video
play-sharp-fill

മുപ്പത് എംഎൽഎമാർ കൂറുമാറും: ഒരാഴ്ചയ്ക്കകം കർണ്ണാടകത്തിൽ യദ്യൂരപ്പ മുഖ്യമന്ത്രി

പൊളിറ്റിക്കൽ ഡെസ്‌ക് ബംഗളൂരു: കോൺഗ്രസിൽ നിന്നും ജെഡിഎസിൽ നിന്നുമുള്ള മുപ്പത് എംഎൽഎമാർ ഒരാഴ്ചയ്ക്കകം ബിജെപിയിൽ എത്തുമെന്ന് സൂചന. ഒരു എംഎൽഎയ്ക്ക് ഒരു കോടി മുതൽ അഞ്ചു കോടി രൂപവരെയാണ് ബിജെപി വാഗ്ദാനം ചെയ്തിരിക്കുന്നത്. 224 അംഗ കർണ്ണാടക നിയമസഭയിൽ 222 സീറ്റിലെ ഫലമാണ് ഇപ്പോൾ പുറത്തു വന്നത്. ഇതിൽ 10 സീറ്റാണ് ബിജെപിയ്ക്കു ലഭിച്ചത്. കേവല ഭൂരിപക്ഷത്തിന് എട്ടു സീറ്റുകളുടെ അകലം. 78 സീറ്റ് നേടിയ കോൺഗ്രസും 38 സീറ്റ് നേടിയ ജനതാദൾ സെക്യുലറും ചേർന്നാൽ 116 സീറ്റാകും. കേവല ഭൂരിപക്ഷം സുഖമായി നേടാൻ […]

കനത്ത കാറ്റും മഴയും: കോട്ടയത്ത് വൻ നാശം; പന്ത്രണ്ട് വീടുകൾ തകർന്നു തരിപ്പണമായി

സ്വന്തം ലേഖകൻ കോട്ടയം: കനത്ത കാറ്റിലും മഴയിലും കോട്ടയം നഗരത്തിൽ വൻ നാശം. ഇടിയും മിന്നലും അതിവേഗത്തിൽ എത്തിയപ്പോൾ വീടിനുള്ളിൽ ഉറങ്ങിക്കിടന്നയാൾക്കു പരിക്കേറ്റു. മള്ളൂശേരി പ്ലാക്കുഴിയിൽ ജെനി തോമസി (32) നാണ് പരിക്കേറ്റത്. വീടിനു മുകളിൽ മരം വീണപ്പോൾ, മേൽക്കൂര തകർന്ന് ഇയാളുടെ തലയിൽ ഫാൻ പതിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ ഇദ്ദേഹത്തെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നഗരപരിധിയിൽ മാത്രം മുപ്പതിലേറെ വീടുകൾക്കു നാശമുണ്ടായിട്ടുണ്ടെന്നാണ് സൂചന. ചുങ്കം മള്ളൂശേരി മേഖലയിൽ 12 വീടുകളാണ് കാറ്റിലും മഴയിലും തകർന്നത്. മിക്ക വീടുകളുടെയും മേൽക്കൂര കാറ്റിൽ പറന്നു പോയി. […]

രാഹുൽ 11 ഇടത്ത് തോറ്റു: മോദി 14 ഇടത്ത് വിജയിച്ചു

സ്വന്തം ലേഖകൻ ബംഗളൂരു: കർണ്ണാടക തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പ്രചാരണത്തിനിറങ്ങിയ 11 സീറ്റിൽ കോൺഗ്രസിന് തോൽവി. ഇതിൽ ഏഴെണ്ണം കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റാണ്. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ സീറ്റിൽ പോലും കോൺഗ്രസ് പരാജയപ്പെട്ടു. എന്നാൽ, പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രചാരണത്തിനിറങ്ങിയ 14 സീറ്റിലും ബിജെപി സ്ഥാനാർഥികൾ വിജയിക്കുകയും ചെയ്തു. ഏറെ ദയനീയമായത് കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റായ ചാമുണ്ടേശ്വരിയിൽ മത്സരിക്കാനിറങ്ങിയ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പരാജയമാണ് ഏറെ ദയനീയമായത്. ഈ മണ്ഡലത്തിൽ രാഹുൽ ഗാന്ധി നേരിട്ടാണ് പ്രചാരണത്തിനു നേതൃത്വം നൽകിയത്. ഇവിടെ റോഡ് ഷോ അടക്കം […]

