Spread the love

ക്രൈം ഡെസ്‌ക്

video
play-sharp-fill

ചങ്ങനാശേരി: സിനിമയോടുള്ള കലിപ്പ് തീർത്തത് തീയറ്ററിന്റെ സീറ്റിനോട്. തീയറ്ററിന്റെ സീറ്റ് കുത്തിക്കീറി സ്‌പോഞ്ച് പുറത്തു കൊണ്ടു വന്ന ആറംഗ സംഘത്തെ തിരഞ്ഞ് പൊലീസ്. തീയറ്റിന്റെ സീറ്റ് കുത്തിക്കീറിയ സംഘത്തിന്റെ സിസിടിവി ക്യാമറ ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.

ചൊവ്വാഴ്ച വൈകിട്ട് 5.45 ന് ചങ്ങനാശേരി അനുതീയറ്ററിൽ വിനീത് ശ്രീനിവാസൻ ചിത്രമായ മനോഹരം നടക്കുന്നതിനിടെയായിരുന്നു സംഭവങ്ങൾ. തീയറ്ററിനുള്ളിലിരുന്ന ചിത്രം കാണുകായിരുന്നു മല്ലപ്പള്ളി സ്വദേശികളായ ആരംഗ സംഘം. ഇന്നോവയിലാണ് ഇവർ തീയറ്ററിൽ എത്തിയത്. സിനിമയ്ക്കിടെ ചിത്രം ഇഷ്ടപ്പെടാതെ വന്ന സംഘം തീയറ്ററിലെ സീറ്റ് കുത്തിക്കീറുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അടുത്തിടെ മാത്രം നവീകരിച്ച തീയറ്ററിന്റെ സീറ്റ് പൂർണമായും കീറിയ ശേഷം ഉള്ളിലെ സ്‌പോഞ്ച് പുറത്തു വരികയും ചെയ്തു.

സിനിമയ്ക്ക് ശേഷം തീയറ്റർ വൃത്തിയാക്കാൻ കയറിയ ജീവനക്കാരാണ് സീറ്റ് കുത്തിക്കീറിയത് കണ്ടെത്തിയത്. തുടർന്ന് ഇവർ വിവരം തീയറ്റർ മാനേജരെ അറിയിച്ചു. ഇവർ നടത്തിയ പരിശോധനയിലാണ് സീറ്റ് ഈ അക്രമി സംഘമാണ് കീറിയതെന്ന് കണ്ടെത്തിയത്.

തുടർന്ന് സിസിടിവി ക്യാമറ ദൃശ്യങ്ങൾ സഹിതം ചങ്ങനാശേരി ഡിവൈഎസ്പി എസ്.സുരേഷ്‌കുമാറിന് തീയറ്റർ അധികൃതർ പരാതി നൽകിയിട്ടുണ്ട്.