വീട്ടമ്മയുടെ എട്ടുലക്ഷവും സ്വർണവും സൗഹൃദം നടിച്ച് പൊലീസുദ്യോഗസ്ഥൻ തട്ടിയെടുത്തു: എത്രയും വേഗം പണം തിരികെ നൽകാൻ വനിതാ കമ്മിഷന്റെ ഉത്തരവ്; പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കാനും നിർദേശം

വീട്ടമ്മയുടെ എട്ടുലക്ഷവും സ്വർണവും സൗഹൃദം നടിച്ച് പൊലീസുദ്യോഗസ്ഥൻ തട്ടിയെടുത്തു: എത്രയും വേഗം പണം തിരികെ നൽകാൻ വനിതാ കമ്മിഷന്റെ ഉത്തരവ്; പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കാനും നിർദേശം

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: സൗഹൃദത്തിൻറെ പേരിൽ നൽകിയ സ്വർണവും എട്ടു ലക്ഷം രൂപയും തിരികെ നൽകുന്നില്ലെന്നു കാണിച്ച് വീട്ടമ്മ നൽകിയ പരാതിയിൽ ആരോപണ വിധേയനായ പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കാൻ കമ്മീഷൻ ശുപാർശ ചെയ്തു. ജില്ലയുടെ മധ്യഭാഗത്ത് പ്രവർത്തിക്കുന്ന പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെതിരെയാണ് വനിതാ കമ്മിഷനിൽ വീട്ടമ്മ പരാതിയുമായി എത്തിയത്.

പൊലീസ് ഉദ്യോഗസ്ഥനും വീട്ടമ്മയും സൗഹൃദത്തിലായിരുന്നു. ഇവരുമായി അടുപ്പം സ്ഥാപിച്ച പൊലീസ് ഉദ്യോഗസ്ഥൻ പല തവണയായി ഇവരിൽ നിന്നും പണം തട്ടിയെടുക്കുകയായിരുന്നു. ഇതു സംബന്ധിച്ചുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭാര്യയെയും മൂന്നു മക്കളെയും ഉപേക്ഷിച്ചയാളെ കണ്ടെത്താൻ എറണാകുളം നോർത്ത് പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസറെ ചുമതലപ്പെടുത്തി. വീട്ടമ്മയുടെ പരാതിയിലാണ് നടപടി. അദാലത്തിൽ പരിഗണിച്ച 66 കേസുകളിൽ ഏഴെണ്ണം തീർപ്പാക്കി. ബാക്കിയുളളവ ഒക്ടോബർ 24ന് നടക്കുന്ന അദലാത്തിൽ പരിഗണിക്കും.

കുടുംബ ബന്ധങ്ങളുടെ കെട്ടുറപ്പ് നിലനിർത്തുന്നതിന് ദമ്പതികൾക്ക് വിവിധ ഘട്ടങ്ങളിൽ കൗൺസലിംഗും ബോധവത്കരണവും നൽകേണ്ടത് അനിവാര്യമാണെന്ന് സംസ്ഥാന വനിതാ കമ്മീഷൻ. വിവാഹപൂർവ്വ കൗൺസലിംഗിന് കമ്മീഷൻ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.

വിവാഹം രജിസ്റ്റർ ചെയ്യുന്നതിന് കൗൺസലിംഗിൽ പങ്കെടുത്ത സർട്ടിഫിക്കറ്റ് നിർബന്ധമാക്കണമെന്ന ശുപാർശ കമ്മീഷൻ സർക്കാരിന് സമർപ്പിച്ചിട്ടുണ്ടെന്ന് അംഗം ഇ.എം. രാധ പറഞ്ഞു.കോട്ടയം ജില്ലാ പഞ്ചായത്ത് ഹാളിൽ നട ന്ന മെഗാ അദാലത്തിനു ശേഷം സംസാരിക്കുകയായിരുന്നു കമ്മീഷൻ അംഗം.

വിവാഹേതര ബന്ധങ്ങൾ കുടുംബത്തിലും സമൂഹത്തിലും സങ്കീർണ്ണമായ പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നതായി കമ്മീഷൻ നിരീക്ഷിച്ചു. ക്ഷീരസംഘം സെക്രട്ടറിയായ യുവതി സംഘത്തിന്റെ ഭരണസമിതിക്കെതിരെ നൽകിയ പരാതിയിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർക്ക് നിർദ്ദേശം നൽകി. വനിതാ കമ്മീഷൻ ഡയറക്ടർ പി. യു. കുര്യാക്കോസും പങ്കെടുത്തു.