ശക്തമായി തിരിച്ച് വന്ന് കുമാരസ്വാമി: കിംങ് മേക്കറായില്ലെങ്കിലും നഷ്ടമില്ലാതെ കുമാരസ്വാമി

രാഷ്ട്രീയ ലേഖകൻ ബംഗളൂരു: കയ്യിലിരുന്ന ഭരണം നഷ്ടമായ കർണ്ണാടകയിൽ കോൺഗ്രസ് കിതയ്ക്കുമ്പോൾ, കാൽചുവട്ടിലെ മണ്ണ് നഷ്ടമായില്ലെന്ന അശ്വാസത്തിൽ എച്ച്.ഡി കുമാരസ്വാമിയും ജനതാദള്ളും. കഴിഞ്ഞ തവണ നേടിയ 40 സീറ്റ് എന്ന പരിധി കടന്ന കുമാരസ്വാമിയും സംഘവും ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയം മറുന്നു കഴിഞ്ഞു. ബിജെപി കേവല ഭൂരിപക്ഷം നേടുമെന്നു ഉറപ്പായതോടെ കിംഗ് മേക്കാറാകാം എന്ന സാധ്യത നഷ്ടമായെങ്കിലും, കർണ്ണാടകയിൽ ഇനിയും പ്രതീക്ഷ ബാക്കിയുണ്ടെന്നാണ് ദൾ സംഘം നൽകുന്ന സൂചന. 2013 ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തേയ്ക്ക് ഒതുക്കപ്പെട്ട ജനതാദൾ നേടിയത് 40 […]

പോസ്റ്ററില്ല, അനൗൺസ്‌മെന്റില്ല: തിരഞ്ഞെടുപ്പു കമ്മിഷൻ ഇടപെട്ടതോടെ കർണ്ണാടകയിൽ നേട്ടം ബിജെപിക്ക്

സ്വന്തം ലേഖകൻ മൈസൂർ: കോടികൾ വീശിയെറിഞ്ഞുള്ള പോഷ് പ്രചാരണത്തിനു പകരം വീടുകളിൽ നേരിട്ടെത്തിയുള്ള പ്രചാരണം മതിയെന്ന് തിരഞ്ഞെടുപ്പു കമ്മിഷൻ കർശന നിർദേശം നൽകിയതോടെ നേട്ടമുണ്ടാക്കിയത് ബിജെപി. രാജ്യത്തെ വിവിധ സ്ഥലങ്ങളിൽ നിന്നും കോടികൾ മുടക്കി ആർഎസ്എസ് പ്രവർത്തകരെ പ്രചാരണത്തിനായി എത്തിയ ബിജെപിയാണ് സംസ്ഥാനത്ത് വൻ നേട്ടമുണ്ടാക്കിയതെന്ന് തിരഞ്ഞെടുപ്പ് ഫലം പുറത്തു വരുമ്പോൾ വ്യക്തമാകുകയാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ തന്നെ കർണ്ണാടകയിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ കർശന നിർദേശങ്ങൾ പ്രഖ്യാപിച്ചിരുന്നു. ഫ്‌ളക്‌സ് ബോർഡുകൾ പാടില്ല, ശബ്ദ മലിനീകരണമുണ്ടാക്കുന്ന അനൗൺസ്‌മെന്റുകൾ പാടില്ല, ബഹളങ്ങളോ, പോസ്റ്റർ പ്രചാരണമോ പാടില്ല. ഇതായിരുന്നു കമ്മിഷന്റെ […]

