രാഹുൽ 11 ഇടത്ത് തോറ്റു: മോദി 14 ഇടത്ത് വിജയിച്ചു

രാഹുൽ 11 ഇടത്ത് തോറ്റു: മോദി 14 ഇടത്ത് വിജയിച്ചു

സ്വന്തം ലേഖകൻ

ബംഗളൂരു: കർണ്ണാടക തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പ്രചാരണത്തിനിറങ്ങിയ 11 സീറ്റിൽ കോൺഗ്രസിന് തോൽവി. ഇതിൽ ഏഴെണ്ണം കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റാണ്. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ സീറ്റിൽ പോലും കോൺഗ്രസ് പരാജയപ്പെട്ടു. എന്നാൽ, പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രചാരണത്തിനിറങ്ങിയ 14 സീറ്റിലും ബിജെപി സ്ഥാനാർഥികൾ വിജയിക്കുകയും ചെയ്തു.
ഏറെ ദയനീയമായത് കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റായ ചാമുണ്ടേശ്വരിയിൽ മത്സരിക്കാനിറങ്ങിയ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പരാജയമാണ് ഏറെ ദയനീയമായത്. ഈ മണ്ഡലത്തിൽ രാഹുൽ ഗാന്ധി നേരിട്ടാണ് പ്രചാരണത്തിനു നേതൃത്വം നൽകിയത്. ഇവിടെ റോഡ് ഷോ അടക്കം രാഹുൽ ഗാന്ധി നടത്തുകയും ചെയ്തിരുന്നു. എന്നിട്ടും, കാര്യമായ ഫലമുണ്ടാക്കാൻ സാധിച്ചില്ലെന്നതാണ് 12000 വോട്ടിനുള്ള സിദ്ധരാമ്മയയുടെയു തോൽവിയിൽ നിന്നു വ്യക്തമായിരിക്കുന്നത്.
രണ്ടു മാസത്തോളം നീണ്ടു നിന്ന കർണ്ണാടക തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ 19 മണ്ഡലങ്ങളിലാണ് രാഹുൽ ഗാന്ധി നേരിട്ട് പ്രചാരണത്തിനു ചുക്കാൻ പിടിച്ചത്. ഈ മണ്ഡലങ്ങലിൽ രാഹുൽ റോഡ്‌ഷോ നടത്തുകയും ചെയ്തു. നാലു ദിവസം രാഹുൽ റോഡ് ഷോ ്‌നടത്തിയ കർണ്ണാടകയിലെ ബല്ലാരി മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയ്ക്കു ദയനീയ പരാജയമാണ് നേരിടേണ്ടി വന്നത്. ഇത്തരത്തിൽ കോൺഗ്രസിന്റെ 11 സിറ്റിംഗ് സീറ്റുകളിലാണ് രാഹുൽ ഗാന്ധി നേരിട്ട് നേതൃത്വം നൽകിയിട്ടും കോൺഗ്രസ് തോറ്റത്.
എന്നാൽ, അഞ്ചു ദിവസം മാത്രം സംസ്ഥാനത്ത് പ്രചാരണം നടത്തി 14 മണ്ഡലങ്ങളിൽ മാത്രം പ്രചാരണത്തിനിറങ്ങിയ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രചാരണം നടത്തി എല്ലാ മണഡ്‌ലങ്ങളിലും ബിജെപി സ്ഥാനാർഥികൾ വിജയിക്കുകയും ചെയ്തു. കോൺഗ്രസും ബിജെപിയും നേരിട്ടു മത്സരിച്ച, രാഹുൽ മോദി പോരെന്ന് വിശേഷിപ്പിച്ച കർണ്ണാടകയിലെ പരാജയം കോൺഗ്രസിനു വീണ്ടഡും ഇരുത്തിച്ചിന്തിക്കാനുള്ള വലിയ പാഠമാണ് നൽകുന്നത്.

Leave a Reply

Your email address will not be published.