video
play-sharp-fill

ശബരിമലയിലേക്കെന്ന് തെറ്റിദ്ധരിച്ച് യുവതിയെ സംഘപരിവാറുകാർ തടഞ്ഞുവെച്ചു

സ്വന്തം ലേഖകൻ എരുമേലി: യുവതിയും ഭർത്താവും ശബരിമലയിലേക്കാണ് പോകുന്നതെന്ന് തെറ്റിദ്ധരിച്ച് സംഘപരിവാർ സംഘടനയും, അയ്യപ്പ ഭക്തരും പ്രതിഷേധിച്ചു. വിജയവാഡ സ്വദേശികളായ കിരൺകുമാർ നീലിമ എന്നിവർക്കെതിരെയാണ് പ്രതിഷേധം അഴിച്ചു വിട്ടത്. പമ്പ സ്‌പെഷ്യൽ ബസിൽ തീർത്ഥാടകർക്കൊപ്പം എരുമേലിയിലേക്ക് ടിക്കറ്റ് എടുത്തതാണ് അഭ്യൂഹങ്ങൾക്ക് വഴിതെളിച്ചത്. തുടർന്ന് ഉച്ചയോടെ എരുമേലിയിൽ എത്തിയ ഇവരെ പോലീസ് സുരക്ഷയിൽ വലിയമ്പലത്തിലേക്ക് പോയി. ഇവർക്ക് പിന്നാലെ ഭക്തരും ഉണ്ടായിരുന്നു. തുടർന്നാണ് തങ്ങൾക്ക് ശബരിമലയിലേക്ക് പോകാൻ ഉദ്ദേശമില്ലെന്ന് ദമ്പതികൾ വ്യക്തമാക്കിയത്. ദമ്പതികളെ പോലീസ് കെ എസ് ആർ ടി സി ബസിൽ മടക്കിയയച്ചു.

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനുനേരേ മുളകുപൊടി ആക്രമണം

സ്വന്തം ലേഖകൻ ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് നേർക്ക് മുളകുപൊടി ആക്രമണം. ഡൽഹി സെക്രട്ടേറിയേറ്റിന് മുന്നിലാണ് സംഭവം. ആക്രമണത്തിൽ കെജ്രിവാളിന്റെ കണ്ണട തകർന്നു. മുളകുപൊടി എറിഞ്ഞ അനിൽ കുമാർ ഹിന്ദുസ്ഥാനിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഉച്ചഭക്ഷണം കഴിക്കാനായി പുറത്തിറങ്ങിയപ്പോഴായിരുന്നു ആക്രമണം. സന്ദർശകർക്ക് അനുവദിച്ച സ്ഥലത്ത് നിന്നയാളാണ് മുളകുപൊടി നിറച്ച കൂട് എറിഞ്ഞത്. സിഗരറ്റ് പാക്കറ്റിനുള്ളിൽ മുളകുപൊടി നിറച്ചാണ് ഇയാൾ എത്തിയത്. മുളകുപൊടി എറിഞ്ഞ അനിൽ കുമാർ ഹിന്ദുസ്ഥാനി ഡൽഹി സ്വദേശി ആണെന്നും പോലീസ് അറിയിച്ചു.

ആറാമത് ശാന്താദേവി പുരസ്‌കാരം അജയ് തുണ്ടത്തിലിന്

സ്വന്തം ലേഖകൻ കോഴിക്കോട്: ആറാമത് ശാന്താദേവി പുരസ്‌ക്കാരം (2019) – ൽ മികച്ച ചലച്ചിത്ര പി ആർ ഓയ്ക്കുള്ള അവാർഡ് അജയ് തുണ്ടത്തിലിന്. പി ആർ ഓ ആയിരുന്ന ടി. മോഹൻദാസിന്റെ പേരിലുള്ള അവാർഡും ശാന്താദേവി പുരസക്കാരവും ചേർന്ന് 2 അവാർഡുകളാണ് പി ആർ ഓ – യ്ക്കുള്ളത്. ജനുവരി 6-ന് കോഴിക്കോട് ടാഗോർ സെന്റിനറി ഹാളിൽ വൈകുന്നേരം 5 മണിക്കാണ് അവാർഡ് വിതരണ ചടങ്ങ്.

