play-sharp-fill
വിവാഹം കഴിക്കാമെന്ന് ഉറപ്പുനൽകി,പിന്നീട് വാക്ക് മാറ്റി ; ബിഗ് ബോസ് മത്സരാർത്ഥിക്കെതിരെ പരാതിയുമായി യുവ നടി രംഗത്ത്

വിവാഹം കഴിക്കാമെന്ന് ഉറപ്പുനൽകി,പിന്നീട് വാക്ക് മാറ്റി ; ബിഗ് ബോസ് മത്സരാർത്ഥിക്കെതിരെ പരാതിയുമായി യുവ നടി രംഗത്ത്

സ്വന്തം ലേഖകൻ

ചെന്നൈ : വിവാഹം ചെയ്യാമെന്നുറപ്പു നൽകി പിന്നീട് വാക്ക് പാലിക്കാത്തതിന് ബിഗ് ബോസ് മത്സരാർഥിക്കെതിരെ പരാതിയുമായി യുവ നടി സനം ഷെട്ടി രംഗത്ത്. ബിഗ് ബോസ് തമിഴ് മൂന്നാം സീസണിലെ മത്സരാർഥിയായിരുന്ന തർഷനെതിരെയാണ് നടി കേസ് ഫയൽ ചെയ്തിരിക്കുന്നത്.


2019 ജൂണിൽ ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. ജൂലൈയിൽ വിവാഹം നടത്താമെന്ന് തർഷൻ സമ്മതിച്ചിരുന്നു. എന്നാൽ ഇപ്പോൾ തർഷൻ വിസ്സമ്മതിക്കുകയാണ്. കേസ് ഫയൽ ചെയ്ത ശേഷം മാധ്യമങ്ങളോടു സംസാരിക്കവേ സനം ഷെട്ടി പറഞ്ഞു. പ്രേക്ഷകരുടെ ഇഷ്ട ജോഡികളായിരുന്നു ബിഗ് ബോസിലെ തർഷനും ഷെറിനും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബിഗ് ബോസിൽ മത്സരാർഥിയായിരിക്കെ തർഷനും ഒപ്പമുണ്ടായിരുന്ന ഷെറിനും തമ്മിലെ ബന്ധത്തെപ്പറ്റി നിരവധി അഭിമുഖങ്ങളിൽ നടി തുറന്നടിച്ചിട്ടുണ്ട്. താൻ തർഷന്റെ കാമുകിയാണെന്ന് തുറന്നു പറഞ്ഞതിനു പിന്നാലെ നടിക്ക് സൈബർ അതിക്രമവും നേരിടേണ്ടി വന്നിരുന്നു. നടി തർഷനെ ചേർത്ത് പുതിയ കഥകൾ മെനഞ്ഞ് വരികയാണെന്നു വരെ ആരാധകർ പ്രചരിപ്പിച്ചിരുന്നു. എന്നാൽ തർഷനും സനം ഷെട്ടിയും ഒന്നിച്ചുള്ള ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു.

Tags :