വൈകിയാലും ശിക്ഷ വധശിക്ഷ തന്നെ…! വിനയ് ശർമ്മയുടെ ദയാഹർജിയും രാഷ്ട്രപതി തള്ളി

വൈകിയാലും ശിക്ഷ വധശിക്ഷ തന്നെ…! വിനയ് ശർമ്മയുടെ ദയാഹർജിയും രാഷ്ട്രപതി തള്ളി

സ്വന്തം ലേഖകൻ

ന്യൂഡൽഹി: വൈകിയാലും നിർഭയവധക്കേസിലെ പ്രതികൾക്ക് വധശിക്ഷ തന്നെയായിരിക്കും. വിധിക്കപ്പെട്ട വിനയ് കുമാർ ശർമയുടെ ദയാഹർജി രാഷ്ട്രപതി തള്ളി. ഡൽഹി കോടതി മരണവാറണ്ട് പുറപ്പെടുവിച്ചതിനു പിന്നാലെയാണ് വിനയ് ശർമയുടെ ദയാഹർജി തള്ളിയത്. ദയാഹർജി തള്ളണമെന്ന് നേരത്തെ ആഭ്യന്തര മന്ത്രാലയം ശുപാർശ നൽകിയിരുന്നു.

നിർഭയ കേസിൽ വധശിക്ഷ നടപ്പാക്കുന്നതിനുള്ള മരണ വാറണ്ട് വെള്ളിയാഴ്ച ഡൽഹി കോടതി സ്‌റ്റേ ചെയ്തിരുന്നു. പവൻ ഗുപ്ത, വിനയ് കുമാർ ശർമ, അക്ഷയ് കുമാർ എന്നിവർ നൽകിയ ഹർജിയിൽ ഡൽഹി അഡീഷനൽ സെഷൻസ് ജഡ്ജി ധർമേന്ദ്ര റാണയാണ് വിധി പറഞ്ഞത്. പുതിയ വാറണ്ട് പുറപ്പെടുവിക്കാതെയാണ് നേരത്തെ പുറപ്പെടുവിച്ച വാറണ്ട് സ്റ്റേ ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു കേസിൽ ഒന്നിലേറെപ്പേർ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടാൽ, എല്ലാവരും നിയമപരമായി സാധ്യമായ പരിഹാര മാർഗങ്ങൾ തേടിയ ശേഷം മാത്രമേ ശിക്ഷ നടപ്പാക്കാവൂ എന്ന് ജയിൽ ചട്ടം വ്യക്തമാക്കുന്നുണ്ടെന്ന, പ്രതികളുടെ വാദം അംഗീകരിച്ചുകൊണ്ടാണ് വാറണ്ട സ്റ്റേ ചെയ്തത്.

തൂക്കിലേറ്റാനുള്ള ഉത്തരവ് ഒരുമിച്ചുള്ളതാണെന്ന് മുകേഷ് സിങ്ങിന്റെ അഭിഭാഷക വൃന്ദാ ഗ്രോവർ പറഞ്ഞു. ഈ ഉത്തരവ് വെവ്വേറെ നടപ്പാക്കാനാവില്ല. അതുകൊണ്ട് മുകേഷ് സിങ്ങിന്റെ വധശിക്ഷ മാത്രമായി നടപ്പാക്കരുത്. മരണ വാറണ്ട് സ്റ്റേ ചെയ്യണമെന്ന് വൃന്ദാ ഗ്രോവർ ആവശ്യപ്പെട്ടു. ദയാഹർജി തള്ളിയതിന് എതിരായ ഹർജി സുപ്രീം കോടതിയും തള്ളിയതോടെ മുകേഷ് സിങ്ങിനു മുന്നിൽ ഇനി നിയമപരമായ പരിഹാര മാർഗങ്ങളൊന്നും ബാക്കിയില്ല.