play-sharp-fill
പണിക്ക് പോയ വീട്ടിലെ പറമ്പിൽ മരംവെട്ട് തൊഴിലാളിയുടെ മൃതദേഹം ജീർണിച്ച നിലയിൽ ; ദുരൂഹതയെന്ന് പൊലീസ്

പണിക്ക് പോയ വീട്ടിലെ പറമ്പിൽ മരംവെട്ട് തൊഴിലാളിയുടെ മൃതദേഹം ജീർണിച്ച നിലയിൽ ; ദുരൂഹതയെന്ന് പൊലീസ്

സ്വന്തം ലേഖകൻ

പത്തനംതിട്ട: പണിക്ക് പോയ വീട്ടിലെ പറമ്പിൽ മരംവെട്ട് തൊഴിലാളിയുടെ മൃതദേഹം ജീർണിച്ച നിലയിൽ. നന്നുവക്കാട് സ്വദേശി സത്യന്റെ (46) മൃതദേഹമാണ് വെള്ളിയാഴ്ച രാവിലെ ജോലിക്കുപോയ വീട്ടിലെ പറമ്പിൽ നിന്നും കണ്ടെത്തിയത്. ദുർഗന്ധം വമിച്ചതിനേത്തുടർന്ന് പരിസരവാസികളാണ് മൃതദേഹം കണ്ടെത്തിയത്.


സത്യൻ മരത്തിൽനിന്നു വീണ വിവരം അറിഞ്ഞിട്ടും പണിക്കു വിളിച്ചുകൊണ്ടുപോയ കരിമ്പനാക്കുഴി സ്വദേശി പുരുഷോത്തമൻ മറച്ചുവച്ചെന്നു പൊലീസ് സംശയിക്കുന്നു. പുരുഷോത്തമനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മരത്തിന്റെ ശിഖരം മുറിക്കാൻ കഴിഞ്ഞ 28നാണ് സത്യനെ വിളിച്ചത്. സത്യനെ ജോലി ഏൽപ്പിച്ചശേഷം വീട്ടിലേക്കു മടങ്ങിയെന്നാണു പുരുഷോത്തമന്റെ മൊഴി. മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്യും. സംഭവസ്ഥലത്തുനിന്നു മദ്യക്കുപ്പി കണ്ടെത്തിയതായി പോലീസ് പറഞ്ഞു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group