ശബരിമല; നിരോധനാജ്ഞ ലംഘിച്ചു, യു.ഡി.എഫ്‌ നേതാക്കൾക്കെതിരെ കേസെടുത്തു

സ്വന്തം ലേഖകൻ പത്തനംതിട്ട: കോൺഗ്രസ് നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു. നിലയ്ക്കലിലും പമ്പയിലും നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധം നടത്തിയതിനാണ് പോലീസ് കേസെടുത്തത്. യുഡിഎഫിന്റെ ഒൻപത് നേതാക്കളും അമ്പതോളം പ്രവർത്തകരുമാണ് നിലയ്ക്കലിലെത്തിയത്. ശബരിമലയിലെ നിരോധനാജ്ഞ ലംഘിക്കാനായെത്തിയ കോൺഗ്രസ് നേതാക്കളെ നിലയ്ക്കലിൽ പൊലീസ് തടഞ്ഞിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടേയും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടേയും നേതൃത്വത്തിൽ യുഡിഎഫ് സംഘം പമ്പ വരെ എത്തി മടങ്ങി. എംഎൽഎമാരെ മാത്രമേ സന്നിധാനത്തേക്ക് കയറ്റി വിടുകയൊള്ളൂ എന്നായിരുന്നു പൊലീസ് നിലപാട്. ഇതോടെ നിലയ്ക്കലിൽ കുത്തിയിരുന്ന് നേതാക്കളും പ്രവർത്തകരും പ്രതിഷേധിക്കുകയായിരുന്നു.

റെയിൽവേ ട്രാക്കിൽ അറ്റകുറ്റപണികൾ. ട്രെയിൻ ഗതാഗതം താറുമാറാകും

സ്വന്തം ലേഖകൻ കൊച്ചി: ഓച്ചിറ യാർഡിൽ അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം. ഈ മാസം 22 മുതൽ 28 വരെയാണ് നിയന്ത്രണം. 22ന് കോട്ടയം വഴിയുള്ള എറണാകുളം- കൊല്ലം പാസഞ്ചർ (56391) കായംകുളത്തിനും കൊല്ലത്തിനുമിടയിൽ ഭാഗികമായി റദ്ദാക്കും. ആലപ്പുഴ വഴിയുള്ള എറണാകുളം- കൊല്ലം മെമു (66309) കായംകുളത്തിനും കൊല്ലത്തിനുമിടയിൽ ഭാഗികമായി റദ്ദാക്കും. 23ന് കോട്ടയം വഴിയുള്ള എറണാകുളം- കൊല്ലം പാസഞ്ചർ (56391) കായംകുളത്തിനും കൊല്ലത്തിനുമിടയിൽ ഭാഗികമായി റദ്ദാക്കും. ആലപ്പുഴ വഴിയുള്ള കൊല്ലം- എറണാകുളം മെമു (66302) കൊല്ലത്തിനും കായംകുളത്തിനുമിടയിൽ ഭാഗികമായി റദ്ദാക്കും. […]

മണ്ഡലകാലം ആരംഭിച്ചതോടെ സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു

സ്വന്തം ലേഖകൻ കോട്ടയം: മണ്ഡലകാലം ആരംഭിച്ചതോടെ സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു. 80 ശതമാനം വരെ വിലവർധിച്ചതായാണ് വ്യാപാരികൾ പറയുന്നത്. ശബരിമല സീസണിന് പുറമെ ഹോർട്ടി കോർപസ് ആരംഭിച്ച പച്ചക്കറിയിൽ ഇടിവുണ്ടായതാണ് വിലക്കയറ്റത്തിന് കാരണം . അടുത്താഴ്ച മുതൽ ക്രിസ്തുമസ് സീസൺ കൂടി തുടങ്ങുന്നതോടെ പച്ചക്കറി വില ഇനിയും ഉയരാനാണ് സാധ്യത. രണ്ടാഴ്ച മുമ്പുവരെ 40 രൂപയായിരുന്ന മുരിങ്ങക്കായക്ക് 140 രൂപയാക്കാണ് ചില്ലറ വ്യാപാരകേന്ദ്രങ്ങളിൽ വിൽക്കുന്നത്. ചെറിയുള്ളി വില 80 കടന്നതായും വിൽപ്പനക്കാർ പറയുന്നു. കാരറ്റ്, ബീറ്റ്റൂട്ട്, കാബേജ്, സവാള തുടങ്ങിയവയുടെ വിലയിൽ വലിയ […]

