video
play-sharp-fill

ദേവലോകം കാതോലിക്കേറ്റ് അരമനയിലേക്ക് യാക്കോബായ സഭയുടെ പ്രതിഷേധ മാർച്ച് ഒക്ടോബർ രണ്ടിന്

സ്വന്തം ലേഖകൻ കോട്ടയം: നീതി നിഷേധത്തിനെതിരേയും ഇടവക പള്ളികൾ കൈയേറി വിശ്വാസികളെ ഓർത്തഡോക്സ് വിഭാഗം പുറത്താക്കുകയാണെന്നുമാരോപിച്ച് യാക്കോബായ സഭയുടെ നേതൃത്വത്തിൽ ഒക്ടോബർ രണ്ടിന് ബുധനാഴ്ച പ്രതിഷേധ മാർച്ച് നടത്തുന്നു. ദേവലോകം കാതോലിക്കേറ്റ് അരമനയിലേക്കു നടത്തുന്ന മാർച്ചിൽ കോട്ടയം ഭദ്രാസനത്തിലെ പതിനായിരത്തിലധികം വിശ്വാസികൾ […]

തേർഡ് ഐ ന്യൂസ് ലൈവ് വാർത്തയിൽ മിന്നൽ വേഗത്തിൽ ഇടപെടലുമായി നഗരസഭ അദ്ധ്യക്ഷ; നാഗമ്പടത്തെ തലകൊയ്യും ബോർഡ് മാറ്റിയത് അതിവേഗം

സ്വന്തം ലേഖകൻ കോട്ടയം: നഗരമധ്യത്തിൽ നാഗമ്പടം റെയിൽവേ മേൽപ്പാലത്തിൽ അപകടകരമായി നിന്ന ബോർഡുകൾ ഉയരം കൂട്ടി സ്ഥാപിച്ചത് നഗരസഭ അദ്ധ്യക്ഷ ഡോ.പി.ആർ സോനയുടെ ഇടപെടലിനെ തുടർന്ന് . തേർഡ് ഐ ന്യൂസ് ലൈവ് ഇതു സംബന്ധിച്ചു വാർത്ത പ്രസിദ്ധീകരിച്ചതിനു പിന്നാലെയാണ് നഗരസഭ […]

ദേവലോകം അരമനയിലേയ്ക്ക് യാക്കോബായ സഭയുടെ മാർച്ച്: നഗരത്തിൽ ബുധനാഴ്ച ഗതാഗത ക്രമീകരണം

സ്വന്തം ലേഖകൻ കോട്ടയം: ദേവലോകം അരമനയിലേക്ക് യാക്കോബായ സഭ നടത്തുന്ന മാർച്ചിനോടനുബന്ധിച്ച് കോട്ടയം നഗരത്തിലെ ഗതാഗത ക്രമീകരണം. ഗതാഗതക്രമീകരണം രണ്ടിന് ഉച്ചകഴിഞ്ഞ് രണ്ടു മുതൽ ആരംഭിക്കും. കോട്ടയം ടൗണിൽനിന്നു കെ.കെ. റോഡേ കിഴക്കോട്ടു പോകേണ്ട വാഹനങ്ങൾ ലോഗോസ് ജങ്ഷനിൽനിന്നു പോലീസ് ക്ലബ്, […]

വീട്ടമ്മയുടെ എട്ടുലക്ഷവും സ്വർണവും സൗഹൃദം നടിച്ച് പൊലീസുദ്യോഗസ്ഥൻ തട്ടിയെടുത്തു: എത്രയും വേഗം പണം തിരികെ നൽകാൻ വനിതാ കമ്മിഷന്റെ ഉത്തരവ്; പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കാനും നിർദേശം

സ്വന്തം ലേഖകൻ കോട്ടയം: സൗഹൃദത്തിൻറെ പേരിൽ നൽകിയ സ്വർണവും എട്ടു ലക്ഷം രൂപയും തിരികെ നൽകുന്നില്ലെന്നു കാണിച്ച് വീട്ടമ്മ നൽകിയ പരാതിയിൽ ആരോപണ വിധേയനായ പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കാൻ കമ്മീഷൻ ശുപാർശ ചെയ്തു. ജില്ലയുടെ മധ്യഭാഗത്ത് പ്രവർത്തിക്കുന്ന പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെതിരെയാണ് […]

സ്‌കൂളുകളിൽ കളക്ഷൻ ബിന്നുകൾ: ജില്ലാതല ഉദ്ഘാടനം ഒക്ടോബർ മൂന്നിന്

സ്വന്തം ലേഖകൻ കോട്ടയം: മാലിന്യം തരംതിരിച്ച് സംസ്‌ക്കരിക്കേണ്ടതിൻറെ ആവശ്യകത സംബന്ധിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കുന്നതിന് സ്‌കൂളുകളിൽ കളക്ഷൻ ബിന്നുകൾ സ്ഥാപിക്കുന്ന കളക്ടേഴ്‌സ് അറ്റ് സ്‌കൂൾ പദ്ധതിക്ക് ഒക്ടോബർ മൂന്നിന് തുടക്കമാകും. വൈക്കം സത്യാഗ്രഹ മെമ്മോറിയൽ സ്‌കൂളിൽ രാവിലെ 10ന് ജില്ലാ കളക്ടർ […]

