ഉരുള്‍ പൊട്ടല്‍: കാണാതായവര്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുന്നു
കോഴിക്കോട്: കരിഞ്ചോലയില്‍ കനത്ത മഴയെത്തുടര്‍ന്ന് വ്യാഴാഴ്ച പുലര്‍ച്ചെയുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരിച്ചില്‍ തുടരുന്നു. കാണാതായവരുടെ കൃത്യമായ എണ്ണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. രണ്ട് കുടുംബങ്ങളിലെ ആളുകളെയാണ് ഇനിയും കണ്ടെത്താനുള്ളത്. ഏഴുപേരുണ്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഇവര്‍ക്കായുള്ള തിരച്ചിലിനിടെ ശരീര ഭാഗം കണ്ടെത്തി. ഇത് കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയ ജാഫര്‍ എന്നയാളുടെതാണ് എന്ന സംശയമുണ്ട്. ജാഫറിന്റെ മൃതദേഹം ലഭിച്ചപ്പോള്‍ ശരീരത്തില്‍ ഒരു കാലുണ്ടായിരുന്നില്ല. ലഭിച്ച ശരീര ഭാവും കാലായതിനാല്‍ ഇത് ജാഫറിന്റെതാകാമെന്നാണ് നിഗമനം. കരിഞ്ചോലയില്‍ അരകിലോമീറ്ററോളം ചുറ്റളവ് പ്രദേശം നക്കിത്തുടച്ച ദുരന്തത്തില്‍ അഞ്ച് വീടുകള്‍ […]