പ്രതിപക്ഷ ഐക്യം തകർന്ന് കർണ്ണാടക: ഒറ്റയ്ക്ക് നിന്ന് നേട്ടമുണ്ടാക്കി ബിജെപി

സ്വന്തം ലേഖകൻ മൈസൂർ: കർണ്ണാടകയിൽ പ്രതിപക്ഷ ഐക്യം തകർക്കാനുള്ള ബിജെപി തന്ത്രത്തിൽ കാൽവഴുതി വീണത് കോൺഗ്രസിന്. ജനതാദള്ളിനെയും, കോൺഗ്രസിനെയും മറ്റു പ്രതിപക്ഷ കക്ഷികളെയും ഭിന്നിപ്പിക്കാൻ സാധിച്ചതോടെയാണ് കോൺഗ്രസ് കർണ്ണാടകയിൽ വിയർത്തു തുടങ്ങിയത്. കഴിഞ്ഞ തവണ വ്യക്തമായ ഭൂരിപക്ഷത്തിൽ അധികാരത്തിൽ എത്തിയ കോൺഗ്രസാണ് ബിജെപി തന്ത്രത്തിനു മുന്നിൽ വിയർത്തു താഴെ വീണത്. 2013 ൽ നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് 122 സീറ്റുമായാണ് അധികാരത്തിൽ എത്തിയത്. അന്ന് ബിജെപിക്കു 40 സീറ്റു മാത്രമാണ് ഉണ്ടായിരുന്നത്. ബിജെപിക്കൊപ്പം പ്രതിപക്ഷത്തിരുന്ന ജനതാദള്ളിനും 40 സീറ്റാണ് ഉണ്ടായിരുന്നത്. 22 സീറ്റുണ്ടായിരുന്ന ചെറുകക്ഷികളുടെ […]

രണ്ടിടത്തു മത്സരിച്ചിട്ടും രക്ഷയില്ല: മുഖ്യമന്ത്രി സിദ്ധരാമയ്യ വിയർക്കുന്നു

പൊളിറ്റിക്കൽ ഡെസ്‌ക് ബംഗളൂരു: നിർണ്ണായകമായ കർണ്ണാടക തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ മുന്നണിപോരാളിയും, മുഖ്യമന്ത്രിയുമായ സിദ്ധരാമ്മയ രണ്ടു സീറ്റിലും പിന്നിൽ. അദ്ദേഹം മത്സരിച്ച ചാമുണ്ടേശ്വരിയിലും, ബദാമിയിലും അദ്ദേഹം ഇപ്പോൾ പിന്നിലാണ്. കോൺഗ്രസ് അധികാരത്തിൽ എത്തിയാൽ ദളിത് മുഖ്യമന്ത്രിക്കു വേണ്ടി വഴിമാറാൻ തയ്യാറാണെന്നു സിദ്ധരാമയ്യ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ ഇദ്ദേഹത്തിനു ഭീഷണി നേരിടേണ്ടി വരുന്നത്. ഖനി അഴിമതിക്കേസിലെ പ്രതിയായ ഖനി വ്യവസായിയും ബിജെപിയുടെ നേതാവുമായ ശ്രീരാമലുവാണ് ഇപ്പോൾ സിദ്ധരാമ്മയെ പിന്നിലാക്കിയിരിക്കുന്നത്. ഇതിനിടെ ചാമുണ്ടേശ്വരിയിൽ ആദ്യം മുതൽ തന്നെ സിദ്ധരാമയ്യ പിന്നിലായിരുന്നു. എന്നാൽ, ബദാമിയിൽ ലീഡ് […]

