play-sharp-fill
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനുനേരേ മുളകുപൊടി ആക്രമണം

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനുനേരേ മുളകുപൊടി ആക്രമണം

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് നേർക്ക് മുളകുപൊടി ആക്രമണം. ഡൽഹി സെക്രട്ടേറിയേറ്റിന് മുന്നിലാണ് സംഭവം. ആക്രമണത്തിൽ കെജ്രിവാളിന്റെ കണ്ണട തകർന്നു. മുളകുപൊടി എറിഞ്ഞ അനിൽ കുമാർ ഹിന്ദുസ്ഥാനിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഉച്ചഭക്ഷണം കഴിക്കാനായി പുറത്തിറങ്ങിയപ്പോഴായിരുന്നു ആക്രമണം. സന്ദർശകർക്ക് അനുവദിച്ച സ്ഥലത്ത് നിന്നയാളാണ് മുളകുപൊടി നിറച്ച കൂട് എറിഞ്ഞത്. സിഗരറ്റ് പാക്കറ്റിനുള്ളിൽ മുളകുപൊടി നിറച്ചാണ് ഇയാൾ എത്തിയത്. മുളകുപൊടി എറിഞ്ഞ അനിൽ കുമാർ ഹിന്ദുസ്ഥാനി ഡൽഹി സ്വദേശി ആണെന്നും പോലീസ് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group