ക്രിമിനലുകൾക്കൊപ്പം വീട്ടമ്മയുടെ സ്വർണ്ണാഭരണം കവർന്നു ; കാക്കിക്കുള്ളിലെ കള്ളനെ പൊക്കി കേരള പൊലീസ്

ക്രിമിനലുകൾക്കൊപ്പം വീട്ടമ്മയുടെ സ്വർണ്ണാഭരണം കവർന്നു ; കാക്കിക്കുള്ളിലെ കള്ളനെ പൊക്കി കേരള പൊലീസ്

Spread the love

 

സ്വന്തം ലേഖകൻ

ചിറ്റൂർ: പുതുവർഷാരംഭത്തിൽ തന്നെ കാക്കിക്കുള്ളിലെ കള്ളനെ പൊക്കി കേരളപോലീസ്.റോഡരികിൽ നിർത്തിയ വീട്ടമ്മയുടെ സ്‌കൂട്ടറിൽനിന്ന് സ്വർണാഭരണമുൾപ്പെടെ കവർന്ന സംഭവത്തിലാണ് പൊലീസുകാരനുൾപ്പടെ രണ്ടുപേർ പിടിയിലായത്.

പാലക്കാട് ചിറ്റൂരിലാണ് സംഭവം. മൂന്നുപേരടങ്ങുന്ന സംഘമാണ് കവർച്ച നടത്തിയത്. ഒരാൾ ഓടിരക്ഷപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹേമാംബിക നഗർ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ പുതുനഗരം സ്വദേശി മുഹമ്മദ് ബൂസരി, അമ്പാട്ടുപാളയം തറക്കളം സ്വദേശി പ്രതീഷ് (33) എന്നിവരാണ് പിടിയിലായത്. ഇടുക്കി സ്വദേശി വിനുവാണ് രക്ഷപ്പെട്ടത്.

നെഹ്റു തിയറ്ററിനടുത്ത് തറക്കളത്തിന് സമീപത്താണ് സംഭവം നടന്നത്. മേട്ടുപ്പാളയം സ്വദേശി ജയന്റെ ഭാര്യ സിന്ധുവിന്റെ സ്‌കൂട്ടറിലിരുന്ന പണവും സ്വർണാഭരണവുമാണ് പൊലീസുകാരന്റെ നേതൃത്വത്തിൽ കവർന്നത്. റോഡരികിൽനിന്ന് ഇളനീർ വാങ്ങിക്കുന്നതിനിടെ ബൊലേറോ വാഹനത്തിലെത്തിയ പ്രതികൾ സ്‌കൂട്ടറിലുണ്ടായിരുന്ന ബാഗുമായി കടന്നുകളയുകയായിരുന്നു.

ചിറ്റൂർ പോലീസിന് നൽകിയ വിവരത്തെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ ചിറ്റൂരിൽനിന്ന് തന്നെ വാഹനമുൾപ്പെടെ പ്രതികളെ പിടികൂടി. ഇതിനിടെ പ്രതികൾ സ്വർണം ചിറ്റൂരിലെ ജ്വല്ലറിയിൽ പണയപ്പെടുത്തിയിരുന്നതായി എസ്ഐ കെവി സുധീഷ് കുമാർ പറഞ്ഞു. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് പ്രതീഷ്.

Tags :