തന്നെ മന്ത്രിയാക്കിയത് പാണക്കാട് തറവാട്ടിൽ നിന്നല്ല ഇടതുപക്ഷമാണെന്ന് കെ.ടി ജലീൽ

സ്വന്തം ലേഖകൻ കോഴിക്കോട്: ബന്ധുനിയമന വിവാദത്തിൽ മുസ്ലീം ലീഗിനെതിരെ മന്ത്രി കെ.ടി ജലീൽ. തന്നെ മന്ത്രിയാക്കിയത് പാണക്കാട് തറവാട്ടിൽ നിന്നല്ലെന്നും എ.കെ.ജി സെന്ററിൽ നിന്നാണെന്നും കെ.ടി ജലീൽ പറഞ്ഞു. തന്നെ സംരക്ഷിക്കുന്നത് സി.പി.ഐ.എമ്മാണെന്ന് കരിങ്കൊടി കാണിക്കുന്നവർ ഓർക്കണമെന്ന് കെ.ടി ജലീൽ പറഞ്ഞു. കറുത്ത കൊടി കാട്ടിയാൽ ഭയക്കില്ലെന്നും അങ്ങനെ പേടിപ്പിക്കാമെന്ന് കരുതരുതെന്നും പറഞ്ഞ മന്ത്രി, ലോക്സഭാ തെരഞ്ഞെടുപ്പിലുണ്ടായേക്കാവുന്ന പരാജയത്തിന്റെ ഭീതിയാണ് ലീഗിന്റെ ആരോപണത്തിന് കാരണമെന്നും പറഞ്ഞു. കുഞ്ഞാലിക്കുട്ടിയുടെ കളരിയിൽ നിന്ന് ആയിരം വർഷം അഭ്യാസം പഠിച്ചാലും സി.പി.ഐ.എം സംരക്ഷണയിലുള്ള ഒരാളെ തൊടാൻ യൂത്ത് ലീഗുകാർക്ക് […]

ശബരിമല പിടിച്ചെടുക്കാൻ സംഘപരിവാർ അജണ്ട; രാഷ്ട്രീയമാണ് ലക്ഷ്യമെങ്കിൽ നേർക്കുനേർ ആകാം, നിയമം ലംഘിച്ചാൽ അറസ്റ്റ് ചെയ്യും: മുഖ്യമന്ത്രി

സ്വന്തം ലേഖകൻ തിരുവനന്തപുരം: ശബരിമലയിലെ പോലീസ് നടപടി വിശദീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വിശ്വാസികൾക്ക് സംരക്ഷണവും ശബരിമലയിൽ അക്രമവും രാഷ്ട്രീയ നേട്ടവുമുണ്ടാക്കാനും ശ്രമിക്കുന്നവർക്കുമെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയും അതാണ് സർക്കാർ നിലപാടാണ്. ശബരിമലയിലെ പ്രതിഷേധക്കാരുടെ ഉദ്ദേശം എല്ലാവർക്കും മനസ്സിലായി കഴിഞ്ഞു. ശബരിമലയെ രാഷ്ട്രീയ ലക്ഷ്യമാക്കാനാണ് ഉദ്ദേശമെങ്കിൽ അത് നേർക്കുനേരെ ആകാമെന്നും മുഖ്യമന്ത്രി ബി.ജെ.പിക്ക് മുന്നറിയിപ്പ് നൽകി. ശബരിമലയിൽ പോലീസ് പരമാവധി സംയമനം പാലിച്ചു. ശബരിമല സമരം ഭക്തിയുടെ പേരിലല്ല. സമരത്തിന്റെ മറവിൽ അക്രമം അഴിച്ചുവിട്ടു. മാധ്യമപ്രവർത്തകരെ വരെ ക്രൂരമായി ആക്രമിച്ചു. ശബരിമലയെ രാഷ്ട്രീയ ലക്ഷ്യത്തോടെ കാണുന്ന […]