കർണ്ണാടകയിൽ തൂക്ക് സഭ തന്നെ: ആർക്കും ഭൂരിപക്ഷമില്ലാതെ പോസ്റ്റൽ വോട്ടുകൾ

പൊളിറ്റിക്കൽ ഡെസ്‌ക് ബംഗളൂരു: കർണ്ണാടക തിരഞ്ഞെടുപ്പിന്റെ ആദ്യ അരമണിക്കൂറിലെ ഫലം പുറത്തു വരുമ്പോൾ കോൺഗ്രസും -ബിജെപിയും ഒപ്പത്തിനൊപ്പം. പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ കോൺഗ്രസിനു വ്യക്തമായ മുന്നേറ്റമുണ്ടായിരുന്നു. എന്നാൽ, ആദ്യത്തെ മണ്ഡലങ്ങളിൽ പോസ്റ്റൽ വോട്ടുകൾ എണ്ണിയപ്പോൾ 21 ഇടത്ത് കോൺഗ്രസിനായിരുന്നു മുന്നേറ്റം. ആസമയം ബിജെപിക്ക് ഏഴിടത്ത് മാത്രമായിരുന്നു മുന്നേറ്റം. എന്നാൽ, ആദ്യ അരമണിക്കൂറിലെ ഫലം പുറത്തു വരുമ്പോൾ 43 ഇടത്ത് ബിജെപിയും, 41 ഇടത്തു കോൺഗ്രസും 22 ഇടത്തു ജെഡിഎസുമാണ് മുന്നിട്ടു നിൽക്കുന്നത്.

ശാലിനിയുടെ കൊലപാതകം: ലൈംഗിക തൊഴിലാളിയായ സ്ത്രീയ്ക്ക് ജീവപര്യന്തവും പത്തു വർഷം തടവും

ക്രൈം ഡെസ്‌ക് കോട്ടയം:ലൈംഗിക തൊഴിലാളിയായ ശാലിനിയെ ആസിഡ് ഒഴിച്ചു കൊലപ്പെടുത്തിയ കേസിൽ മറ്റൊരു ലൈംഗിക തൊഴിലാളിയ്ക്ക് ജീവപര്യന്തവും, പത്തു വർഷം തടവും 65,000 രൂപ പിഴയും. തിരുവനന്തപുരം സ്വദേശിയും നഗരത്തിലെ ലൈംഗിക തൊഴിലാളിയുമായ രാധയെ(59)യാണ് ജില്ലാ സെഷൻസ് കോടതി ജഡ്ജി എസ്.സുരേഷ് കുമാർ ശിക്ഷിച്ചത്. കൊലപാതകത്തിനു ജീവപര്യന്തം തടവും, 15000 രൂപ പിഴയും. ആസിഡ് ആക്രമണത്തിനു പത്തു വർഷം തടവും അരലക്ഷം രൂപ പിഴയും. പിഴ അടച്ചില്ലെങ്കിൽ രണ്ടു വകുപ്പിലുമായി ഒൻപത് മാസം പ്രത്യേകം തടവ് അനുഭവിക്കണം. 2014 ജനുവരി 14 നായിരുന്നു കേസിനാസ്പദമായ […]

ജി.എസ്.ടി വന്നാലും കൊള്ള തുടരും; ജനത്തെപ്പറ്റിച്ച് കേന്ദ്ര സർക്കാർ

സ്വന്തം ലേഖകൻ ന്യൂഡൽഹി: ജി.എസ്.ടി വന്നാലും പട്രോളിന്റെയും ഡീസലിന്റെയും വില കുറയില്ല. ഇന്ധന വിലനിർണ്ണയാധികാരം എണ്ണക്കമ്പനികളിൽ നിന്നു തിരിച്ചു പിടിക്കാൻ കേന്ദ്രം നടപടി സ്വീകരിക്കാത്തതിനാലാണ് വിലയിൽ കാര്യമായ കുറവുണ്ടാകാതെ വരുന്നത്. ജി.എസ്.ടിയിൽ ഉൾപ്പെടുത്തി നികുതി പരിഷ്‌കാരം ഏർപ്പെടുത്തുന്നതോടെ പെട്രോളിനും ഡീസലിനും വില പകുതിയായി കുറയുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, കേന്ദ്ര സർക്കാരിന്റെ ഇരട്ടത്താപ്പ് തന്ത്രം മൂലം ഫലത്തിൽ നാല് രൂപ മാത്രമാണ് ജി.എസ്.ടി വന്നാലും ഇന്ധനവിലയിൽ കുറവുണ്ടാകുക. ഇന്ധനവിലയിൽ നിന്നും നികുതിയും കമ്മിഷനുമായി കേന്ദ്ര സർക്കാർ നേരത്തെ പ്രതിവർഷം നേടിയിരുന്നത് 1.26 ലക്ഷം കോടി രൂപയായിരുന്നു. […]