അതിർത്തി കടത്തില്ലെന്ന പിടിവാശിയിൽ കർണ്ണാടക : ചികിത്സ കിട്ടാതെ ഹൃദ്‌രോഗി മരിച്ചു ; കൊറോണക്കാലത്ത് ചികിത്സ കിട്ടാതെയുള്ള എട്ടാമത്തെ മരണം
സ്വന്തം ലേഖകൻ കാസർഗോഡ്: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കാസർഗോഡുമായകുള്ള അതിർത്തി കർണാടക അടച്ചതോടെ വിദഗ്ധ ചികിത്സ കിട്ടാതെ കാസർകോഡ് ഒരാൾകൂടി മരിച്ചു. കാസർഗോഡ് കർണ്ണാടക അതിർത്തി ഗ്രാമമായ ഹൊസങ്കടി സ്വദേശി രുദ്രപ്പയാണ് മരിച്ചത്. ഹൃദ്രോഗി ആയിരുന്ന ഇയാൾ മംഗ്ലുരൂവിലായിരുന്നു ചികിത്സ നടത്തി വന്നിരുന്നത്. ഇയാളുടെ വീട്ടിൽ നിന്നും എട്ട് കിലോമീറ്റർ മാത്രമേ മംഗലൂരുവിലെ ആശുപത്രിയിലേക്കുള്ളു. കർണ്ണാടക അതിർത്തി അടച്ചതോടെ സ്ഥിരമായുണ്ടായിരുന്ന ചികിത്സ നൽകാൻ സാധിക്കാതെ വരികെയായിരുന്നു. ഹൃദ്‌രോഗത്തെ തുടർന്ന് നേരത്തെ ഹൃദയ ശസ്ത്രക്രിയക്ക് വിധേയനായിരുന്ന ഇയാളെ നെഞ്ച് വേദനയെ തുടർന്ന് ഉപ്പളയിലെ ക്ലിനിക്കിൽ […]