെ തുടങ്ങിയ രാജ്യങ്ങളിൽ പുതിയ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ കൊറോണ ബാധിത രാജ്യങ്ങളുടെ എണ്ണം 27 ആയി. […]

പത്തും പതിനാറും വയസുള്ള മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയി ; വീട്ടമ്മയും യുവാവും പിടിയിൽ

സ്വന്തം ലേഖകൻ പരിയാരം: പത്തും പതിനാലും വയസുള്ള രണ്ട് മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ വീട്ടമ്മയും കാമുകനും പൊലലീസ് പിടിയിൽ. ചെറുതാഴം കൊവ്വപ്പുറത്തെ കണ്ണോത്ത് ഹൗസിൽ സിൽവിയ എന്ന മുപ്പത്തിനാലുകാരി കാമുകൻ കുഞ്ഞിമംഗലത്തെ കോയപ്പാറ ഹൗസിൽ ടി.പി.നിസാർ എന്ന 32 കാരനൊപ്പം ആണ് പോയത്. ജനുവരി 29 നാണ് ഇരുവരും മുങ്ങിയത്. സിൽവിയയുടെ ഭർത്താവിന്റെ പരാതിയിൽ പോലീസ് ഇരുവർക്കുമായി അന്വേഷണം ആരംഭിച്ചിരുന്നു. തുടർന്ന് സൈബർസെല്ലിന്റെ സഹായത്തോടെ കഴിഞ്ഞ ദിവസമാണ് ഇവരെ പിടികൂടിയത്. പയ്യന്നൂർ മജിസ്‌ട്രേറ്റ് കോടതി ഇരുവരെയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കഴിഞ്ഞ […]

പ്രസംഗത്തിനിടെ കൂവിയ വിദ്യാർത്ഥിയെ സ്റ്റേജിൽ വിളിച്ചു വരുത്തി മൈക്കിലൂടെ കൂവിപ്പിച്ചു ; നടൻ ടൊവിനോ തോമസിനെതിരെ നടപടി ആവശ്യപ്പെട്ട് കെഎസ്‌യു

സ്വന്തം ലേഖകൻ വയനാട് : മാനന്തവാടി മേരി മാതാ കോളേജിൽ ദേശീയ സമ്മതിദാന അവകാശം ദിനാചരണത്തിന്റെ ഭാഗമായി നടന്ന പൊതു പരിപാടിക്കിടെ നടൻ ടോവിനോ തോമസ് വിദ്യാർത്ഥിയെ സ്റ്റേജിൽ വിളിച്ചു വരുത്തി കൂവിപ്പിച്ചു. സിനിമയ്ക്ക് സമാനമായ നാടക രംഗങ്ങളാണ് അരങ്ങേറിയത്. ദേശീയ സമ്മതിദാന അവകാശത്തിനെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും വളരെ ഗൗരവപൂർവം സംസാരിച്ചുകൊണ്ടിരിക്കെ അതിന്റെ പ്രാധാന്യം മനസ്സിലാക്കാതെ വിദ്യാർഥി കൂവിയതാണ് ടോവിനോയെ ചൊടിപ്പിച്ചത്. വേദിയിൽ തന്നോടൊപ്പം നിന്ന വിദ്യാർത്ഥി ടോവിനോ തോമസ് ആവശ്യപ്പെട്ടപ്പോൾ ആദ്യം കൂവാൻ വിസമ്മതിക്കുകയുണ്ടായി, വലിയ രീതിയിലുള്ള ജാള്യതയും സഭാകമ്പവും വിദ്യാർത്ഥിയുടെ ശരീര […]

വൈകിയാലും ശിക്ഷ വധശിക്ഷ തന്നെ…! വിനയ് ശർമ്മയുടെ ദയാഹർജിയും രാഷ്ട്രപതി തള്ളി

സ്വന്തം ലേഖകൻ ന്യൂഡൽഹി: വൈകിയാലും നിർഭയവധക്കേസിലെ പ്രതികൾക്ക് വധശിക്ഷ തന്നെയായിരിക്കും. വിധിക്കപ്പെട്ട വിനയ് കുമാർ ശർമയുടെ ദയാഹർജി രാഷ്ട്രപതി തള്ളി. ഡൽഹി കോടതി മരണവാറണ്ട് പുറപ്പെടുവിച്ചതിനു പിന്നാലെയാണ് വിനയ് ശർമയുടെ ദയാഹർജി തള്ളിയത്. ദയാഹർജി തള്ളണമെന്ന് നേരത്തെ ആഭ്യന്തര മന്ത്രാലയം ശുപാർശ നൽകിയിരുന്നു. നിർഭയ കേസിൽ വധശിക്ഷ നടപ്പാക്കുന്നതിനുള്ള മരണ വാറണ്ട് വെള്ളിയാഴ്ച ഡൽഹി കോടതി സ്‌റ്റേ ചെയ്തിരുന്നു. പവൻ ഗുപ്ത, വിനയ് കുമാർ ശർമ, അക്ഷയ് കുമാർ എന്നിവർ നൽകിയ ഹർജിയിൽ ഡൽഹി അഡീഷനൽ സെഷൻസ് ജഡ്ജി ധർമേന്ദ്ര റാണയാണ് വിധി പറഞ്ഞത്. […]

