റെയിൽവേ ട്രാക്കിൽ അറ്റകുറ്റപണികൾ. ട്രെയിൻ ഗതാഗതം താറുമാറാകും

റെയിൽവേ ട്രാക്കിൽ അറ്റകുറ്റപണികൾ. ട്രെയിൻ ഗതാഗതം താറുമാറാകും

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: ഓച്ചിറ യാർഡിൽ അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം. ഈ മാസം 22 മുതൽ 28 വരെയാണ് നിയന്ത്രണം.

22ന് കോട്ടയം വഴിയുള്ള എറണാകുളം- കൊല്ലം പാസഞ്ചർ (56391) കായംകുളത്തിനും കൊല്ലത്തിനുമിടയിൽ ഭാഗികമായി റദ്ദാക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആലപ്പുഴ വഴിയുള്ള എറണാകുളം- കൊല്ലം മെമു (66309) കായംകുളത്തിനും കൊല്ലത്തിനുമിടയിൽ ഭാഗികമായി റദ്ദാക്കും.

23ന് കോട്ടയം വഴിയുള്ള എറണാകുളം- കൊല്ലം പാസഞ്ചർ (56391) കായംകുളത്തിനും കൊല്ലത്തിനുമിടയിൽ ഭാഗികമായി റദ്ദാക്കും.

ആലപ്പുഴ വഴിയുള്ള കൊല്ലം- എറണാകുളം മെമു (66302) കൊല്ലത്തിനും കായംകുളത്തിനുമിടയിൽ ഭാഗികമായി റദ്ദാക്കും.

24ന് ആലപ്പുഴ വഴിയുള്ള എറണാകുളം- കൊല്ലം മെമു (66303) ആലപ്പുഴയ്ക്കും കൊല്ലത്തിനുമിടയിൽ ഭാഗികമായി റദ്ദാക്കും.

24ന് ആലപ്പുഴ വഴിയുള്ള കൊല്ലം- എറണാകുളം മെമു (66310) ഓച്ചിറ- കായംകുളം സെക്ഷനിൽ 15 മിനുട്ട് പിടിച്ചിടും.

26ന് ആലപ്പുഴ വഴിയുള്ള എറണാകുളം- കൊല്ലം മെമു (66303) ആലപ്പുഴയ്ക്കും കൊല്ലത്തിനുമിടയിൽ ഭാഗികമായി റദ്ദാക്കും.

27ന് കോട്ടയം വഴിയുള്ള കൊല്ലം- എറണാകുളം പാസഞ്ചർ (56392) കൊല്ലത്തിനും കായംകുളത്തിനുമിടയിൽ ഭാഗികമായി റദ്ദാക്കും.

ആലപ്പുഴ വഴിയുള്ള എറണാകുളം- കൊല്ലം മെമു (66303) ആലപ്പുഴയ്ക്കും കൊല്ലത്തിനുമിടയിൽ ഭാഗികമായി റദ്ദാക്കും.

28ന് കോട്ടയം വഴിയുള്ള കൊല്ലം- എറണാകുളം പാസഞ്ചർ (56392) കൊല്ലത്തിനും കായംകുളത്തിനുമിടയിൽ ഭാഗികമായി റദ്ദാക്കും.