ജില്ലയിൽ ഒക്ടോബർ രണ്ടു മുതൽ പ്ലാസ്റ്റിക്കിന് സമ്പൂർണ നിരോധനം

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ സർക്കാർ ഓഫീസുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, റസിഡൻഷ്യൽ മേഖലകൾ, അനുബന്ധ സ്ഥലങ്ങൾ എന്നിവ ഉൾപ്പടെയുള്ള കേന്ദ്രങ്ങളിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് വസ്തുക്കൾ നിരോധിച്ച് ജില്ലാ കളക്ടർ ഉത്തരവായി. ഡിസ്‌പോസിബിൾ പാത്രങ്ങൾ, കുടിവെള്ള കുപ്പികൾ, റാപ്പറുകൾ, പ്ലാസ്റ്റിക് പായ്ക്കറ്റുകൾ, […]

ഗാന്ധിജയന്തി വിവിധ പരിപാടികളോടെ ജില്ലയിൽ ആചരിക്കും

സ്വന്തം ലേഖകൻ കോട്ടയം: ഗാന്ധിജയന്തി വാരം കോട്ടയം ജില്ലയിൽ വിപുലമായ പരിപാടികളോടെ ആഘോഷിക്കും. സമ്പൂർണ്ണ ശുചിത്വം, മാലിന്യ നിർമാർജ്ജനം എന്നിവയ്ക്ക് പ്രാധാന്യം നൽകുന്ന ആഘോഷങ്ങളുടെ ജില്ലാതല ഉദ്ഘാടനം ഗാന്ധിജയന്തി ദിനമായ ഒക്ടോബർ രണ്ടിന് നടക്കും. ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകളിലും തദ്ദേശഭരണ […]

സിനിമയോടുള്ള കലിപ്പ് തീർത്തത് തീയറ്ററിന്റെ സീറ്റിനോട്: വിനീത് ശ്രീനിവാസന്റെ മനോഹരം സിനിമ ഇഷ്ടപ്പെടാതെ വന്ന യുവാക്കൾ തീയറ്ററിന്റെ സീറ്റ് കുത്തിക്കീറി; സംഭവം ചങ്ങനാശേരി അനു തീയറ്ററിൽ; പ്രതികളുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന്

ക്രൈം ഡെസ്‌ക് ചങ്ങനാശേരി: സിനിമയോടുള്ള കലിപ്പ് തീർത്തത് തീയറ്ററിന്റെ സീറ്റിനോട്. തീയറ്ററിന്റെ സീറ്റ് കുത്തിക്കീറി സ്‌പോഞ്ച് പുറത്തു കൊണ്ടു വന്ന ആറംഗ സംഘത്തെ തിരഞ്ഞ് പൊലീസ്. തീയറ്റിന്റെ സീറ്റ് കുത്തിക്കീറിയ സംഘത്തിന്റെ സിസിടിവി ക്യാമറ ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. ചൊവ്വാഴ്ച വൈകിട്ട് […]

കടൽപ്പാലം തകർന്നു ; 13 പേർക്ക് പരിക്ക്

സ്വന്തം ലേഖിക കോഴിക്കോട്: കോഴിക്കോട് സൗത്ത് ബീച്ചിൽ പഴയ പാലം തകർന്നു. പഴയ പാലത്തിന്റെ അവശേഷിച്ചിരുന്ന ഭാഗങ്ങളാണ് തകർന്ന് വീണത്. ഇന്ന് വൈകുന്നേരം ആറ് മണിയോടെയാണ് അപകടം നടന്നത്. അപകടത്തിൽ 13 പേർക്ക് പരിക്കേറ്റതായാണ് ലഭ്യമാകുന്ന പ്രാഥമിക വിവരം. തകർന്ന് വീണ […]

മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് വിചാരണ നേരിടണം ; സുപ്രീം കോടതി

സ്വന്തം ലേഖിക മുംബൈ: നിയമസഭ തെരഞ്ഞെടുപ്പ് പത്രികക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ രണ്ട് ക്രിമിനൽ കേസുകൾ മറച്ചുവെച്ചെന്ന ആരോപണത്തിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് വിചാരണ നേരിടണമെന്ന് സുപ്രീംകോടതി. 2014 ലെ തെരെഞ്ഞെടുപ്പിൽ സമർപ്പിച്ച പത്രികയിലാണ് കേസുകൾ മറച്ചു വച്ചത്. ബോംബെ ഹൈകോടതി […]