തമിഴ്‌നാട്ടിൽ നിന്നും മായം ചേർത്ത വെളിച്ചണ്ണ കേരളത്തിലേക്ക് ഒഴുകുന്നു ; 42 ഇനം വ്യാജ വെളിച്ചണ്ണ ബ്രാൻഡുകൾ നിരോധിച്ചു

  സ്വന്തം ലേഖകൻ തിരുവനന്തപുരം : തമിഴ്‌നാട്ടിൽ നിന്നും മായം ചേർത്ത വെളിച്ചെണ്ണ വിവിധ ബ്രാൻഡുകളിലായി വ്യാപകമായി കേരളത്തിലെത്തുന്നു.ഗുണനിലവാരമില്ലാത്ത വെളിച്ചെണ്ണ ഭക്ഷ്യസുരക്ഷാ വകുപ്പ് നിരോധിക്കുമ്പോൾ വേറെ പേരുകളിൽ പുറത്തിറക്കുകയാണ് കമ്പനികളുടെ രീതി. ഭക്ഷ്യസുരക്ഷാ വകുപ്പ് സംസ്ഥാനത്ത് നടത്തിയ പരിശോധനയിൽ 42 വെളിച്ചെണ്ണ ബ്രാന്റുകൾ ഭക്ഷ്യസുരക്ഷാ നിയമം ലംഘിച്ചതായി കണ്ടെത്തി. ഇവയുടെ ഉത്പാദനം, സംഭരണം, വിതരണം, വിൽപ്പന എന്നിവ സംസ്ഥാനത്ത് പൂർണ്ണമായി നിരോധിച്ച് സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മീഷണർ എആർ അജയകുമാർ ഉത്തരവിറക്കി. നിരോധിച്ച ബ്രാന്റുകൾ വിപണിയിൽ ലഭ്യമല്ലായെന്ന് ഉറപ്പുവരുത്തുവാൻ എല്ലാ ജില്ലകളിലെയും ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥർക്ക് […]

മാല മോഷ്ടിച്ചെന്ന് ആരോപിച്ച് നിരപരാധിയെ മർദ്ദിച്ച് അപരാധിയാക്കി : ജോലിയും നഷ്ടപ്പെട്ടു, വീട്ടുകാരും കൈയ്യൊഴിഞ്ഞു ; ഒടുവിൽ ജീവിതം കടത്തിണ്ണയിൽ

സ്വന്തം ലേഖകൻ മാവേലിക്കര : മാല മോഷ്ടിച്ചെന്ന് ആരോപിച്ച് നിരപരാധിയെ അപരാധിയാക്കി, 47 ദിവസം ജയിലിലും കഴിഞ്ഞു. കസ്റ്റഡിയിലിരിക്കെ ഏറ്റ ക്രൂരമർദനത്തിന്റെയും നാട്ടുകാർക്കുമുൻപിൽ കള്ളനാകേണ്ടി വന്നതിന്റെ വേദനയുമായി കടത്തിണ്ണയിൽ കഴിയുകയാണ് 59 കാരനായ ചെട്ടികുളങ്ങര കൈത തെക്ക് മങ്ങാട്ടേത്ത് കളയ്ക്കൽ ജി.രമേശ് കുമാർ. സ്ഥലവാസിയായ പുളിമൂട്ടിൽ കാർത്ത്യായനിയുടെ മാലപൊട്ടിച്ച കേസിലാണ് രമേശ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ, മാലപൊട്ടിച്ചത് താനാണെന്ന് മറ്റൊരു മോഷണക്കേസിൽ അറസ്റ്റിലായ കായംകുളം മേനാമ്പള്ളി സ്വദേശി നിധിൻ (32) കഴിഞ്ഞ ദിവസം ഏറ്റുപറഞ്ഞു. നവംബർ 12ന് പുലർച്ചയായിരുന്നു സംഭവം. മാലപൊട്ടിച്ച […]

പണിക്ക് പോയ വീട്ടിലെ പറമ്പിൽ മരംവെട്ട് തൊഴിലാളിയുടെ മൃതദേഹം ജീർണിച്ച നിലയിൽ ; ദുരൂഹതയെന്ന് പൊലീസ്