നിരോധനാജ്ഞ ലംഘിച്ച് യു.ഡി.എഫ് നേതാക്കൾ ശബരിമലയിലേയ്ക്ക്, പൊലീസുമായി വാക്കുതർക്കം; നിലയ്ക്കലിൽ സംഘർഷാവസ്ഥ

സ്വന്തം ലേഖകൻ ശബരിമല: ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങൾ വിലയിരുത്തുന്നതിനായി പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിൽ എത്തിയ യു.ഡി.എഫ് നേതാക്കൾ നിലക്കലിൽ നിരോധനാജ്ഞ ലംഘിച്ചു. മൂന്നോ നാലോ എം.എൽ.എമാരെ മാത്രം കടത്തി വിടാമെന്ന നിർദേശത്തിൽ പ്രതിഷേധിച്ച് നേതാക്കൾ എസ്.പി യതീഷ് ചന്ദ്രയുമായി വാക്കുതർക്കവുമുണ്ടായി. 144 ലംഘിക്കുമെന്നും പൊലീസ് വേണമെങ്കിൽ അറസ്റ്റ് ചെയ്ത് നീക്കെട്ട എന്നും രമേശ് ചെന്നിത്തല വെല്ലുവിളിച്ചു. തുടർന്ന് യു.ഡി.എഫ് നേതാക്കളും പ്രവത്തകരും നിലക്കലിൽ കുത്തിയിരുന്ന് ശരണംവിളിച്ച് പ്രതിഷേധിച്ചു. എസ്.പി യതീഷ് ചന്ദ്ര സ്ഥലത്തെത്തി നേതാക്കളുമായി സംസാരിക്കുകയും യാത്ര തുടരാമെന്ന് അറിയിക്കുകയും ചെയ്‌തെങ്കിലും നിരോധനാജ്ഞ പിൻവലിക്കണമെന്ന് […]

നടതുറക്കുമ്പോൾ അയ്യപ്പ ദർശനത്തിന് ഭക്തന്മാർ ആരുമില്ല; ഭഗവാനെ ഒരു നോക്ക് കാണാൻ ആയിരങ്ങൾ നിലയ്ക്കലിൽ കാത്ത്കിടക്കുന്നു; പൊലീസിന്റെ നടപടി മടുത്ത പല ഭക്തന്മാരും ദർശനം വേണ്ടെന്ന് വച്ച് മടങ്ങുന്നു. പൊലീസും സംഘപരിവാറും ചേർന്ന് ശബരിമലയെ കലാപഭൂമിയാക്കി മാറ്റി.

സ്വന്തം ലേഖകൻ ശബരിമല: യുവതി പ്രവേശനത്തിന് വേണ്ടി സർക്കാർ ഒരുക്കിയ നിയന്ത്രണങ്ങൾ ഭക്തരുടെ ആവേശത്തെയാണ് തകർക്കുന്നത്. സാധാരണ ശബരിമയിൽ എത്തുന്നതിന്റെ അഞ്ചിലൊന്ന് പേർ പോലും എത്തുന്നില്ല. മലയാളികളും തമിഴ്നാട്ടുകാരും സന്നിധാനത്തേക്ക് വലിയ തോതിൽ എത്തുന്നില്ല. മലയാളികളെ എല്ലാം പൊലീസ് സംശയത്തോടെയാണ് കാണുന്നത്. ആർ എസ് എസുകാരെന്ന് പറഞ്ഞ് മലയാളികളെ പലരേയും പൊലീസ് പമ്പയിൽ നിന്ന് തിരിച്ചയയ്ക്കുന്നുണ്ട്. ഇതാണ് ഇതിന് കാരണം. പതിനായിരക്കണക്കിനാളുകളാണ് ശരണം വിളിയുമായി സാധാരണ മല ചവിട്ടി സന്നിധാനത്ത് എത്തിയിരുന്നത്. എന്നാൽ ഇന്ന് രാവിലെ എത്തിയത് നാല് മണിക്കൂർ കൊണ്ട് അയ്യായിരത്തിൽ മുകളിൽ […]