സ്വന്തം ലേഖകൻ പത്തനംതിട്ട: പണിക്ക് പോയ വീട്ടിലെ പറമ്പിൽ മരംവെട്ട് തൊഴിലാളിയുടെ മൃതദേഹം ജീർണിച്ച നിലയിൽ. നന്നുവക്കാട് സ്വദേശി സത്യന്റെ (46) മൃതദേഹമാണ് വെള്ളിയാഴ്ച രാവിലെ ജോലിക്കുപോയ വീട്ടിലെ പറമ്പിൽ നിന്നും കണ്ടെത്തിയത്. ദുർഗന്ധം വമിച്ചതിനേത്തുടർന്ന് പരിസരവാസികളാണ് മൃതദേഹം കണ്ടെത്തിയത്. സത്യൻ മരത്തിൽനിന്നു വീണ വിവരം അറിഞ്ഞിട്ടും പണിക്കു വിളിച്ചുകൊണ്ടുപോയ കരിമ്പനാക്കുഴി സ്വദേശി പുരുഷോത്തമൻ മറച്ചുവച്ചെന്നു പൊലീസ് സംശയിക്കുന്നു. പുരുഷോത്തമനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മരത്തിന്റെ ശിഖരം മുറിക്കാൻ കഴിഞ്ഞ 28നാണ് സത്യനെ വിളിച്ചത്. സത്യനെ ജോലി ഏൽപ്പിച്ചശേഷം വീട്ടിലേക്കു മടങ്ങിയെന്നാണു പുരുഷോത്തമന്റെ മൊഴി. മൃതദേഹം പോസ്റ്റ്‌മോർട്ടം […]

വിവാഹം കഴിക്കാമെന്ന് ഉറപ്പുനൽകി,പിന്നീട് വാക്ക് മാറ്റി ; ബിഗ് ബോസ് മത്സരാർത്ഥിക്കെതിരെ പരാതിയുമായി യുവ നടി രംഗത്ത്

സ്വന്തം ലേഖകൻ ചെന്നൈ : വിവാഹം ചെയ്യാമെന്നുറപ്പു നൽകി പിന്നീട് വാക്ക് പാലിക്കാത്തതിന് ബിഗ് ബോസ് മത്സരാർഥിക്കെതിരെ പരാതിയുമായി യുവ നടി സനം ഷെട്ടി രംഗത്ത്. ബിഗ് ബോസ് തമിഴ് മൂന്നാം സീസണിലെ മത്സരാർഥിയായിരുന്ന തർഷനെതിരെയാണ് നടി കേസ് ഫയൽ ചെയ്തിരിക്കുന്നത്. 2019 ജൂണിൽ ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. ജൂലൈയിൽ വിവാഹം നടത്താമെന്ന് തർഷൻ സമ്മതിച്ചിരുന്നു. എന്നാൽ ഇപ്പോൾ തർഷൻ വിസ്സമ്മതിക്കുകയാണ്. കേസ് ഫയൽ ചെയ്ത ശേഷം മാധ്യമങ്ങളോടു സംസാരിക്കവേ സനം ഷെട്ടി പറഞ്ഞു. പ്രേക്ഷകരുടെ ഇഷ്ട ജോഡികളായിരുന്നു ബിഗ് ബോസിലെ തർഷനും ഷെറിനും. […]

ഫെബ്രുവരി 1, ഇന്നത്തെ സിനിമ

കോട്ടയം *അനശ്വര :പൊയ്യാട്ടം (THAMIL) – 11.00am, നാടോടികൾ 2- 2.00PM, 5.45Pm. അഞ്ചാം പാതിര – 08.45 PM. * അഭിലാഷ് :ബിഗ് ബ്രദർ (നാല് ഷോ) 10.30 AM , 01.45 PM, BADBOYS – 6.00pm,9.00pm. * ആഷ : ഗൗതമിന്റെ രഥം – 10.45,2.00,5.45pm, പ്രതി പൂവൻ കോഴി 9.15pm * ആനന്ദ് : അഞ്ചാം പാതിര (മലയാളം നാല് ഷോ) 02.00 PM 05.30 PM , 08.45 Pm. *അനുപമ : ഷൈലോക്ക് – 10.00 […]

ഒരു മിനിറ്റിൽ എത്ര ബലൂൺ പൊട്ടിക്കാനാകും ? ഓൺലൈൻ ഗെയിമുമായി എക്‌സൈസ് വകുപ്പ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: ലഹരിക്കെതിരെ സമൂഹത്തെ ബോധവത്ക്കരിക്കാൻ ഓൺലൈൻ ഗെയിമുമായി എക്സൈസ് വകുപ്പിന്റെ വിമുക്തി പദ്ധതി. ലഹരി നിറഞ്ഞ ബലൂണുകൾ ഓൺലൈനിൽ ഏറ്റവും കൂടുതൽ പൊട്ടിക്കുന്നവർക്കാണ് സമ്മാനം. വിവിധ തരം ലഹരിയുടെ ഭീകരത സമൂഹത്തെ മനസിലാക്കിക്കുന്നതിനാണ് ഓൺലൈൻ ഗെയിം ആവിഷ്‌കരിച്ചിരിക്കുന്നത്. ഒരു മിനിട്ടിൽ ഏറ്റവും കൂടുതൽ ബലൂണുകൾ പൊട്ടിക്കുന്നവർക്ക് ഒന്നാം സമ്മാനമായി സ്മാർട്ട് ഫോൺ നൽകും. പത്തു പേർക്ക് പ്രോത്സാഹന സമ്മാനവും ലഭിക്കും. ഫെബ്രുവരി 24 വരെയാണ് മത്സരം. കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ലക്ഷ്യമിട്ടാണ് ഗെയിം തയ്യാറാക്കിയിരിക്കുന്നത്. vimukthikerala.in ൽ പേരും മൊബൈൽ നമ്പറും […]